സംവാദം:റബ്ബർ മരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംശയം - ശാസ്ത്രീയനാമം Castilla elastica ആണോ Hevea brasiliensis ആണോ?

--ഷാജി 01:32, 4 ജൂൺ 2008 (UTC)[മറുപടി]


നമുക്കു പരിചയമുള്ള സാധാരണ റബ്ബർ മരത്തിന്റെ ശാസ്ത്രീയ നാമം "Hevea brasiliensis" ആണെന്നു തോന്നുന്നു. എന്നാൽ ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന പടം Castilla elastica-യുടേതാണ്.Georgekutty 18:07, 27 ഒക്ടോബർ 2008 (UTC)[മറുപടി]

ഇൻഫോബോക്സും ഇന്റർവിക്കിയും മാറ്റി--അഭി 18:22, 27 ഒക്ടോബർ 2008 (UTC)[മറുപടി]

മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്നതും ഉറയുമ്പോൾ ഇലാസ്തികത ഉള്ളതുമായ ദ്രാവകത്തിൽ നിന്നാണ് റബ്ബർ എന്ന നാമം ഉണ്ടായത്. ഇംഗ്ലീഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയുടെ ഉറഞ്ഞ റബ്ബർ പാലുപയോഗിച്ച് പെൻസിൽ കൊണ്ടെഴുതിയ എഴുത്തുകൾ ഉരച്ചുമായ്ച്ചുകളയാം എന്ന കണ്ടുപിടിത്തമാണ് റബർ(Rubber)എന്ന നാമത്തിലേക്ക് നയിച്ചത്. അടുത്തടുത്തുകൊടുത്തിരിക്കുന്ന ഈ രണ്ടുവാക്യങ്ങളിൽ പരസ്പരം ചേരാത്ത കാര്യങ്ങളാണ് പറയുന്നത്. ആദ്യത്തേതനുസരിച്ച് 'റബ്ബർ' എന്ന പേര്, ആ മരത്തിൽ നിന്ന് വരുന്ന ദ്രാകത്തിന്റെ 'ഇലാസ്തികത' യുമായി ബപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ വാക്യം അനുസരിച്ച് ഉറഞ്ഞ പാൽ, മായിക്കാൻ (Rub ചെയ്യാൻ) ഉപയോഗിക്കാമെന്നതിൽ നിന്നാണ് ആ പേര് കിട്ടിയത്. രണ്ടാമത്തേതാണ് ശരി എന്ന് എനിക്ക് തോന്നുന്നു. അപ്പോൾ ആദ്യത്തേത് മാറ്റണം.Georgekutty 19:36, 27 ഒക്ടോബർ 2008 (UTC)[മറുപടി]

മരത്തിന്റെ തൊലിക്കടിയിൽ നിന്നും ഊറിവരുന്നതും ഉറയുമ്പോൾ ഇലാസ്തികത ഉള്ളതുമായ ലാറ്റക്സ് എന്നറിയപ്പെടുന്ന ദ്രാവകം റബർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു എന്നായാലോ? ലാറ്റക്സിനു മലയാളം ഉണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 06:36, 28 ഒക്ടോബർ 2008 (UTC)[മറുപടി]

"രസതന്ത്രജ്ഞനായ പ്രീസ്റ്റ്‌ലിയുടെ ഉറഞ്ഞ റബ്ബർ പാലുപയോഗിച്ച്" പ്രീസ്റ്റ്ലീയുടെ പാലെന്നാണ് വിവക്ഷ.. :) --ചള്ളിയാൻ ♫ ♫ 07:51, 28

ഒക്ടോബർ 2008 (UTC)

ഞാൻ ഒന്നു തിരുത്തിയിട്ടുണ്ട്. ഇപ്പോൾ പേരിന്റെ ഉല്പത്തിയെക്കുറിച്ചുള്ള ചിന്താക്കുഴപ്പം മാറിയെന്നും പ്രീസ്റ്റ്‌ലി രക്ഷപെട്ടു എന്നും തോന്നുന്നു:-) Georgekutty 09:55, 28 ഒക്ടോബർ 2008 (UTC)[മറുപടി]

ടാപ്പിങ്[തിരുത്തുക]

ടാപ്പിങ് എല്ലാക്കാലത്തും നടത്താവുന്ന ഒന്നാണെന്ന് വായിച്ചു. കേരളത്തിൽ മാത്രമാണോ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ടാപ്പിങ് കാലം?? --Vssun 12:29, 27 ജൂൺ 2009 (UTC)[മറുപടി]

കേരളത്തിൽ മഴക്കാലത്തഅണ്‌ ഏറ്റവും കൂടുതൽ റബ്ബർ ലഭിക്കുന്നത് എന്നല്ലേയുള്ളു?--പ്രവീൺ:സംവാദം 05:57, 29 ജൂൺ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:റബ്ബർ_മരം&oldid=4026052" എന്ന താളിൽനിന്ന് ശേഖരിച്ചത്