സംവാദം:റോബർട്ട് ബ്രൗണിങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് റോബർട്ട് ബ്രൗണിങ്ങ് എന്നുള്ളത് റോബർട്ട് ബ്രൗണിങ്, ആയി മാറ്റിയിരിക്കുന്നു, ങ്ങ് എന്നെഴുതിയത് തെറ്റായതുകൊണ്ടാണോ ഇങ്ങനെയൊരു മാറ്റം ? അങ്ങനെയെങ്കിൽ ലേഖനത്തിലുടനീളം തിരുത്തേണ്ടതല്ലേ ?? ദീപു [deepu] 12:55, 26 ജൂലൈ 2011 (UTC)[മറുപടി]

'ങ്ങ്' ആണ് തലക്കെട്ടിൽ ഞാൻ ഉദ്ദേശിച്ചത്. അങ്ങനെയാണ് ലേഖനം തുടങ്ങിയപ്പോൾ എഴുതിയതെന്നും ആണ് ഓർമ്മ. പിന്നീട് എഡിറ്റിങ്ങിനിടെ എന്തൊക്കെയോ സംഭവിച്ചു. എനിക്ക് അറിയാതെ പറ്റിയ കൈപ്പിഴ ആകാം. ഒരു ഉപവിഭാഗം എഡിറ്റു ചെയ്തുകൊണ്ടിരുന്നതിനിടെ അത് അറിയാതെ മറ്റൊരു ലേഖനമായി മാറി. അതിന് 'ങ്ങ്' ചേർന്ന തലക്കെട്ടും കണ്ടു. അതു ഡിലീറ്റ് ചെയ്യണമെന്ന് ഞാൻ നിർദ്ദേശിച്ചപ്പോൽ redirect മതി എന്നു സുനിൽ നിർദ്ദേശിച്ച് അങ്ങനെ ചെയ്തു. ഇപ്പോൾ ലേഖനത്തിന്റെ പേര് 'ങ്' ചേർന്നും 'ങ്ങ്' ചേർന്ന പേരിന് redirect മാത്രവും ആയി നിൽക്കുന്നു. നേരേ മറിച്ചാണു വേണ്ടതെന്നാണ് എന്റെ വിചാരം. ഏതായാലും ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ബ്രൗണിങ്ങ് എന്നു തന്നെ മതി.Georgekutty 14:50, 26 ജൂലൈ 2011 (UTC)[മറുപടി]

20:02, ജൂലൈ 24, 2011 Rojypala (സംവാദം | സംഭാവനകൾ | തടയുക) (ചെ.) (8,052 ബൈറ്റുകൾ) (തലക്കെട്ടു മാറ്റം: റോബർട്ട് ബ്രൗണിങ്ങ് >>> റോബർട്ട് ബ്രൗണിങ്: തിരുത്ത്) (മാറ്റം തിരസ്ക്കരിക്കുക)

കൈപ്പിഴപറ്റിയതല്ല ഒരു തലക്കെട്ട് മാറ്റമാണിത്, Rojypala ആണ് ഈ മാറ്റം നടത്തിയിരിക്കുന്നത്, തലക്കെട്ടിൽ ‘ങ്ങ്’ ഉം, ലേഖനത്തിൽ ‘ങ്’ ഉം കാണുമ്പോൾ ഏതാണ് ശരി എന്ന് ഒരു ആശയക്കുഴപ്പം ചിലർക്കെങ്കിലും വരാം. രണ്ടു രീതിയും ശരിയാണോ, അതോ ഏതെങ്കിലുമൊന്ന് തെറ്റാണോ, എനിക്കും നിശ്ചയമില്ല. ഇവിടെ മാത്രമല്ല 'പ്രോഗ്രാമിങ്ങ്' എന്നതും 'പ്രോഗ്രാമിങ്', എന്നു തിരുത്തിയിരിക്കുന്നു. ഈ തിരുത്തലുകൾ നടത്തിയ റോജിക്ക് കൂടുതൽ അറിയുമെങ്കിൽ ഈ ആശയക്കുഴപ്പം ഒന്നു പരിഹരിക്കാമോ ?? ദീപു [deepu] 15:44, 26 ജൂലൈ 2011 (UTC)[മറുപടി]

ബ്രൗണിങ് മതി എന്നാണ് എന്റെ അഭിപ്രായം. ബ്രൗണിങ്ങ് എന്നെഴുതുമ്പോൾ സംവൃതോകാരത്തിന് ആക്കം വരും. (സിങ് എന്നത് മറ്റൊരു ഉദാഹരണം) --Vssun (സുനിൽ) 16:34, 26 ജൂലൈ 2011 (UTC)[മറുപടി]

എങ്കിൽ ഉള്ളടക്കത്തിലും തിരുത്തിയേക്കാം.Georgekutty 16:48, 26 ജൂലൈ 2011 (UTC)[മറുപടി]

കഴിയുന്നിടത്തൊക്കെ ഇപ്പോൾ തിരുത്തിയിട്ടുണ്ട്. 'ങ' എന്ന അക്ഷരം എന്റെ ആയുസ്സിൽ ഇതേവരെ പ്രയോഗിച്ചിട്ടുള്ളതിൽ അധികം വട്ടം ഇപ്പോൾ ഈ ലേഖനത്തിൽ ഉണ്ട്. ഇരട്ടിപ്പില്ലത്ത വെറും 'ങ' ജീവനില്ലാത്ത അക്ഷരമാണെന്നാണ് ഞാൻ ഇതേവരെ കരുതിയിരുന്നത്. പണ്ടൊരിക്കൽ മലയാളനാടു വാരികയിൽ ആരോ എഴുതിയ ഒരു തമാശക്കവിത ഓർമ്മ വരുന്നു.

"എങ്ങേ, തെങ്ങേ, ചെന്തെങ്ങേ, മൂത്ത കുരങ്ങേ
കിം ഇൽ സുങ്ങേ, കിങ്ങ് കോങ്ങേ, കണ്ണി മാങ്ങേ
ബ്രൗണിങ്ങേ, ങേ ങേ ങേ." :) :)Georgekutty 17:27, 26 ജൂലൈ 2011 (UTC)[മറുപടി]

ബ്രൗണിങ്ങിന്റെ, സിങ്ങിന്റെ തുടങ്ങിയ ഇടങ്ങളിൽ ഇരട്ടിപ്പ് ആവശ്യമുള്ളത് തന്നെയാണ്. ബ്രൗണിങ് എന്ന് മാത്രമുള്ളിടത്ത് തിരുത്തിയാൽ മതിയാകും. ഇത്തരം തിരുത്തുകൾക്ക്, വിപുലീകരിച്ച ടൂൾബാറിലെ കണ്ടെത്തി-മാറ്റൽ (ഫൈൻഡ് ആൻഡ് റീപ്ലേസ്) ഉപയോഗിക്കുന്നുണ്ടല്ലോ അല്ലേ? --Vssun (സുനിൽ) 08:59, 27 ജൂലൈ 2011 (UTC)[മറുപടി]