സംവാദം:യേശുവിന്റെ കന്യാജനനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഖനം കൂടുതൽ മെച്ചപ്പെടുത്തുന്നതാണ്. ദയവായി കാത്തിരിക്കുക --സിജോ വർഗ്ഗീസ്, മൈക്കാവ് 11:22, 8 ഡിസംബർ 2010 (UTC)

ശ്രീമാന്മാർ ജയിംസ് വർഗീസും, വർഗീസ് ചാക്കോയും ചേർന്നെഴുതിയ ദൈവീക രഹസ്യങ്ങളിൽ നിന്ന് കോപ്പിയതാണോ ഇതിന്റെ ഉള്ളടക്കം?Georgekutty 15:21, 8 ഡിസംബർ 2010 (UTC)[മറുപടി]

ചൂടേറിയ ഒരു സംവാദം ആഗ്രഹിക്കുന്നില്ല. ഇത്രമാത്രം തിരുത്തലുകൾ ആവശ്യമായിരുന്നോ എന്ന് സംശയിക്കുന്നു. യേശുക്രിസ്തു, ..... കന്യാജാതനായവൻ ആണെന്നു മിക്കവാറും ക്രിസ്ത്യനികൾ വിശ്വസിക്കുന്നു എന്നതിനേക്കാൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നോ ക്രിസ്ത്യനികൾ വിശ്വസിക്കുന്നു എന്നോ ഉള്ള പ്രയോഗം തന്നെയല്ലേ നല്ലത്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 17:31, 8 ഡിസംബർ 2010 (UTC)[മറുപടി]

ശ്രീമാന്മാർ ജയിംസ് വർഗീസും, വർഗീസ് ചാക്കോയും ചേർന്നെഴുതിയ ദൈവീക രഹസ്യങ്ങളിൽ നിന്ന് കോപ്പിയത് എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി? റെഫറൻസായി പൂർണ്ണ വിവരങ്ങൾ നൽകിയിരുന്നല്ലോ? താങ്കളെപോലെ വളരെ മുതിർന്ന ആളിൽ നിന്നും വെറും തുടക്കക്കാരനായ ഞാൻ കുറച്ചുകൂടി പ്രോത്സാഹനമാണ് പ്രതീക്ഷിച്ചിരുന്നത്.-- സിജോ വർഗ്ഗീസ്, മൈക്കാവ് 17:39, 8 ഡിസംബർ 2010 (UTC)[മറുപടി]

ഖുർ ആൻ അദ്ധ്യായം മൂന്നിൽ (46) അവൾ (മർയം) പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പർശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താൻ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു. ഇങ്ങനെയാണു കാണുന്നത് കന്യകയായ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് യേശുവിനെ പ്രസവിച്ചു എന്നു തന്നെയാണ് ഖുർആൻ രേഖപ്പെടുത്തിയിരിക്കുന്നത് ലേഖനത്തിലെ ഈ പ്രയോഗം ശരിയല്ല --സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:59, 8 ഡിസംബർ 2010 (UTC)[മറുപടി]

നിർദ്ദേശിച്ച മാറ്റം വരുത്തിയിട്ടുണ്ട്: -- സിജോ വർഗ്ഗീസ്, മൈക്കാവ് 18:44, 8 ഡിസംബർ 2010 (UTC)[മറുപടി]

"കോപ്പിയതാണോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി?" ആ ചോദ്യം പ്രസക്തം തന്നെയാണ്. മറ്റു ഗ്രന്ഥങ്ങളെ ആശ്രയിച്ചെഴുതാം. ഉദ്ധരണികൾക്കകത്ത് പ്രസക്തമായ കാര്യങ്ങൾ ആവശ്യത്തിനു മാത്രം എടുത്തെഴുതാം. എന്നാൽ ഒരു സെക്ടേറിയൻ പുസ്തകത്തിലെ ഉള്ളടക്കം അതേപടി പകർത്തിയിട്ട് റെഫറസ് നൽകിയിട്ടുണ്ട് എന്നു പറയുന്നത് തെറ്റാണ്. വിക്കിയിൽ എഴുതാൻ താങ്കൾ കാണിക്കുന്ന ഉത്സാഹം കാണുന്നതിൽ സന്തോഷമുണ്ട്. എന്റെ കമന്റ് നിരുത്സാഹപ്പെടുത്തലായി തോന്നിയെങ്കിൽ സങ്കടമുണ്ട്. അങ്ങനെ കാണരുത്Georgekutty 02:51, 9 ഡിസംബർ 2010 (UTC)[മറുപടി]

നന്ദി! പക്ഷേ, ദൈവശാസ്ത്ര വീക്ഷണം എന്ന ശീർഷകത്തിന് കീഴിൽ എഴുതുന്ന കാര്യത്തെ സെക്ടേറിയൻ അഭിപ്രായം എന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? അങ്ങനെ എങ്കിൽ കന്യാജനനത്തെക്കുറിച്ച് വ്യത്യസ്തമായ ദൈവശാസ്ത്ര വീക്ഷണങ്ങൾ എന്തെല്ലാണ് എന്ന് നൽകുന്നതല്ലേ കൂടുതൽ ഉചിതം? ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമുള്ള ക്രൈസ്തവ സഭകൾ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കാമോ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 05:53, 9 ഡിസംബർ 2010 (UTC)[മറുപടി]

പകർപ്പവകാശ പരിധിയിൽ വരുന്ന ഗ്രന്ഥങ്ങളിൽ നിന്ന് വിക്കിയിലേക്കുള്ള പകർത്തിയെഴുത്ത് ഗുരുതരമായ പകർപ്പവകാശലംഘനമാണു്. ആ വിധത്തിൽ ആണു് ലേഖനങ്ങൾ എഴുതപ്പെടുന്നതെന്ന് വിക്കിയിലെ കാര്യനിർവാഹകർക്ക് ബോദ്ധ്യപ്പെടുന്ന നിമിഷം അതൊക്കെ വിക്കിയിൽ നിന്നു് ഒഴിവാക്കപ്പെടും. --ഷിജു അലക്സ് 03:11, 9 ഡിസംബർ 2010 (UTC)[മറുപടി]

നന്ദി! പ്രസ്തുത പുതസ്കത്തിന്റെ പൂർണ്ണമായ പകർപ്പവകാശം ലഭിച്ചിട്ടുള്ളതാണ്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 05:53, 9 ഡിസംബർ 2010 (UTC)[മറുപടി]


"കന്യാജനനത്തെക്കുറിച്ച് ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമുള്ള ക്രൈസ്തവ സഭകൾ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കാമോ" എന്നു സിജോ ചോദിച്ചല്ലോ. ദൈവശാസ്ത്രം സഭകളുടെ കുത്തകയൊന്നുമല്ല എന്നു ആദ്യം പറയട്ടെ. ദൈവശാസ്ത്രവീഷണം എന്നു പറഞ്ഞു സിജോ എഴുതിയിരുന്നതിൽ ഇങ്ങനെയുമൊക്കെ ഉണ്ടായിരുന്നു: "യേശുക്രിസ്തുവും, സ്ത്രീപുരുഷ ബന്ധത്തിൽ പിറന്നിരുന്നുവെങ്കിൽ, ആദാമിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റപ്പെടുന്ന പാപത്തിന്റെ മറ്റൊരു കണ്ണിയായി മാറുമായിരുന്നു. പഴയനിയമത്തിലേതു പോലെ കേവലം മൃഗ ബലിയായിരുന്നെങ്കിൽ ഈ പ്രശ്നമുണ്ടാവുകയില്ലായിരുന്നു. മൃഗങ്ങൾക്ക് ജന്‌മപാപം ഇല്ലത്തതാണ് കാരണം". ഇമ്മാതിരി നിലപാടുകൾ പിന്തുടരുന്ന ഒരു തീവ്രയാഥാസ്ഥിതികപക്ഷം ദൈവശാസ്ത്രജ്ഞന്മാർക്കിടയിൽ ഇപ്പോഴും ഉണ്ടാകാം. എന്നാൽ ഇന്നത്തെ മിക്കവാറും ദൈവശാസ്ത്രജ്ഞന്മാർ ഇതൊക്കെ വായിച്ചാൽ ചിരിക്കുകയേയുള്ളു. എല്ലാത്തരം ലൈംഗികതയേയും പാപവുമായി ബന്ധിപ്പിക്കുന്ന ചിന്തയും, ജന്മപാപം എന്ന സങ്കല്പം തന്നെയും, തീവ്രമായ ലൈംഗിക കുറ്റബോധം(sexual guilt) ചുമന്ന അഗസ്തിന്റെ ആത്മസംഘർഷങ്ങളിൽ നിന്ന് ക്രിസ്തുമതത്തിനു പകർന്നു കിട്ടിയതാണെന്ന് ഇന്നു മിക്കവാറും ദൈവശാസ്ത്രജ്ഞന്മാർക്ക് അറിയാം.Georgekutty 07:11, 9 ഡിസംബർ 2010 (UTC)[മറുപടി]

ജൻമപാപവും ലൈംഗീകതയും[തിരുത്തുക]

ദൈവശാസ്ത്രത്തിന്റെയും വേദശാസ്ത്രത്തിന്റെയും അടിസ്ഥാനം തിരുവെഴുത്തുകളാണ്, ആരുടെയെങ്കിലും അഭിപ്രായങ്ങൾ അല്ല. ജൻമപാപം എന്ന മുഖ്യാധാരാ ക്രൈസ്തവ ഉപദേശവിഷയവുമായി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ് താങ്കൾ ഇവിടെ ഉന്നയിക്കുന്നത്. മുഖ്യാധാരാ ക്രൈസ്ത സഭകൾ ഈ ആശയം പുലർത്തുന്നവരാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ജൻമപാപവും ലൈംഗീകതയും തമ്മിൽ ബന്ധിപ്പിക്കുവാൻ താങ്കൾ കിണഞ്ഞു ശ്രമിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു.

ബൈബിൾ ആരംഭിക്കുന്നത് സൃഷ്ടി വിവരണത്തോടെയാണ്, അതിൽ ആദിമനുഷ്യനായ ആദമിനെ ദൈവം സൃഷ്ടിച്ചശേഷം ദൈവം കല്പിക്കുന്നത് എന്തെന്ന് ബൈബിളിൽ അതിന്റെ ഒന്നാം അദ്ധ്യായത്തിൽ തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു. (ഉല്പത്തി പുസ്തകം, അദ്ധ്യായം 1:27,28) "... അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. ...യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും (ഉല്പത്തി 2:18,20,24). വിവാഹ ബന്ധത്തിനകത്തെ ലൈംഗികതയെ പാവനമായാണ് ബൈബിൾ പഠിപ്പിക്കുന്നത്. മനുഷ്യ സൃഷ്ടിയുടെ ഒരു ഉദ്ദേശ്യമായി ദൈവം അരുളിച്ചെയ്യുന്നതും നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവാനാണ്. ഈ കാര്യങ്ങൾ നടക്കുന്നത് മനുഷ്യൻ ദൈവത്തോട് അനുസരണക്കേട് എന്ന പാപം ചെയ്യുന്നതിന് മുൻപ് ആയിരുന്നു. എന്നാൽ ആദിമനുഷ്യനായ ആദം പാപം ചെയ്ത് ദൈവീക തേജ്ജസ്സ് നഷ്ടപ്പെടുത്തിയപ്പോൾ(ദൈവത്തിൽ നിന്നുള്ള അകൽച്ച / ആത്മീക മരണം ) തന്റെ സന്തതി പരമ്പരകൾക്കും അത് നഷ്ടമായി. (എന്റെ പിതാവ് ഞാൻ ജനിക്കുന്നതിന് മുൻപ് തനിക്ക് അവകാശമായിരുന്ന കൊട്ടാരം വിറ്റ് ഒരു കുടിൽ വാങ്ങിയാൽ എന്റയും എന്റെ സന്തതികളുടെയും അവകാശം ആ കുടിൽ മാത്രമായിരിക്കും, കൊട്ടാരത്തിന് ഒരു വിധത്തിലും അവകാശം ഉണ്ടാകില്ല.) ഇതാണ് ജൻമപാപം എന്ന പദം കൊണ്ട് ക്രൈസ്തവ വിശ്വാസം അർത്ഥമാക്കുന്നത്, ഇത് യുക്തിക്കും നിരക്കുന്ന പ്രമാണമാണ്. ബൈബിൾ പുതിയനിയമവും ഇതു വീണ്ടും വീണ്ടും വ്യക്തമാക്കുന്നു. ” "വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ;” എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും”. (എബ്രായർ13:4).

അതുകൊണ്ട് ജൻമപാപം എന്ന പദത്തെ ലൈംഗികതയുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും മിക്കവാറും പണ്ഡിതനെ നിങ്ങൾ കണ്ടെത്തിയാൽ അദ്ദേഹത്തെ ബൈബിളിലെ ഒന്നാമത്തെ പേജുപോലും മനസ്സിലാക്കാത്ത പാഷാണ്ഡനായിട്ടേ മുഖ്യധാരാ ക്രൈസ്തവർ കാണുകയുമുള്ളു. മുഖ്യധാരാ ക്രൈസ്തവ സഭകൾ അംഗീകരിച്ചിട്ടുള്ളതും ജൻമപാപത്തെ വ്യക്തമായി നിർവ്വചിക്കുകയും തെളിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് പണ്ഡിതൻമാരുടെ പുസ്തകങ്ങളുടെയും മുഖ്യധാരാ ക്രൈസ്തവ വെബ്സൈറ്റുകളുടെയും ഒരു മഹാസാഗരമുള്ളപ്പോൾ വീണ്ടും നിങ്ങൾ അഴുക്കു ചാലുകളിൽ മുങ്ങിത്തപ്പിയെടുത്ത 'സംഭാവന'കളുമായിമാത്രം പ്രത്യക്ഷപ്പെടുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല(?) -- സിജോ വർഗ്ഗീസ്, മൈക്കാവ് 11:25, 2 ജനുവരി 2011 (UTC) [മറുപടി]

സിജോയുടെ ചില വീക്ഷണങ്ങളുമായി യോജിപ്പുണ്ട്. എന്നാൽ ആദാമും ഹൗവ്വയും തമ്മിലുണ്ടായ ലൈഗീകതായാണ് അദ്യത്തെ പാപമെന്നൊക്കെയാണ് കത്തോലിക്ക ദൈവശാസ്ത്രഞർ പറയുന്നത്. ദൈവവചനത്തിലുപരിയായി പാരമ്പര്യങ്ങൽക്ക് പ്രാധാന്യം നൽകുന്ന ക്രൈസ്തവ ദൈവശാസ്ത്രഞരെക്കാളും മെച്ചമായി സിജോ ചിന്തിക്കുന്നു എന്നത് അഭിനന്ദാർഹമാണ്. പാരമ്പര്യങ്ങളാൽ നിങ്ങൾ വിശ്വാസത്തെ നശിപ്പിച്ചു എന്ന് യേശു യഹൂദ മതനേതാക്കന്മാരോട് പറഞ്ഞതു പോലെ അവരോടു പറഞാലും അവർ നേരെയാവത്തില്ല. ഇനി ചില ദൈവശാസ്ത്രഞർ സെമിനാരിയിൽ പഠിച്ചുട്ട് അവസാനം ദൈവം ഇല്ല എന്ന തീരുമാനത്തിലെത്തുന്നതു കാണുന്നതും സങ്കടകരമാണ്.--സ്നേഹശലഭം:സം‌വാദം 17:40, 20 ഡിസംബർ 2010 (UTC)[മറുപടി]
ഒരു പ്രസ്താവന നടത്തുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നു തോന്നുന്നു, അല്ലെങ്കിൽ അത് കത്തോലിക്ക സഭയുടെ ഔദ്യോഗിക വിശ്വാസമായി അതിനെക്കുറിച്ച് വ്യക്തമായ അറില്ലാത്തവർ തെറ്റിദ്ധരിക്കപ്പെടുവാൻ സാധ്യതയുണ്ട്. ജൻമപാപം എന്ന ഉപദേവിഷയത്തിൽ കത്തോലിക്ക സഭയുടെ വിശ്വാസത്തെക്കുറിച്ച്, ഇംഗ്ളീഷ് വിക്കിയിയിൽപോലും രേഖപ്പെടുത്തിയിരിക്കുന്നത് താഴെകാണുന്ന പ്രകാരമാണ്. ""By his sin Adam, as the first man, lost the original holiness and justice he had received from God, not only for himself but for all humans. Adam and Eve transmitted to their descendants human nature wounded by their own first sin and hence deprived of original holiness and justice; this deprivation is called "original sin". As a result of original sin, human nature is weakened in its powers, subject to ignorance, suffering and the domination of death, and inclined to sin (this inclination is called "concupiscence")” അവിടെ ജൻമപാപ ഉപദേശത്തിന് ലൈംഗികതയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കത്തോലിക്കസഭ പഠിപ്പിക്കുന്നു എന്ന ആശയം ലഭിക്കുന്നില്ല. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്യ്രവും സഭകളുടെ ഔദ്യോഗിക വിശ്വാസവും രണ്ടായി കാണുന്നതാണ് നല്ലത് എന്ന് തോന്നുന്നു. -- സിജോ വർഗ്ഗീസ്, മൈക്കാവ് 11:44, 2 ജനുവരി 2011 (UTC)[മറുപടി]

പകർപ്പവകാശം[തിരുത്തുക]

നന്ദി! പ്രസ്തുത പുതസ്കത്തിന്റെ പൂർണ്ണമായ പകർപ്പവകാശം ലഭിച്ചിട്ടുള്ളതാണ്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 05:53, 9 ഡിസംബർ 2010 (UTC)

പുസ്തകത്തിന്റെ പകർപ്പവകാശം നിലവിൽ സിജോക്കാണെന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun (സുനിൽ) 09:48, 30 ഡിസംബർ 2010 (UTC)[മറുപടി]

പ്രസ്തുത പുസ്തകത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് ഇനി പ്രസക്തിയുണ്ടോ? കാരണം, അതിൽ നിന്നുള്ള ഉദ്ദരണികൾ എഡിറ്റു ചെയ്ത രണ്ട് വരിയൊഴികെ അവലംഭമായി നൽകിയ വിവരങ്ങൾ ഉൾപ്പെടെ മായ്ച്ചുകളയപ്പെട്ടതാണ്. കൂടാതെ പ്രസ്തുത പുസ്തകത്തിൽ നിന്നും ഉദ്ദരിക്കുന്നതിനും ലേഖകൻമാർക്ക് വിയോജിപ്പില്ല എന്നും വ്യക്തമായ അറിവുള്ളതാണ്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 09:17, 2 ജനുവരി 2011 (UTC)[മറുപടി]
ഒ.കെ. --Vssun (സുനിൽ) 10:19, 2 ജനുവരി 2011 (UTC)[മറുപടി]