സംവാദം:രോഗപ്രതിരോധവ്യവസ്ഥ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കി[തിരുത്തുക]

ഇംഗ്ലീഷ് വിക്കി Immunity (medical) അല്ലേ?--RameshngTalk to me 04:41, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അതേ... കുറച്ചുകൂടി ആമുഖം ചേർത്തിട്ട് ക്രോസ് റെഫറൻസ് ഇടാമെന്നുകരുതി വിട്ടതാണ്. ചേർത്തോളൂ. നന്ദി ! --സൂരജ് രാജൻ 05:09, 7 ഓഗസ്റ്റ് 2010 (UTC) en:Immune system ആണ്‌ ഉചിതം.[മറുപടി]

ജീവശാസ്ത്രത്തിൽ ഉപയോഗിക്കുന്ന system എന്നതിനെയെല്ലാം വ്യവസ്ഥ, വ്യൂഹം, സംവിധാനം ഇവയിലേതെങ്കിലും ഉപയോഗിക്കുന്നതല്ലേ നല്ലത്? രക്തചംക്രമണസംവിധാനം എന്നൊന്നും ചേരാത്തകൊണ്ട് സംവിധാനം ഒഴിവാക്കുന്നതാണ്‌ നല്ലത് വ്യൂഹത്തെക്കാൾ വ്യവസ്ഥയോടാണ് എനിക്ക് യോജിപ്പ്.--തച്ചന്റെ മകൻ 06:04, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]
അപ്പോൾ രോഗപ്രതിരോധവ്യവസ്ഥ എന്നാക്കട്ടോ ? എനിക്കും ഈ സം‌വിധാനം എന്നതത്ര സുഖമായി തോന്നുന്നില്ല. ഒരേ വാക്യത്തിലെ മറ്റ് ഇടങ്ങളിൽ സംവിധാനം എന്ന് ഉപയോഗിക്കുന്നതിനെ അത് തടയുകയും ചെയ്യുന്നു. --സൂരജ് രാജൻ 06:29, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Immunodeficiency യ്ക്ക് ഒരു മലയാളം തരൂ[തിരുത്തുക]

Immunodeficiency യ്ക്ക് ഒരു മലയാളം തരൂ. പ്രതിരോധക്ഷയ രോഗങ്ങൾ എന്നാക്കാമോ ? കഷ്ട കാലത്തിനു ക്ഷയവും രോഗവും അടുത്തടുത്തായാൽ അർത്ഥം മാറി.--സൂരജ് രാജൻ 07:25, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അപക്ഷയമായാലോ? പ്രതിരോധാപക്ഷയരോഗങ്ങൾ?--തച്ചന്റെ മകൻ 07:53, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]
ഗലഗ്ഗി..! അവിടെക്കിട ! അപ്പോൾ ‘ക്ഷയം’ മാറ്റുന്നു. --സൂരജ് രാജൻ 04:38, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

തലക്കെട്ട് മാറ്റണേ[തിരുത്തുക]

രോഗപ്രതിരോധവ്യവസ്ഥ എന്ന് ഈ ലേഖനത്തിന്റെ പേര് മാറ്റാൻ അഡ്മിന്മാരാരെങ്കിലുമൊന്ന് കനിയൂ പ്ലീസ് --സൂരജ് രാജൻ 04:39, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മുകളിലെ തലക്കെട്ട് മാറ്റുക എന്ന ടാബ് ഉപയോഗിച്ച് ആർക്കും മാറ്റാവുന്നതാണ് ഇത്.--Vssun (സുനിൽ) 09:51, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]
എനിക്കത് ഇന്നേവരെ കാണാൻ പറ്റീട്ടില്ല...ഞാൻ വിചാരിച്ചു അഡ്മിനുകൾക്കേ അത് പറ്റൂന്ന് ;) ഇപ്പോ തപ്പിത്തപ്പി വലത്തേ മൂലയ്ക്കലെ ആ ഡ്രോപ് ഡൌൺ ആരോയിൽ ഞെക്കിയപ്പം കണ്ടു. ഇനി ശ്രദ്ധിച്ചോളാം. നന്ദി ! --സൂരജ് രാജൻ 04:24, 9 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഈ താളിന്റെ ചുവടെയുള്ള ഫലകം എഡിറ്റ് ചെയ്യൽ[തിരുത്തുക]

ഈ താളിന്റെ ചുവട്ടിൽ ഇമ്മ്യൂണോളജി/ഇമ്മ്യൂണിറ്റി/ഇമ്മ്യുൺ സിസ്റ്റം ഇംഗ്ലിഷ് ഫലകത്തിന്റെ ഒരു തർജ്ജമ ഉണ്ടാക്കിയിട്ടിട്ടുണ്ട്. വാക്കുകൾ ഏതാണ്ടെല്ലാം ശരിയാക്കിയിട്ടുണ്ടെങ്കിലും ചില്ലറ തിരുത്തുകൾ (ഉദാ: മലയാളവാക്കുകൾ ഇംഗ്ലിഷിനു പുറത്ത് അടിച്ചു ചേർത്തപ്പോൾ ചിലേടത്ത് s എന്നതൊക്കെ അതേ പടി കിടക്കുന്നു) വേണ്ടിവരും. പ്രധാനമായും സഹായം വേണ്ടത് ഈ ഫലകം ഇനി മലയാളീകരിക്കാനുണ്ടെങ്കിൽ അതും ചെയ്തിട്ട് ഇനി പറയുന്ന 3 താളുകളുടെ ചുവട്ടിലും കൂടി ചേർക്കേണ്ടതുണ്ട് :

എഡിറ്റർമാർ ഒന്ന് ശ്രദ്ധിക്കുമല്ലോ. നന്ദി ! --സൂരജ് | suraj 13:44, 23 ഓഗസ്റ്റ് 2010 (UTC)[മറുപടി]