സംവാദം:റൂത്തിന്റെ പുസ്തകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റൂത്ത് ജറുസലേമിലോ?[തിരുത്തുക]

"റൂത്ത്‌ തന്റെ ഭർത്താവിന്റെ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്തത പുലർത്തിക്കൊണ്ടു അവളോടൊപ്പം ജറുസലെത്തേക്കു പോന്നു" എന്ന് പറയുന്നുണ്ടല്ലോ. ഇത് പി.ഒ.സി. ബൈബിളിൽ നിന്ന് എടുത്തതാണെന്നറിയാമായിരുന്നത് കൊണ്ട് ഞാൻ പി.ഒ.സി. ബൈബിൾ നോക്കി. അതിലെ ആമുഖത്തിലും ഇങ്ങനെ തന്നെ എഴുതിയിട്ടുണ്ട്. എന്നാലും ഇത് വലിയ അബദ്ധമാണെന്നാണ് എനിക്ക് തോന്നുന്നത്. അമേരിക്ക കണ്ടുപിടിച്ച കൊളംബസ് ന്യൂയോർക്കിലാണ് വന്നിറങ്ങിയത് എന്നു പറയുന്നത് പോലെയുള്ള chronological blunder ആണിത്. റൂത്തിന്റെ കാലത്ത് ജറുസലെം ഇസ്രായേൽ ജനത്തിന്റെ കൈവശം ആയിരുന്നില്ല. ജബൂസുകളുടെ പട്ടണമായിരുന്നു അന്നത്. അവരുടെ കയ്യിൽ നിന്ന് അത് പിടിച്ചെടുത്തത് മൂന്നു തലമുറയെങ്കിലും കഴിഞ്ഞ് ദാവീദ് രാജാവാണ്. നവോമി ജറുസലെംകാരി അല്ലായിരുന്നു. അവളും ഭർത്താവ് എലിമെലെക്കും ബെത്‌ലെഹെമിൽ നിന്നാണ് മൊവാബിലേക്ക് പോയത്. നവോമി റൂത്തിനൊപ്പം മടങ്ങി വന്നതും ബെത്‌ലെഹെമിലാണ്. റൂത്തും ബോവസും കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും ബെത്‌ലെഹെമിലാണ്. ഞാൻ റൂത്തിന്റെ പുസ്തകം നോക്കി. നവോമിയും റൂത്തും ബെത്‌ലെഹെമിൽ മടങ്ങി വന്നു എന്നാണ് അതിൽ പറയുന്നത്. റൂത്ത് ദാവിദ് രാജാവിന്റെ മുതു മുത്തശ്ശിയും, മത്തായിയുടെ സുവിശേഷമനുസരിച്ച് യേശുവിന്റെ പോലും വംശാവലിയിൽ ഉൾപ്പെട്ടവളും ആയിരുന്നല്ലോ. ദാവീദിന്റേയും, യേശുവിന്റേയും ഒക്കെ ബെത്‌ലെഹെം connection ഈ ഒരൊറ്റ വാചകം വഴി പി.ഒ.സി.യിലെ പണ്ഡിതന്മാർ തുടച്ചു നീക്കിയില്ലേ എന്ന് സംശയം.Georgekutty 00:13, 21 മേയ് 2008 (UTC)[മറുപടി]

രൂത്ത്[തിരുത്തുക]

രൂത്തോ റൂത്തോ? --ലിജു മൂലയിൽ 09:20, 25 മേയ് 2008 (UTC)[മറുപടി]


എന്റെ കയ്യിൽ ഉള്ള ഓശാന മലയാളം ബൈബിൾ, പി.ഓ.സി. ബൈബിൾ എന്നിവയിൽ റൂത്ത് എന്നാണ്. അങ്ങനെയാണ് ഞാൻ കേട്ടിരിക്കുന്നതും.Georgekutty 10:30, 25 മേയ് 2008 (UTC)[മറുപടി]

സത്യവേദപുസ്തകത്തിൽ രൂത്താ.....--ബിനോ 11:19, 25 മേയ് 2008 (UTC)[മറുപടി]

സത്യവേദപുസ്തകം ഉപയോഗിച്ച് ശീലിച്ചിട്ടായിരിക്കും ഞാൻ കേട്ടു പരിചയിച്ചത് രൂത്ത് ആണ്. രൂത്ത് എന്നാണ് SOBSIയുടെ വി. ഗ്രന്ഥത്തിൽ. --ലിജു മൂലയിൽ 11:48, 25 മേയ് 2008 (UTC)[മറുപടി]

രൂത്തിന്റെ പുസ്തകത്തിനും ഒരു റീഡയറക്ട് ഉണ്ടാക്കിയിട്ടുണ്ട്. --ജേക്കബ് 13:11, 25 മേയ് 2008 (UTC)[മറുപടി]