സംവാദം:മൂവാറ്റുപുഴ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മൂവാറ്റുപുഴ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ലേഖനം വിപുലീകരിക്കാന് സഹായിക്കൂ......

using linux debian for writing[തിരുത്തുക]

Hai I use debian Linux and Yudit/GNOME Gucharmap (char maP) for writing Malayalam articles.

റെഫറൻസ്സ്[തിരുത്തുക]

ഒരു പ്രത്യെകത, മുവാറ്റുപുഴ പട്ടണത്തിന് ഏകദേശം 8 കിലോമീറ്റർ തെക്ക് വശം ചുറ്റി ഉയർന്ന മലമ്പ്രദേശം അർദ്ധവൃത്താക്രിതിയിൽ വേർ തിരിക്കുന്നു. എം സീ റോഡിൽ മീങ്കുന്നം ഭാഗത്ത് ആ മലയുടെ മുകൾ ഭാഗം കടന്നു പോകുന്നു. കദളിക്കാട് തൊട്ട് പിറമാടം വരെ ഈ മലമ്പ്രദേശം എന്ന് ഞാൻ ആഡ്ഡ് ചെയ്തിട്ടുണ്ട്. ഇതിന് സോഴ്സ്സ് ഗൂഗിൾ ഇമേജസ്സ് ആണ്. ഈ സാറ്റലൈറ്റ് ഫോട്ടോ ഒന്നു നോക്കൂ: http://i44.tinypic.com/294nuz7.png


മൂവാറ്റുപുഴ ഫോട്ടോ അപ്‌ലോഡ്[തിരുത്തുക]

മൂവാറ്റുപുഴ പട്ടണത്തിന്റെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യണ്ടെ

വിമർശനം[തിരുത്തുക]

ഈ ഖണ്ഡിക ആവശ്യമില്ല. ഇതു ഒരു വിഭാഗം ആളുകളുടെ അഭിപ്രായം മാത്രമാൺ. ഒരു വിജ്ഞാനകൊശത്തിൽ വിവരങ്ങളാൺ അഭിപ്രായങ്ങളല്ല ആവശ്യം --Unnikn 16:33, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ഈ ലേഖനത്തിന്റെ തലക്കെട്ട് ശൈലി അനുസരിച്ച് മൂവാറ്റുപുഴ എന്നു മാത്രം പോരെ? --അനൂപ് | Anoop 05:58, 21 ജൂൺ 2011 (UTC)[മറുപടി]

മതി, മൂവാറ്റുപുഴ എന്നാക്കുക--റോജി പാലാ 09:54, 22 ജൂൺ 2011 (UTC)[മറുപടി]

checkY ചെയ്തു--റോജി പാലാ 07:22, 13 ഓഗസ്റ്റ് 2011 (UTC)[മറുപടി]

മുവാറ്റുപുഴ(MUVATTUPUZHA) എന്നതാണ് ശരിയായ സ്ഥലനാമം. മൂവാറ്റുപുഴ(MOOOVATTUPUZHA) എന്നല്ല[തിരുത്തുക]

മുവാറ്റുപുഴ എന്നതാണ് ശരിയായ സ്ഥലനാമം. മൂവാറ്റുപുഴ എന്നല്ല. ഇന്നാട്ടുകാർ മുവാറ്റുപുഴ(muvattupuzha)/മുവ്വാറ്റുപുഴ എന്നാണ് ഈ പട്ടണത്തിനെ വിളിച്ചു പോരുന്നത്. തെക്കൻ പ്രദേശങ്ങളിലുള്ളവർ പ്രത്യേകിച്ചും, ഇതു തെറ്റായി "മൂവാറ്റുപുഴ"(mooovattupuzha)എന്ന് സ്ഥാപിക്കുന്നു. ദയവായി മുവാറ്റുപുഴ എന്ന അഡ്രസ്സിൽ ഈ വിക്കി താൾ പ്രസിദ്ദ്ധികരിക്കണം. മൂവാറ്റുപുഴ - എന്ന ലിങ്കിന് redirect കൊടുക്കാം.— ഈ തിരുത്തൽ നടത്തിയത് 59.93.9.240 (സംവാദംസംഭാവനകൾ)

വെബ്‌സൈറ്റിൽ പോലും മൂവാറ്റുപുഴ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. --റോജി പാലാ 14:52, 5 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അത് സർക്കാർ സൈറ്റാണ് ഡിസൈൻ ചെയ്തതും എല്ലാം ഈ നാട്ടിലുള്ളവരാകണമെന്നില്ല. താങ്കൾ മുവാറ്റുപുഴ പട്ടണത്തിൽ കൂടി യാത്ര ചെയ്യുകയാണെങ്കിൽ വ്യാപാര സ്ഥാപനങ്ങൾ,മൊഫ്യൂസിൽ ബസ്സുകൾ ഒക്കെ എന്താണ് സ്ഥലനാമം എഴുതിയിരിക്കുന്നത് എന്ന് അടുത്ത തവണ ശ്രദ്ദ്ധിക്കൂ.. :) =) xD . അത് ആണ് സാധാരണ മലയാളത്തിൽ "മുവാറ്റുപുഴ"(Muvattupuzha).

I noted this sometime back: KSRTC Buses of Muvattupuzha,Thodupuzha(not consistently),Perumbavoor,Aluva,Kothamangalam Depots Writes correctly the destination board as "മുവാറ്റുപുഴ". while the buses from kottayam,pala,thrissur,ernakulam,trivandrum etc writes mooovattupuzha!

വാൽക്കഷണം: ‌‌ഇനി, ഇന്നാട്ടുകാർ ശരിക്കൂം വിളിക്കുന്നത് "മ് വാട്ഴാ" എന്നാണ്. that is so awkward sounding. thus, the proper word is MUVATTUPUZHA . ▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇▅▇

there is a movement in facebook by Kunnamkulam(കുന്നംകുളം) people against the name "KUNTHAMKULAM"കുന്ദംകുളം which is wrong name of that place, somehow is still used to identify that place. MUVATTUPUZHA -KKAR also has to wake up. We are a silent lott. otherwise, We would have reacted long back xD (joking). look, how the place board at VAZHAPPILLY(വാഴപ്പിള്ളി), outskirts of Muvattupuzha towards Perumbavoor has the Board Written as "വാഴപ്ള്ളി" . I smell a conspiracy to rename our towns to suit southern accent? 59.93.5.144 12:32, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]


തീർച്ചയായും ശ്രദ്ധിക്കാം. ശരിക്കും സ്ഥലനാമോത്ഭവം തന്നെ മൂന്ന് പുഴകളിൽ നിന്നല്ലേ--റോജി പാലാ 12:46, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഈ ചിത്രം ശ്രദ്ധിക്കുക. അത്ര വ്യക്തമല്ലെങ്കിലും മു മാത്രമേ ഉള്ളൂ എന്നുവിചാരിക്കുന്നു. --Vssun (സുനിൽ) 13:04, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]
മറ്റൊരു ചിത്രം --Vssun (സുനിൽ) 13:05, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഇത്] ഊകാരമുള്ള ചിത്രമാണ്. --Vssun (സുനിൽ) 13:11, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]

രണ്ടു രീതിയികളും വ്യാപകമാണെന്നാണ് നെറ്റിലുള്ള പടങ്ങളിൽ നിന്ന് മനസിലാകുന്നത്. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികവെബ്സൈറ്റിലും ഊകാരം ചേർത്തുള്ള പ്രയോഗമായതുകൊണ്ട് ഇപ്പോഴുള്ള തലക്കെട്ടാണ് നല്ലതെന്ന് തോന്നുന്നു. എങ്കിലും മുവാറ്റുപുഴയാണ് ശരിയായ വ്യാപകമായ പ്രയോഗമെന്ന് അന്നാട്ടുകർക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ പേരുമാറ്റാവുന്നതാണ്. --Vssun (സുനിൽ) 13:15, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]

some "proofs" explaining what I earlier said.  :-D A Volvo low floor towards Muvattupuzha. http://aanavandi.files.wordpress.com/2011/05/img_6920.jpg In the Malayalam Board Written and placed from Muvattupuzha Depot, it is written as "മുവാറ്റുപുഴ". while, the DISPLAY device shows how Ernakulam centre added the name as MOOVATTUPUZHA xD lolz another example: A aluva depot bus towards muvattupuzha. look at the board: https://lh5.googleusercontent.com/-1azlxkdO5RY/TilJ30M4pMI/AAAAAAAAAFY/UNVLStUcGuU/s912/IMG_3211.jpg

https://lh5.googleusercontent.com/-Os4rYft6Fec/TilLfmZtoaI/AAAAAAAAAG8/xhQD8ShdkHo/IMG_2071.jpg

https://lh5.googleusercontent.com/-5dGGXnBt-Vg/TilJuvLlqHI/AAAAAAAAAEs/sYnWB6yAnq0/s912/P1400830.jpg

and more examples :) oops! I guess picassa albums needs login? :( 59.93.12.227 17:38, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

കാണിച്ചിരിക്കുന്ന എല്ലാ പടങ്ങളിലും ഊകാരം തന്നെയാണെന്നാണ് തോന്നുന്നത്. ആദ്യത്തെ പടത്തിലെ ഉ/ഊകാരം വ്യക്തമല്ല. --Vssun (സുനിൽ) 17:55, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇന്നത്തെ മനോരമ ദിനപ്പത്രത്തില വാർത്തയിൽ മൂവാറ്റുപുഴ എന്നാണ് ഉപയോഗിച്ചിരുന്നത്. എന്തായാലും പട്ടണം എന്ന പ്രയോഗം തലക്കെട്ടിൽ ആവശ്യമില്ല. അതോടൊപ്പം മൂവാറ്റുപുഴ എന്ന തലക്കെട്ടാക്കി, മുവാറ്റുപുഴ എന്നു തിരിച്ചുവിടലും നടത്താം--റോജി പാലാ 17:59, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

മുവാറ്റുപുഴ എന്നാണ് മുവാറ്റുപുഴ പ്രദേശത്തു അറിയപ്പെടുന്നത്. കേരളത്തിൽ, ഇത് "മൂ"വാറ്റുപുഴ എന്ന് പ്രചരിക്കപ്പെടുന്നു, മുവാറ്റുപുഴ (പരിസര)പ്രദേശത്തു ഒഴികെ. ആ നാട്ടിൽ ഉള്ളവർ അങ്ങനെയാണ് വിളിക്കുന്നതെങ്കിൽ, അതിന് തെളിവ് ഉണ്ടാക്കണം എന്ന് പറയണത് വിഷമമാണ്. ബസ്സുകൾ,സ്ഥാപനങ്ങൾ മുതലായവയിൽ 90% വും "മുവാറ്റുപുഴ" എന്ന് ആണ് എഴുതിയിരിക്കുന്നത്. പത്രങ്ങളും, സർക്കാർ സൈറ്റുകളും "മൂ" വാറ്റുപുഴ എന്ന പേരിന് ഒരു രേഖയല്ല. കോട്ടയത്തിനെ "കൊഠായാം" എന്നാണ് ഹിന്ദിക്കാർ വിളിക്കണത്. അതു കൊണ്ട് "കൊഠായം" ശരിയാണോ? "പാലാ" എന്നാണ് പാലാക്കാർ ആ നാടിനെ അറിയുന്നത്. പക്ഷേ, കോട്ടയം,ഇടുക്കിക്ക് പുറത്ത് "പാല" എന്നാണ് അറിയുന്നത്. ഉദാ: "പൈക വഴി പാലായിക്ക് പോകുവാണേ" എന്ന് അന്നാട്ടുകാർ പറയുമ്പോൾ, മറ്റു സ്ഥലങ്ങളിൽ ഇത് "ഞാൻ "പാലക്ക്" പോകുവാ!" എന്ന് പറയും. അപ്പോൾ പാലാക്കാരായ സുഹ്രുത്ത് ഒന്നു പറഞ്ഞേ ഏതാണ് ശരി? "പാലാ" ആണോ "പാല" ആണോ? :D that is what I am telling- the place is Originally known as MUVATTUPUZHA, but was hacked name changed to MOOOVATTUPUZHA" OR in Trivandrum side they says "MOOOVATTAPUZHA" . I am suggesting to move article to MUVATTUPUZHA/മുവാറ്റുപുഴ. but, that does not mean a #redirect to moovattupuzha or muvathupula or mavattipula or moovattapozha is wrong. everyone has his own belief. satisfy that. without ruining the original name :) // just make the article stay at the original name.— ഈ തിരുത്തൽ നടത്തിയത് 59.93.34.149 (സംവാദംസംഭാവനകൾ)

മുനിസിപ്പാലിറ്റിയുടെ സൈറ്റിൽ മൂവാറ്റുപുഴ എന്നാണ് കാണുന്നത്. ഇവിടെ കാണിച്ച പല പടങ്ങളിലും രണ്ടു രീതിയും ഉപയോഗിക്കുന്നുണ്ട്. മൂവാറ്റുപുഴക്കാരുണ്ടെങ്കിൽ മുനിസിപ്പാലിറ്റിയുടേയോ, മുനിസിപ്പൽ ബസ് സ്റ്റാന്റിന്റേയോ പേരെഴുതിയിരിക്കുന്ന ഒരു നല്ല പടം അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ തീരുന്ന പ്രശ്നയേയുള്ളൂ. --Vssun (സുനിൽ) 09:43, 17 ഓഗസ്റ്റ് 2011 (UTC)[മറുപടി]

http://4.bp.blogspot.com/_8ZjrG_gJ3rA/SFSy-_16tuI/AAAAAAAAADo/0t03KMXIsIE/s320/hosp-mvpa.jpg - this is the board in front of muvattupuzha taluka hospital . i think because of the pure pronunciation method, common in central travancore areas, the place is wrongly held as moonu+aaar+puzha=moovattupuzha . people in western parts call it as mu+aar+puzha=muvattupuzha which is correct imo. Anon 18:22, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]

‌തലക്കെട്ട് മുവാറ്റുപുഴ എന്നാക്കി. --Vssun (സുനിൽ) 18:30, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നഗരത്തിലെ പ്രധാന പാതയിലൂടെ സഞ്ചരിച്ചു, സഞ്ചാരത്തിൽ ശ്രദ്ധയിൽ പെട്ടത്:- വ്യാപാരസ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും കാണുവാൻ സാധിച്ചത് മൂവാറ്റുപുഴ എന്നാണ്. കെ.എസ്.ആർ.ടി.സി. ബസിൽ മാത്രം ഭൂരിപക്ഷം മു വാണ്. ബി.എസ്.എൻ.എൽ. എക്സ്ചേഞ്ച് മൂ. പരസ്യബോർഡുകളും മൂവിന് പ്രാധാന്യം നൽകിയിരിക്കുന്നു.--റോജി പാലാ 15:44, 30 ഓഗസ്റ്റ് 2011 (UTC)[മറുപടി]

തിരിച്ചു മാറ്റാവുന്നതാണ്. --Vssun (സുനിൽ) 03:11, 1 സെപ്റ്റംബർ 2011 (UTC)[മറുപടി]

മുവാറ്റുപുഴ പട്ടണത്തിൽ ഉള്ള ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും മറ്റു നഗരങ്ങളിലെപ്പോലെ ഫ്ലെക്സ്സ് ബോർഡ്ഡ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അത് എവിടെ നിന്നാണ് അച്ചടിച്ചു വരുന്നത് എന്ന് പറയാനാവില്ല(90%വും എറണാകുളത്ത് ആവാം). എന്നാൽ, ബസ്സുകളിൽ പെയിന്റ് ഉപയോഗിച്ച് എഴുതുന്നു. പ്രൈവേറ്റ്, കെ എസ് ആർ ട്ടീ സി ബസ്സുകൾ തദ്ദേശീയരായ ആളുകൾ എഴുതിയ ബോർഡ്ഡുകൾ(മുവാറ്റുപുഴ) ഉപയോഗിക്കുന്നു. പെയിന്റ് ഉപയോഗിച്ച് എഴുതിയിരിക്കുന്ന പഴയ ബോർഡ്ഡുകളിൽ "മുവാറ്റുപുഴ" എന്നു തന്നെ ആണ് എഴുതിയിരിക്കുന്നത്. മറ്റുരു പ്രത്യേകത, മുവാറ്റുപുഴയിൽ നിന്നും 20-25 കിലോമീട്ടർ തെക്കു(കൂത്താട്ടുകുളം)/‌തെക്ക്-പടിഞ്ഞാറ് (പിറവം) / കിഴക്ക് (തൊടുപുഴ) ദിശയിൽ പോയ്യാൽ മീനച്ചിൽ,കോട്ടയം,ഇടുക്കി ശൈലിയിലുള്ള ഭാഷയാണ് പ്രചാരത്തിലുള്ളത്. ആ ഭാഗങ്ങളിൽ നിന്നും പട്ടണത്തിൽ വ്യാപാരം ചെയ്യുന്നവർ "മൂവാറ്റുപുഴ" എന്ന് ആയിരിക്കണം എഴുതുന്നത്. അതും, ഒരു കാരണമാകാം. കുന്നത്തുനാട്,മുവാറ്റുപുഴ,കോതമംഗലം,തൊടുപുഴ(partly only) മേഖലകളിലെ ഭാഷശൈലി അനുസരിച്ച് മുവാറ്റുപുഴ എന്നു തന്നെയാണ് എഴുതുന്നത്. ‌59.93.10.217 06:42, 9 സെപ്റ്റംബർ 2011 (UTC)[മറുപടി]

1936-ൽ പുറത്തിറങ്ങിയ ഒരു പാഠപുസ്തകമാണിത്. ഇതിലെല്ലായിടത്തും മൂവാറ്റുപുഴ തന്നെയാണ്. --Vssun (സുനിൽ) 09:56, 28 ഒക്ടോബർ 2011 (UTC)[മറുപടി]

ഇനി കാത്തിരിക്കണ്ടല്ലോ?--റോജി പാലാ 10:03, 28 ഒക്ടോബർ 2011 (UTC)[മറുപടി]

വീണ്ടും മൂവാറ്റുപുഴയാക്കി. --Vssun (സുനിൽ) 10:09, 28 ഒക്ടോബർ 2011 (UTC)[മറുപടി]

people knows the place as മുവാറ്റുപുഴ. historical reference does not add any validity. if Bombay is what "Mumbai" is known outside and "Madras" is what "Chennai" is known outside the local area, may be the same with mooooooovattupuzha also. :P

ഇത് ആരാണ് എഴുതിയത് എന്നറിയില്ല. പക്ഷെ താങ്കളുടെ അഭിപ്രായത്തിനോട് യാതൊരു കാരണവശാലും യോജിക്കാനാവില്ല. മുകളിൽ എഴുതിയിട്ടുള്ള സംവാദങ്ങൾ താങ്കൾക്കു നോക്കാം. --രാജേഷ് ഉണുപ്പള്ളി Talk‍ 17:17, 31 ഒക്ടോബർ 2011 (UTC)[മറുപടി]

ഇനി സ്വന്തം നാട്ടുകാർ തന്നെ സ്ഥിരമായി തെറ്റിച്ചെഴുതുന്ന ഒരു സ്ഥലമുണ്ട്, തൃശ്ശൂർ ജില്ലയിൽ. 'ഇരിഞ്ഞാലക്കുട' എന്നാണ് ആ സ്ഥലത്തിന്റെ യഥാർത്ഥനാമം. എന്നാൽ 99% പേരും അത് 'ഇരിങ്ങാലക്കുട' എന്നെഴുതുന്നു. Talk</sup 16ː38, 26 ഫെബ്രുവരി 2017 (UTC)

മുവാറ്റുപുഴ ജില്ല[തിരുത്തുക]

മുവാറ്റുപുഴ ജില്ല ഉണ്ടാക്കണമെന്ന ആവശ്യം. റെഫെറെൻസ്സ് കുറവാണ് എന്ന് തോന്നണു, ഈ ലിങ്ക് ഉപയോഗിക്കാം : http://www.manoramaonline.com/cgi-bin/MMONline.dll/portal/localContentView.do?tabId=16&programId=1079897624&contentId=10347455&district=Cochin&BV_ID=@@@

മുവാറ്റുപുഴയുടെ വികസനം[തിരുത്തുക]

പായിപ്ര കവലക്കിപ്പുറം പള്ളിച്ചിറങ്ങരയിൽ നിന്നു തുടങ്ങി പുതുപ്പാടി/കാരക്കുന്നം ഭാഗത്തേക്ക് ഇപ്പോൾ ഉള്ള വഴികള്ഉപയോഗിച്ച് ഒരു പാത ഉണ്ടാക്കേണ്ടതാണ്. അതു പോലെ, മണ്ണൂർ കവലയിൽ നിന്നു തന്നെ എംസി റോഡിലേക്ക്(മാറാടിയോ മീങ്കുന്നമോ എത്തുന്ന രീതിയിൽ) ഒരു ബൈപ്പാസ് അത്യാവശ്യമാണ്.

മുവാറ്റുപുഴ നഗരം, കൊച്ചി സിറ്റി ലിമിറ്റ് കഴിഞ്ഞാൽ, വലിയ ഒരു നഗരപ്രദേശമായ്യി വളരേണ്ടതാണ്. അതിന്, എംസി റോഡും ആവശ്യമില്ലാത്ത ഗതാഗതവും വന്നു ചേർന്ന് നഗരത്തെ വെറും ഒരു "പാസ്സർ-ബൈ" ഠൌൺ ആക്കി. ബിസിനസ്സ് മാന്ദ്യവുമെല്ലാം സൂചിപ്പിക്കുന്നതിതാണ്. മുവാറ്റുപുഴയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കണം.

1. മുവാറ്റുപുഴ ജില്ല യാഥാർഥ്യമാക്കണം. കൊച്ചിയുടെ സ്വാധീനത്തിനും പുറത്തുള്ള ഒരു പ്രദേശത്തിന്റെ പ്രതിനിധിയാണ് മുവാറ്റുപുഴ. കോതമംഗലവും കൂത്താട്ടുകുളവും പിറവവും വാഴക്കുളവും പോത്താനിക്കാട്, പൈങ്ങോട്ടൂർ തുടങ്ങിയ വലിയ ഒരു പ്രദേശത്തിന്റെ സാംസ്കാരികവും ഭൂമിശാസ്ത്രപരമായ ഒരു കേന്ദ്രമാണ് മുവ്വാറ്റുപുഴ. ഈ പ്രദേശങ്ങളെല്ലാം വികസിക്കണമെങ്കിൽ, മുവാറ്റുപുഴ ജില്ല വന്നേ തീരൂ. അല്ലാതെ കൊച്ചി നഗരത്തിന്റെയോ മെട്രോപോലിറ്റൻ ഏരിയയുടെ കീഴിലോ ഒതുങ്ങേണ്ട ഒരു പ്രദേശമല്ല മുവാറ്റുപുഴ.

2. മുവാറ്റുപുഴ നഗരത്തിന് റിങ്ങ്-റോഡ്ഡുകളും, ബൈപ്പാസുകളും അത്യാവശ്യങ്ങളാണ്. പ്രധാനമായും IRR(Inner-Ring road) and ORR(Outer Ring road) നിർമ്മിക്കണം. Inner-Ring road പദ്ധതി പുരോഗമിക്കുന്നുണ്ട്. കടാതി കുരിശുപള്ളി കവലയിൽ നിന്ന് മുവാറ്റുപുഴയാറിന് കുറുകെ മുറിക്കൽ പാലം നിർമ്മാണത്തിലാണ്. NH 49ൽ കടാതി കുരിശുപള്ളി കവലയിൽ നിന്നും തുടങ്ങി കാരക്കുന്നം(കോതമംഗലം റോഡ്)-ചാലിക്കടവ് പാലം-നിർമ്മല കോളേജ്ജ്-ലബ്ബക്കടവ് (തൊടുപുഴയാറിന് കുറുകേ പാലം പണിയണം)-നാസ് റോഡ്- 130 കവല എന്നതാണ് IRR.

ORR(Outer Ring road) - പെരുമ്പാവുര് റൂട്ടിൽ മുവാറ്റുപുഴ താലൂക്ക് തുടങ്ങുന്ന മണ്ണൂർ കവലയിൽ നിന്ന് എറണാകുളം റൂട്ടിൽ പെരുവംമൂഴി(NH 49) കവല വഴി മാറാടി (എംസി റോഡ്)/പിറവം ഭാഗത്തേക്കും പോകാൻ തക്ക വീതിയിൽ റോഡ് ഉണ്ടാക്കണം. മാറാടിയിൽ നിന്നും, ആരക്കുഴ-മൂഴി പാലം-വാഴക്കുളം-കോട്ടക്കവല(കല്ലൂർക്കാട്)-ആയവന-പുതുപ്പാടി(കോതമംഗലം റോഡ്)-പള്ളിചിറങ്ങര-മണ്ണൂർ എന്ന ഒരു പദ്ധതിയും യാഥാർഥ്യമാക്കണം.

3. മുവാറ്റുപുഴയും കോതമംഗലവും ഇഴുകി ചേർന്ന രണ്ടു നഗരങ്ങളാണ്. (ട്വിൻ സിറ്റി). 2011 സെൻസസ്സ് അനുസരിച്ച് മുവാറ്റുപുഴ-കോതമംഗലം അതിനടുത്തുള്ള പ്രദേശങ്ങൾ "കോതമംഗലം അർബ്ബൻ അഗ്ലോമ്മേറേഷന്റെ" ഭാഗമാണ്. കോതമംഗലം, നെല്ലിക്കുഴി/ഇരുമലപ്പടി ഭാഗങ്ങളിൽ നിന്ന് മുവാറ്റുപുഴക്ക് 10 കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിൽ ഹൈവേ യാഥാർഥ്യമാക്കണം.

4. കടുത്തുരുത്തി-പിറവം-മണ്ണൂർ-പെരുമ്പാവുര് ഹൈവെ (കുമരകം-നെടുമ്പാശ്ശേരി ഹൈവേ) നിർമ്മാണം പൂർത്തിയാക്കുക. ഇത് മുവാറ്റുപുഴയുടെ തെക്കുള്ള എംസി റോഡ് (മലമ്പ്രദേശം) ഒഴിവാക്കി തെക്കോട്ടുള്ള ട്രാഫിക്ക് കടത്തി വിടും. അങ്ങിനെ, കോട്ടയം ഭാഗത്തു നിന്നുള്ളവർക്ക് ഒരു പക്ഷേ, തൃശ്ശൂർ, എയർപോർട്ട് ഒക്കെ വേഗത്തിൽ എത്താൻ സാധിക്കും.

5. തൊടുപുഴ സബ്-ഹൈറേഞ്ച് പ്രദേശങ്ങളുടെ വലിയ നഗരമായ്യി വളരുകയ്യാണ്. മുവാറ്റുപുഴയുടെ തകർച്ച തൊടുപുഴക്ക് വലിയ വളർച്ച കൊടുക്കുന്നുണ്ടോ?? എന്തിരുന്നാലും, സബ്-ഹൈറേഞ്ച് (തൊടുപുഴ, വണ്ണപ്പുറം, പാലാ, ഈരാറ്റുപേട്ട) സംസ്കാരത്തിന്റെ വലിയ ഒരു കേന്ദ്രമാണിന്ന് ആ നഗരം. തൊടുപുഴയുടെ വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് തൊടുപുഴയിൽ നിന്നും മുവാറ്റുപുഴക്കുള്ള ഹൈവേ. ഈ ഒരു ഹൈവേ മാത്രമെ അവർക്ക് പുറം ലോകത്തേക്കുള്ള ഒരു വാതായനമായിട്ടുള്ളു. (പാലാ റോഡ്, പേട്ട റോഡ് ഒക്കെ അപ്രധാനങ്ങളാണ് മുവാറ്റുപുഴയുമായിട്ടുള്ള റോഡ് കണക്ടിവിറ്റിയെ വെച്ചു നോക്കുമ്പോൾ). പറഞ്ഞു വരുന്നത്, തൊടുപുഴയിൽ നിന്ന് അവർക്ക് ആലുവ, തൃശ്ശൂർ ഭാഗത്തേക്ക് പോകാൻ തൊടുപുഴ-അടിവാട്-കോതമംഗലം ഹൈവേ നിർമ്മിക്കണം. ഇത്, 20-22 കിലോമീറ്ററിന് മുകളിൽ പോകില്ല. (മുൻപ് പറഞ്ഞ പുതിയ ഹൈവെകളും റോഡുകളും എല്ലാം തന്നെ ഇപ്പോഴുള്ള റോഡുകള് കൊണ്ട് യാഥാർഥ്യമാക്കാൻ പറ്റുന്നതാണ്). 6. കാക്കനാട്-ഇൻഫൊപാർക്ക്-മോറക്കാല-മുവാറ്റുപുഴ ഹൈവേ, മുവാറ്റുപുഴ-ആരക്കുഴ-പണ്ടപ്പിള്ളി-കൂത്താട്ടുകുളം-കോട്ടയം ഹൈവെ, മുവാറ്റുപുഴ-വണ്ണപ്പുറം-തേനി(ഡിൻഡിഗൽ) ഹൈവെ, മുവാറ്റുപുഴ-വൈക്കം-ആലപ്പുഴ ഹൈവെ എന്നിവ ഇപ്പോഴും അനങ്ങാതെ കിടക്കുന്ന പദ്ധതികളാണ്. ഈ ഹൈവെകൾ യാഥാർഥ്യമായ്യാൽ മാത്രമേ, മുവാറ്റുപുഴക്ക് അർഹിക്കുന്ന പ്രാധാന്യവും വികസനവും വന്നു ചേരുകയുള്ളു.

7. ഇവിടുത്തെ ചെറുകിട വ്യവസായ മേഖലക്ക് ഉണർവ്വ് കൊണ്ടു വരണം. മുവാറ്റുപുഴ താലൂക്ക് എന്നു പറഞ്ഞാൽ സമ്പൂർണ്ണ കാർഷിക മേഖല ഒരിക്കലുമായിരുന്നില്ല.

8. മുവാറ്റുപുഴയുടെ വികസനത്തിന് നിക്ഷേപം ഈ പ്രദേശങ്ങളിലുള്ളവർ കൊണ്ടു വരണം. കൊച്ചിയിലേക്ക് പോകുന്ന ബിസിനസ്സ് തിരിച്ചു ഇവിടെ (കോതമംഗലം-മുവാറ്റുപുഴ) കൊണ്ടു വരണം.

"https://ml.wikipedia.org/w/index.php?title=സംവാദം:മൂവാറ്റുപുഴ&oldid=2489213" എന്ന താളിൽനിന്ന് ശേഖരിച്ചത്