സംവാദം:മുഹമ്മദ്/പത്തായം 1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബം

When you cite references please write, 1) the author, 2) the books title name, 3)publisher and the 4) eidtion. and the 5)place inorder. if you have page number and want to quote the some words you could do that too. don't just write whatever you feel like to write. some one who want to read more about should get the details of the references book right away. if there is ISBN number its easy to search it inthe net too. --ചള്ളിയാൻ 03:28, 28 ഫെബ്രുവരി 2007 (UTC)[മറുപടി]

മുഹമ്മദ് നബിയുടെ ജീവ ചരിത്രം അറിയാവുന്നവർ ആരും ഇല്ലേ? --ചള്ളിയാൻ ♫ ♫ 03:02, 8 ഡിസംബർ 2007 (UTC)[മറുപടി]
അദ്ദേഹത്തെ കുറിച്ച് പഠിക്കാനാണൊ? The Sealed Nectar ഇവിടെ ക്ലിക്ക് ചെയ്യൂ വെറുതെ അനാവശ്യ സംവാദങ്ങൾ തുടങ്ങിവെക്കാതിരിക്കുക..വാക്കുകൾ മയത്തിൽ പ്രയോഗിക്കുക..സിദ്ധീഖ് 10:39, 8 ഡിസംബർ 2007 (UTC)[മറുപടി]
പഠിക്കാനല്ല. അതെക്കുറിച്ച് ലേഖനത്തിൽ ചേർക്കാൻ. ഇത് അനാവശ്യമാണെന്ന് താങ്കൾക്ക് തോന്നിയതെന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. --ചള്ളിയാൻ ♫ ♫ 10:55, 8 ഡിസംബർ 2007 (UTC)[മറുപടി]
ലേഖനത്തിൽ വിവരങ്ങൾ കൂട്ടി ചേർകാനാണങ്കിൽ ഈ ശൈലിയാണൊ വിക്കിയിൽ ഉപയോഗിക്കൽ, റഫറൻസ് ഇല്ല എന്ന ഫലകം ചേർക്കുകയല്ലേ നല്ലത്? താങ്കൾ എഴുതിയ ആ ഒരു വരി താങ്കൾ ഒന്നുകൂടി വായിച്ച് നോക്കൂ.സാധാരണ ലേഖനത്തിൽ വിവരങ്ങൾ ചേർക്കാൻ താങ്കൾ ഈ രീതിയാണോ ഉപയോഗിക്കാർ? ലേഖനം അപൂർണമാണെന്ന ഫലകം ഇപ്പോൾ വിക്കിയിൽ ഇല്ലേ സുഹൃത്തേ? അപൂർണ ലേഖനങ്ങളിൽ നമുക്ക് ഇന്നി ഈ ശൈലി തുടരാമല്ലേ? ***സിദ്ധീഖ് 11:12, 8 ഡിസംബർ 2007 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിലെ ലേഖനം En:Muhammad നോക്കുക. മലയാളത്തിലെ ലേഖനത്തിനു അതുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവാരം തൂലോം കുറവാണ്. simy 11:44, 8 ഡിസംബർ 2007 (UTC)[മറുപടി]
സം‌വാദത്തിന് താല്പര്യമില്ല. --ചള്ളിയാൻ ♫ ♫ 11:35, 8 ഡിസംബർ 2007 (UTC)[മറുപടി]

നാമ നിർദ്ദേശം

ഐ.പി. യുട്രെ നാമ നിർദ്ദേശം അസാധുവാണ്. ങാ. അത് പോട്ടെ

വിശദീകരിക്കാമോ?

മുഹമ്മദ് നബി (സ) എന്നെഴുതുന്നത് കണ്ടു? വിശദീകരിക്കാമോ? --ചള്ളിയാൻ ♫ ♫ 02:16, 15 ഡിസംബർ 2007 (UTC)[മറുപടി]

http://en.wikipedia.org/wiki/Pbuh ഇത് കാണുക--ബ്ലുമാൻ‍ഗോ ക2മ 02:29, 15 ഡിസംബർ 2007 (UTC)[മറുപടി]

മുസ്ലിം മനസ്സുകളെ മുറിവേല്പിക്കുന്ന ചിത്രം

16-)ം നൂറ്റണ്ടിലെ ഓട്ടൊമൻ സാമ്രാജ്യകാലത്തെ ചിത്രം മുഹമ്മദ് ക്‌അബക്കു മുന്നിൽ. മുഹമ്മദിന്റെ മുഖം മൂടുപടം കൊണ്ട് മൂടിയിരിക്കുന്നത് അന്നത്തെ കാലത്തെ ഇസ്ലാമിക് കല അടിസ്ഥാനമാക്കിയാണ്‌ [1] ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.--ബ്ലുമാൻ‍ഗോ ക2മ 03:38, 15 ഡിസംബർ 2007 (UTC)[മറുപടി]

ചിത്രം ഒഴിവാക്കുന്നതെന്തിനാണ്? ഈ ചിത്രം മനസ്സിനെ മുറിവേല്പിക്കുന്നത് എങ്ങനെയാണ്? മതപരമായ നിലപാടുകൾ മതത്തിന്റെ മണ്ഡലത്തിലും വൈജ്ഞാനികമായ സമീപനം വിജ്ഞാനകോശത്തിലും വേണം. അല്ലാതെ വരുമ്പോഴാണ് മുറിവേല്ക്കുന്നത് എന്നാണ് എന്റെ വിശ്വാസം.  മംഗലാട്ട്  ►സന്ദേശങ്ങൾ 
വെറുതെ വിവാദത്തിനു തിരികൊളുത്തരുത്. 99% മുസ്ലിങ്ങളും ഇത് ഇഷ്ടപ്പെടില്ല എന്നുറപ്പാണ്. പിന്നെയുള്ള മുസ്ലിം വിരോധികളുടെ പ്രീതി നേടാനാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല. മുസ്ലിംങ്ങളാരും മുഹമ്മദ് നബിയെ (സ) കുറിച്ച് പഠിക്കാൻ വിക്കിയിൽ വരില്ല എന്നുറപ്പാണ്.--ബ്ലുമാൻ‍ഗോ ക2മ 04:02, 15 ഡിസംബർ 2007 (UTC)[മറുപടി]
കാരണം പറയണം നീലമാങ്ങേ. എന്തുകൊണ്ട്, അല്ലെങ്കില് എങ്ങനെ മുറിവേല്പ്പിക്കുന്നു എന്നു കൂടി പറയൂ. ഇതിപ്പൊ രണ്ടാമത്തെതവണയാണ്‌ മുറിവേല്പ്പിക്കുന്നു എന്നു പറയുന്നത്. കണ്ടിടത്തോളം അശ്ലീലമല്ല. പിന്നെ? --ജ്യോതിസ് 04:02, 15 ഡിസംബർ 2007 (UTC)[മറുപടി]
അശ്ലീലമല്ല പ്രശനം. മുസ്ലിംങ്ങളാരും മുഹമ്മദ് നബി (സ) പ്രതീക ചിത്രം കാണാനിഷ്ടപ്പെടുന്നവരല്ല.കാരണം പറയുകയാണെങ്കിൽ ഈ ലേഖനത്തിനെക്കാളും കൂടുതൽ എഴുതാനുണ്ടാവും. മുസ്ലിം സുഹൃത്തുക്കളോട് ഒന്ന് ചോദിക്കുക .ആരോടും വിരോധമുണ്ടായിട്ടൊന്നുമല്ല. വളരെ വിഷമത്തോടെയൂള്ള അപേക്ഷയാണ്--ബ്ലുമാൻ‍ഗോ ക2മ 04:05, 15 ഡിസംബർ 2007 (UTC)[മറുപടി]

വിക്കിപ്പീഡിയയില് മതപരമായ നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നതിനു ബുദ്ധിമുട്ടുണ്ട്. ദയവായി സഹകരിക്കുക.--ജ്യോതിസ് 04:16, 15 ഡിസംബർ 2007 (UTC)[മറുപടി]

ചിത്രത്തെ ആരാധിക്കരുതെ എന്നേ പറയാനാവൂ. ഇത് ഇല്ലസ്ടേഷനു വേണ്ടി നൽകുന്ന ചിത്രമാണ്‌. വിക്കിയിൽ നോക്കി ആരാധിക്കുന്നില്ല ആരും. പിന്നെ മുഹമ്മദ നബി എന്ന വ്യക്തിയെക്കുറിച്ച് മുസ്ലീങ്ങളല്ലാത്തവർക്കും മനസ്സിലാക്കാൻ വേണ്ടിയാണ്‌ ചിത്രം കൊടുത്തിരിക്കുന്നത്. ഇംഗ്ലീഷ് വിക്കി പോലെ പല വിക്കികളിലും, അത് ഉപയോഗിച്ചിരിക്കുന്നു. മാത്രവുമല്ല അത് വർച്ചവർ തന്നെ ലോക പ്രശസ്ത മുസ്ലീങ്ങളും അത് പ്രസാധകം ചെയ്തതുമാണ്‌. അതിലൊന്നും മുസ്ലീങ്ങൾടെ വികാരം ഹനിക്കപ്പെട്ടിട്ടില്ല. വൈജ്ഞാനിക മണ്ഡലം മതഗ്രന്ഥങ്ങൾക്കപ്പുറത്തേക്ക് വികസിക്കാത്തവർക്ക് ഒരു പക്ഷേ അത് മനസ്സിനെ മുറിവേൽപിക്കുന്നതാവാം. പക്ഷെ വിക്കിക്ക് അങ്ങനെ ഒരു പക്ഷപാതപരമായ നിലപാടെടുക്കാനാവുമോ എന്നറിയില്ല. ആ പടം ചേർത്തത് ആരുടേയും മനസ്സ് മുറിവേല്പിക്കാൻ വേണ്ടിയല്ല എന്നും പറയട്ടേ. പിന്നെ ഈ പടമൊഴിവാക്കുകയാണെങ്കിൽ മുസ്ലീങ്ങളുമായി സംബന്ധിക്കുന്ന എല്ലാ പടങ്ളും ഒഴിവാക്കേണ്ടി വരില്ലേ. താങ്കൾ തന്നെ കയറ്റിയ ക‌അബയുടേയും മറ്റും പടങ്ങൾ ഉണ്ട്. --ചള്ളിയാൻ ♫ ♫ 04:41, 15 ഡിസംബർ 2007 (UTC)[മറുപടി]
മുഹമ്മദ് നബിയുടെ വാക്കുകൾ അനുസരിച്ച് അത്തർം ഒരു ചിത്രം വരക്കാൻ പാടില്ല. ഇനി വരച്ചാൽ അത് അവഹേളിക്കൽ തന്നെയാണ്‌.ആ ചിത്രം ലേഖനത്തിൽ ഇല്ലാതെ വന്നാൽ വിശദീകരണത്തിനു ഒരു തടസ്സവും നേരിടില്ല. ഏതെങ്കിലും പുസ്ഥകങ്ങളിൽ ചിത്രങ്ങൾ വരുന്നെങ്കിൽ ഇതുപോലെ ലോകത്തുള്ള് ആളുകൾ മുഴുവനും ചർച്ച ചെയ്തു തീരുമാനിക്കുന്നതല്ലോ. ആ കാര്യത്തിൽ വിക്കിയുടെ അത്ര മഹത്വം വേറെ ഒരു വിക്ഞാന കോശത്തിനു മുണ്ടാവില്ല.മതത്തിന്റെ ഉള്ളിൽ നിന്നുകൊണ്ടല്ലാതെ മത വിശ്വാസികൾ സംസാരിക്കുമെന്നു തോന്നുന്നില്ല. മതത്തെ മാറ്റി നിർത്തി സംസാരിച്ചാൽ ആ സംസാരം മതപരമഅയി തെറ്റാണെങ്കിൽ മതത്തിൽ നിന്നും പുറത്തയി. വൈക്ഞാനിക മണ്ഡലം വികസനം വികസിക്കുമ്പോൾ മതത്തിൽ നിന്നു കൊണ്ട് തന്നെ അവരത് ചെയ്യുകയുള്ളൂ.ഈ പറഞ്ഞതൊക്കെ തലയിലേക്ക് കയറില്ല എന്നറിയാം. കയറുന്നവരാണെങ്കിൽ ആ മണ്ഡലത്തിൽ നിൽക്കുന്നവരൊന്നും അവിടെ ഉണ്ടാവില്ലല്ലോ.ക അബയുടെയോ നിർജ്ജിവ വസ്ഥുക്കളുടെയോ പടങ്ങൾ ഒരു പ്രശ്നമല്ല. ഇക്കാലത്ത് ജീവിക്കുന്ന ആളുകളുടെ പടങ്ങളെ കുറിച്ച് വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ഉൺട്.പ്രവാചകന്മാരുടെ പടങ്ങളെ കുറിച്ചുള്ള വിഷയത്തിൽ പണ്ഡിതന്മാരുടെ ഇടയിൽ ഒരു അഭിപ്രായ ഭിന്നതയുമില്ല.--ബ്ലുമാൻ‍ഗോ ക2മ 05:29, 15 ഡിസംബർ 2007 (UTC)[മറുപടി]
മതപുരോഹിതന്മാർ വിഷയം കൈകാര്യം ചെയ്യുന്ന രീതിയിൽ എഴുതപ്പെടുന്നതല്ല വിജ്ഞാനകോശത്തിലെ മതവിഷയകങ്ങളായ ലേഖനങ്ങൾ. മതേതരമായ വൈജ്ഞാനികസമീപനമാണ് അതിന്റെ രീതി. കടുത്ത മതവിശ്വാസികൾ പോലും വൈജ്ഞാനികമായ കാര്യങ്ങളിൽ ഉദാരത പുലർത്തും. കാരണം മതം,വിജ്ഞാനം എന്നിവ രണ്ടും തികച്ചും വ്യത്യസ്തമാണ് എന്ന വസ്തുത അവർ അംഗീകരിക്കുന്നുവെന്നതാണ്. എന്നാൽ ജ്ഞാനം എന്നാൽ മതം ആണ് എന്നു കരുതുന്നത് അനാരോഗ്യകരമായ വീക്ഷണമാണ്. ചരിത്രജ്ഞാനമുള്ളവർക്കറിയാം ആധുനികശാസ്ത്രത്തിന്റെ ആധാരശിലയായിത്തീർന്ന കണ്ടെത്തലുകൾ വ്യത്യസ്തമതവിഭാഗങ്ങൾ എങ്ങനെയാണ് കണ്ടതെന്ന്. ഗലീലിയോ തന്നെ ഏറ്റവും പ്രശസ്തമായ ഉദാഹരണം.
മതേതരമായ വീക്ഷണം മതവിശ്വാസിയുടെ വികാരം വ്രണപ്പെടുത്തും എന്നത് തെറ്റായ വാദമാണ്. ലോകത്തിലെ എല്ലാ മതങ്ങളും തങ്ങളാണ് ശരിയെന്നു കാണിക്കാൻ മറ്റു മതങ്ങളെ അവഹേളിക്കാറുണ്ട്. മതവിശ്വാസികൾ തങ്ങൾ അവഹേളിക്കപ്പെടുന്ന ഇടങ്ങളിൽ നിന്ന് മാറിനില്ക്കുകയാണ് പതിവ്. അല്ലാത്തിടങ്ങളിൽ അക്രമവും ഉണ്ടാകാറുണ്ട്. വിജ്ഞാനകോശം ഏതെങ്കിലും ഒരു മതം ശരിയാണെന്നു സമർത്ഥിക്കാനുള്ള സ്ഥലമല്ല. മതേതരമാണ് ജ്ഞാനം എന്ന പരികല്പന അംഗീകരിക്കുന്നവയാണ് പൊതുവേ വിജ്ഞാനകോശങ്ങൾ. അതിനാൽ മതം ഒരു കാര്യം അംഗീകരിക്കുന്നുവോ എന്നു നോക്കുക അവിടെ പ്രധാനമല്ല വിജ്ഞാനകോശത്തിന്റെ നിലപാട് അനുസരിച്ച് ശരിയോ എന്നതാണ് പരിഗണിക്കപ്പെടേണ്ടത്.  മംഗലാട്ട്  ►സന്ദേശങ്ങൾ 
അദ്ദേഹത്തിന്റെ ചിത്രം വരക്കാൻ പാടില്ല എന്ന് അദ്ദേഹം പറയുന്ന വാക്കുകൾ ഒന്ന് കാണിച്ചു തരാമോ. മലയാള പരിഭാഷയുള്ളത് കാഡ് യൂസർ കാണിച്ചു തന്നിരുന്നു. അതിൽ നിന്നും മതി. പിന്നെ ലോക പ്രശസ്ത പണ്ഡിതനാണ്‌ അൽ-ബറൂണി അദ്ദേഹം തന്നെ പ്രവാചകന്റെ ചിത്രം വരച്ചിരിക്കുന്നു, അതിനെക്കുറിച്ച് ഇന്നത്തെ പണ്ഡിതന്മാർ എന്താണാവോ പറയുന്നത്. --ചള്ളിയാൻ ♫ ♫ 06:25, 15 ഡിസംബർ 2007 (UTC)[മറുപടി]
ഇസ്ലാമിക ലോകം മുഹമ്മദിന്റെ രേഖാചിത്രം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളത് ഒരു സർ‌വ്വ വിജ്ഞാന കോശത്തിൽ വരേണ്ട കാര്യമല്ല.ഈ ലേഖനം ഇസ്ലാമിക കാഴ്ചപ്പാടുകളോടെ മാത്രമല്ല എഴുതേണ്ടതും (നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെയാണെങ്കിലും).അതു മതനിരപേക്ഷമായ കാഴ്ചപ്പാടുകളോടെയാവണം.ആ ചിത്രം ഉപയോഗിക്കുന്നതു കൊണ്ട് ഒരു സർ‌വ്വ വിജ്ഞാന കോശത്തിൽ കുഴപ്പങ്ങളൊന്നുമില്ല--അനൂപൻ 07:46, 15 ഡിസംബർ 2007 (UTC)[മറുപടി]
ആ ചിത്രം ഉപയോഗിക്കുന്നതു കൊണ്ട് ഒരു സർ‌വ്വ വിജ്ഞാന കോശത്തിൽ എന്തു വിഞ്ജാനമാണു കിട്ടുന്നത്? ചിത്രമാണെങ്കിൽ കലാമൂല്യമുള്ളതുമല്ല.--Caduser2003 09:42, 17 ഡിസംബർ 2007 (UTC)[മറുപടി]


ചിത്രം ഒഴിവക്കുന്നതണ് നല്ലത്. കാരണം നാളെ വിക്കിയിൽ ഇത് പോലുള്ള ഭാവനാ സൃഷ്ടികൾ കയറികൂടും. ഓരാൾ ഒരു ലേഖനം എഴുതിയിട്ട് അതിനൊരു ചിത്രവും കൊടുത്തിട്ട് ഇത് എന്റെ ഭാവനയിൽ എന്ന് പറഞാൽ അത് വിക്കി അനുവദികേണ്ടി വരും--samad

വരക്കുന്നയാള് അല്ബറൂണിയുടെയോ മൈക്കാലാഞ്ചലോയുടേയോ പിക്കാസോയുടേയോ നിലവാരത്തിയുലുള്ളവയാണെങ്കില് നമുക്കു വെക്കുന്ന കാര്യം തീര്ച്ചയായും പരിഗണിക്കാം സമദേ. തല്ക്കാലം സമാധാനപ്പെടൂ. :) --ജ്യോതിസ് 02:31, 16 ഡിസംബർ 2007 (UTC)[മറുപടി]

എം.എഫ്.ഹുസൈൻ വര‍ക്കുന്ന വ്രത്തികേടുകളും ആവാം എന്നു പറ ജ്യോതിസേ അദ്ദേഹത്തിൻറെ നിലവാരത്തിലുള്ളവർ പറ്റുമോ ആവോ? ***സിദ്ധീഖ് | सिधीक 09:29, 17 ഡിസംബർ 2007 (UTC)[മറുപടി]

ഇത് ചേകന്നൂരിനെ തസ്ലീമയെയുമൊക്കെ മുസ്ലിംങ്ങൾ കയ്യൊഴിഞ്ഞപ്പോൾ ഇസ്ലാമിന്റെ ശത്രുക്കൾ തലയിൽ കയറ്റിവെക്കുന്നപോലെ ആയിട്ടെ കാണാൻ പറ്റൂ. മതങ്ങളെ അവഹേളിക്കുക എന്നത് വിക്കിയുടെ നയമാണോ? താൻ പിടിച്ച മുയലിനു 30 കൊമ്പ്.--ബ്ലുമാൻ‍ഗോ ക2മ 10:17, 17 ഡിസംബർ 2007 (UTC)[മറുപടി]

ലേഖനശീർഷകം

ഇംഗ്ലീഷ് വിക്കിയിലും[1] ഇവിടെയും[2] മുഹമ്മദ് എന്നു മാത്രമാണല്ലോ കാണുന്നത്. നബി എന്നത് സ്വാമി,ഡോക്ടർ,ഭഗവാൻ,ശ്രീമാൻ-ശ്രീമതി പോലെയുള്ളതാണോ? എന്താണ് ഇക്കാര്യത്തിലുള്ള വിക്കിനയം?  മംഗലാട്ട്  ►സന്ദേശങ്ങൾ 

വിക്കി നയം അത്തരം വാലുകൾ ഒന്നും പാടില്ല എന്നതാണ്‌.പിന്നെ നബി എന്നതിനെപ്പറ്റി ഒന്നും ആ നയത്തിൽ പറഞ്ഞിട്ടില്ല.എങ്കിലും ഒരു വിജ്ഞാന കോശം എന്ന രീതിയിൽ മുഹമ്മദ് എന്നു മാത്രം മതി എന്നാണു എന്റെ അഭിപ്രായം.അല്ലെങ്കിൽ നാളെ അയ്യപ്പ സ്വാമി,പരിശുദ്ധ മറിയം എന്നൊക്കെ തലക്കെട്ടുകൾ കാണേണ്ടി വരും.--അനൂപൻ 06:51, 15 ഡിസംബർ 2007 (UTC)[മറുപടി]
നബി എന്നതിനെ കുറിച്ച് ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്--84.235.55.153 07:01, 15 ഡിസംബർ 2007 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കി അനുസരിച്ചാണെങ്കിൽ രണ്ടും വേണം --84.235.55.153 07:03, 15 ഡിസംബർ 2007 (UTC)[മറുപടി]
മംഗലാട്ട് സന്ദേശങ്ങൾ വിക്ഞാനം എന്ന് പറഞ്ഞ് പുലമ്പിയതെല്ലാം ഭൗതിക കാര്യങ്ങളെ കുറിച്ചാണ്--84.235.55.153 07:04, 15 ഡിസംബർ 2007 (UTC)[മറുപടി]

വിക്കിശൈലി പ്രകാരം തലക്കെട്ട് മറ്റിയിട്ടുണ്ട്--സാദിക്ക്‌ ഖാലിദ്‌ 07:24, 15 ഡിസംബർ 2007 (UTC)[മറുപടി]

അതു വേണ്ടായിരുന്നു എന്നെന്റെ അഭിപ്രായം ഒരാള് എങ്ങിനെ അറിയപ്പെടുന്നു അതേരീതിയില് എഴുതണം, ശങ്കരാചാര്യരെ ശങ്കരനും സ്വാമി വിവേകാനന്ദനെ വെറും വിവേകാനന്ദനൗം ആക്കുന്നതില് ഒരനൗചിത്യം ഉണ്ട്, അതിവിടെയും ഉണ്ട് എന്നു ഞാന് കരുതുന്നു, നേരത്തേ പഞ്ചായത്തില് ഇക്കാര്യം ആരോ ചര്ച്ച ചെയ്യുകയും ഇവിടെ ചേര്ക്കുകയും ചെയ്തിട്ടുണ്ട്--പ്രവീൺ:സംവാദം‍ 07:48, 15 ഡിസംബർ 2007 (UTC)[മറുപടി]
ഖുർആനിലും മുഹമ്മദ് എന്നാണ് ഉപയോഗിക്കുന്നത്. മുഹമ്മദ് ഇബ്നു അബ്ദുള്ള (അബ്ദുള്ളയുടെ മകൻ മുഹമ്മദ്) എന്നതായിരിക്കും കൃത്യമായി മുഹമ്മദ് നബിയെ തിരിച്ചറിയാൻ ഉപയോഗിക്കേണ്ട പേര്. അറബി പാരമ്പര്യ അതാണ്. --സാദിക്ക്‌ ഖാലിദ്‌ 07:59, 15 ഡിസംബർ 2007 (UTC)[മറുപടി]

float--പ്രവീൺ:സംവാദം‍ 08:29, 15 ഡിസംബർ 2007 (UTC)[മറുപടി]

നബി (പ്രവാചകൻ) , റസൂൽ (ദൈവദൂതൻ) എന്നിങ്ങനേയാണ്‌ ഖുർആൻ മുഹമ്മദ് നബിയെ , പേരെടുത്തു പറയാത്ത സന്ദർഭങ്ങളിൽ അഭിസംബോധന ചെയ്യുന്നത്. ഉദാഹരണത്തിന്‌ ഖുർആൻ 33:1 അറബിയിലുള്ള വാക്യം നോക്കുക. ഇവിടെ എഴുതുന്ന ഭൂരിപക്ഷം പേരും എന്നെപ്പോലെ ഖുർആനിൽ അല്പജ്നാനം മാത്രമുള്ളവരാണ്‌. ദയവായി ഇവിടെ വിവാദങ്ങളിൽ ഏര്പ്പെടാതിരിക്കുക.--Caduser2003 08:25, 15 ഡിസംബർ 2007 (UTC)[മറുപടി]

തീവ്ര മത നിലപാടുകൾ ഇവിടെ വേണോ സുഹൃത്തുക്കളേ? മത വിജ്ഞാനം പ്രചരിപ്പിക്കുവാൻ വേറേ ഒത്തിരി സ്ഥലങ്ങളുണ്ടല്ലോ? ഇവിടെ നമുക്ക് വെറും വിജ്ഞാനം മാത്രം പോരെ?--Arayilpdas 08:28, 15 ഡിസംബർ 2007 (UTC)[മറുപടി]
ഇതൊരു മുസ്ലീം സർ‌വ്വവിജ്ഞാന കോശമല്ല.ഇവിടെ ലേഖനങ്ങൾ എഴുതേണ്ടത് മത നിരപെക്ഷ കാഴ്ച്ചപ്പാടുകളോടെയാവണം .അല്ലാതെ മുസ്ലീം കാഴ്ച്ചപ്പാടുകളോടെ മാത്രം ഈ വിഷയത്തെ കാണുന്നത് തെറ്റാണ്‌.അതല്ല വിക്കിയുടെ ശൈലിയും.--അനൂപൻ 08:31, 15 ഡിസംബർ 2007 (UTC)[മറുപടി]

സംബോധന ചെയ്യുന്ന പേരല്ല. യഥാര്ത്ഥനാമമാണ്‌ ഉപയോഗിക്കേണ്ടത്. പിന്നെ ഇത് ഒരു വിജ്ഞാൻ കോശമാക്കണം. അതായത് എല്ലാ മതസ്ഥർക്കും എളുപ്പം മനസ്സിലാവുന്ന തരത്തിലുള്ള മതേതര കാഴ്ചപ്പാടോടെ ആവണം. എല്ലാ തരം ആൾക്കാരുടെ കാഴ്ചപ്പാടും വിമർശനങ്ങളും ഉണ്ടാവണം. എങ്കിലേ ഇത് സന്തുലിതമാവൂ. --ചള്ളിയാൻ ♫ ♫ 08:37, 15 ഡിസംബർ 2007 (UTC)[മറുപടി]

"നബി എന്നത് സ്വാമി,ഡോക്ടർ,ഭഗവാൻ,ശ്രീമാൻ-ശ്രീമതി പോലെയുള്ളതാണോ?" എന്നതിനുള്ള മറുപടി യാണ്‌ - വിവാദമാക്കേണ്ട.--Caduser2003 09:16, 15 ഡിസംബർ 2007 (UTC)[മറുപടി]

ഇവിടെ പറഞ്ഞ പ്രകാരമാണെങ്കിൽ മുഹമ്മദ് (സ്വല്ലള്ളാഹു അലൈഹി വസല്ലം) /മുഹമ്മദ് (സ) എന്നയിരുന്നു വേണ്ടത്. കാരണം അങ്ങിനെയാണ് ലോകം മുഴുവൻ അറിയപ്പെടുന്നത് എന്നതുകൊണ്ട് തന്നെ.
  • മുഹമ്മദ്‌ അല്ലാഹുവിൻറെ ഒരു ദൂതൻ മാത്രമാകുന്നു.... (3:144)
  • മുഹമ്മദ്‌ നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല. ... (33:1)
  • വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും മുഹമ്മദ്‌ നബിയുടെ മേൽ അവതരിപ്പിക്കപ്പെട്ടതില ... (47:2)
  • മുഹമ്മദ്‌ അല്ലാഹുവിൻറെ റസൂലാകുന്നു. ... (48:29)
എന്നിങ്ങനെയാണ് ഖുർ‌ആനിലെ പ്രയോഗങ്ങളുടെ വിവർത്തനം. (ഇവിടെ നിന്നും ശേഖരിച്ചത്) താങ്കൾ പറഞ്ഞ സൂറ ഇങ്ങിനെ കാണാം:
  • ( നബിയേ, ) നീ അല്ലാഹുവെ സൂക്ഷിക്കുക... (33:1)
ഇതിൽ മുഹമ്മദ് എന്ന നാമം ഉപയോഗിക്കുന്നില്ല. അറിവു നൽകുന്ന സംവാദങ്ങൾ വിക്കിയിൽ ആവശ്യമുണ്ട്. ചവറുകൾ മത്രമെ ഒഴിവാക്കേണ്ടതുള്ളൂ. --സാദിക്ക്‌ ഖാലിദ്‌ 08:40, 15 ഡിസംബർ 2007 (UTC)[മറുപടി]


എല്ലാ തരം ആൾക്കാരുടെ കാഴ്ചപ്പാടും വിമർശനങ്ങളും ഉണ്ടാവണം എന്ന ചല്ലിയന്റെ വാക്കുകൾ അടിവരയിടുന്നു.ഭാവിയിൽ ആവശ്യം വരും . എനിക്കിപ്പോഴാണു ഇത് മനസ്സിലായത്.ഞാനിതാ സ്വാതന്ത്രമായി എഴുതാൻ തുടങ്ങുകയാണ്.--ബ്ലുമാൻ‍ഗോ ക2മ 08:45, 15 ഡിസംബർ 2007 (UTC)[മറുപടി]

വിക്കിയിൽ എന്ത് തലകെട്ട് നൽകിയാലും പ്രശ്നമില്ല, പക്ഷേ വിവരങ്ങൾ ഗൂഗ്ലിങ്ങ് നടത്തുന്നവർക്ക് ലഭിക്കാൻ നല്ലത് ‘മുഹമ്മദ്’ എന്ന ടൈറ്റിൽ ആവും..വേണമെങ്കിൽ #R ചിന്തിക്കാവുന്നതാണ്..ഇത്തരം സംവാദങ്ങൾ ഒഴിവാക്കുന്നതാവും നല്ലത്,എന്നിട്ട് ആ വ്യക്തിയെ കുറിച്ച് പഠിക്കാനും മറ്റുള്ളവർക്ക് വിവരങ്ങൾ നൽകാനും എന്തെങ്കിലും ചെയ്യൂ..പ്ലീസ് ***സിദ്ധീഖ് | सिधीक


മുഹമ്മദ് നബിയെ മാത്രമായി പേരു മുറിക്കേണ്ട. മുഹമ്മദ് നബി എന്നു ചേർത്താൽ ലേഖനത്തിന്റെ വിജ്ഞാനകോശ സ്വഭാവം നഷ്ടപ്പെടുമെന്നോ ലേഖനം മതനിരപേക്ഷമല്ലാതാകുമെന്നോ ഉള്ള ആശങ്ക, യേശു ക്രിസ്തു, പരിശുദ്ധ മറിയം, ശങ്കരാചാര്യർ, പരമശിവൻ തുടങ്ങിയ ഒട്ടേറെ തലക്കെട്ടുകൾ കാണുമ്പോഴും ഉണ്ടാകേണ്ടതാണ്. അതാണതിന്റെ ശരി. --മൻ‌ജിത് കൈനി 04:27, 16 ഡിസംബർ 2007 (UTC)[മറുപടി]
അത് തന്നെയാണതിന്റെ ശരി. --ചള്ളിയാൻ ♫ ♫ 06:47, 16 ഡിസംബർ 2007 (UTC)[മറുപടി]

മുഹമ്മദ് എന്നു മാത്രമായി മലയാളികൾ നബിയെ അറിയപ്പെടുന്നില്ല എന്നാണ്‌ എന്റെ അഭിപ്രായം മുഹമ്മദ് എന്നു കേൾക്കുമ്പോൾ ഒരു പേര്‌ അത്ര മാത്രമേ മനസിൽ വരുന്നുള്ളൂ.. മുഹമ്മദ് നബി എന്ന പൊതുവേ ഉപയോഗിക്കപ്പെടുന്ന രൂപം തലക്കെട്ടാക്കണം എന്നഭിപ്രായപ്പെടുന്നു. --Vssun 11:41, 18 ഡിസംബർ 2007 (UTC)[മറുപടി]


  • അനുകൂലിക്കുന്നു. മുഹമ്മദ് നബി എന്നു തന്നെ വേണം എന്നു എന്റേയും അഭിപ്രായം പക്ഷെ അതിന്റെ പേരിൽ യേശുവിനെ പിടിച്ച് തിരിച്ചു യേശു ക്രിസ്തുവാക്കണ്ട. ഇതിന്റെ പേരു മാറ്റിയ ഉടനെ അവിടേയും മാറ്റിയതു കണ്ടു. ഒരു ബാലൻസ് കിട്ടാൻ വേണ്ടി ചെയ്തതാവും. ശൈലിയും മറ്റും കാടു കയറി ശ്രീനാരയണഗുരു വിനെ നാരായണൻ ആക്കാനും മടിക്കില്ല. --ഷിജു അലക്സ് 11:50, 18 ഡിസംബർ 2007 (UTC)[മറുപടി]
  • എതിർക്കുന്നു അതൊക്കെ പത്രങ്ങളിലൂടെയും കഥാപുസ്തകങ്ങളിലൂടെയും മനസ്സിൽ പതിഞ്ഞു പോയതാണ്‌. ചരിത്ര പുസ്തങ്ങൾ എടുത്ത് വായിച്ചാൽ അവയിൽ മുഹമ്മദ് എന്നേ കാണൂ. മുഹമ്മദ് പ്രവാചകൻ മുഹമ്മദ് പ്രവാചകൻ എന്നാണെന്കിൽ അരോചകമായിരിക്കില്ലേ? (നാരായണഗുരുവിനെ സിമന്റ് നാണു എനന് വരെ വിളിക്കുന്നുണ്ട്)--ചള്ളിയാൻ ♫ ♫ 11:55, 18 ഡിസംബർ 2007 (UTC)[മറുപടി]
മാർഗ്ഗരേഖകൾക്കായല്ല വിക്കിപീഡിയ, വിക്കിപീഡിയക്കായാണ്‌ മാർഗ്ഗരേഖകൾ ഉള്ളത്. അതുകൊണ്ട് മാർഗ്ഗരേഖകൾക്കായി ഒരു ലേഖനം മാറ്റിയെഴുതേണ്ടതില്ല. വിവരാന്വേഷകർക്കു വേണ്ടിയാവണം ലേഖനങ്ങൾ എന്നു ഞാൻ വിശ്വസിക്കുന്നു. --പ്രവീൺ:സംവാദം‍ 06:08, 19 ഡിസംബർ 2007 (UTC)[മറുപടി]

ഈ ലിങ്ക് കാണുക!

http://www.madhyamamonline.in/news_details.asp?id=29&nid=171863&page=3

വിക്കിക്കെതിരെ ആരോപണം


ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഫോട്ടോ മാറ്റണമെന്ന് പറഞ്ഞ 14500 ളം ആളുകൾ ചെയ്ത വോട്ട് ഇവിടെ കാണാം --ബ്ലുമാൻ‍ഗോ ക2മ 14:41, 25 ഡിസംബർ 2007 (UTC)[മറുപടി]

മലയാളം വികിയിൽ നിന്നും വിവാദ ചിത്രങ്ങൾ മാറ്റണം.--Caduser2003 15:05, 25 ഡിസംബർ 2007 (UTC)[മറുപടി]

ഏത് പടമാണ്‌ മുഹമ്മദിന്റേയും അനുചരന്മാരുടേയും അല്ല എന്ന് പറഞ്ഞിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിക്കില്ലാത്ത പ്രസിദ്ധി മലയാളത്തിലില്ലാത്തതിനാലാവും പ്രതിഷേധകർ മലയാളത്തെ വെറുതെ വിട്ടത്. നോഹ യുടെയും മറ്റുമുള്ള പടങ്ങൾക്ക് ഈ പ്രതിഷേധം ഉണ്ടോ? --ചള്ളിയാൻ ♫ ♫ 17:01, 25 ഡിസംബർ 2007 (UTC)[മറുപടി]

ആ വിവാദ ചിത്രത്തിനെ കുറിച്ചുള്ള പത്ര വാർത്തയോട് മലയാളം വിക്കിയിലെ ഉത്തരവാദപെട്ട കാര്യസ്ഥൻ പ്രതികരിച്ചതിങ്ങിനെ പത്രക്കാർ പത്രം വിറ്റുപോകാൻ പലതും എഴുതും. അതിനു ഞാനെന്തു വേണം? caduser താങ്കൾ മത വിഷയങ്ങളിൽ കൂടുതൽ സംവദിച്ചാൽ താങ്കൾക്ക് പുതിയ “പദവി” കിട്ടും മതഭ്രാന്തൻ,മതമൌലീക വാദി,തീവ്രവാദി എന്ന പുതിയ പുതിയ അംഗീകാരങ്ങൾ..ചള്ളിയൻ,ആദം ചിത്രത്തോടും ഞാൻ ഈ സമീപനം (നീക്കം ചെയ്യണമെന്ന)തന്നെയാണെടുത്തത്.നോഹഇപ്പോൾ താങ്കൾ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി..മതേതരത്ത്വതിൻറെയും നിഷ്പക്ഷത്അയുടെടെയും വിശ്വവിജ്ഞാനകോശത്തിൻറെയും പേരിൽ എന്തും കടത്തി കൂട്ടുന്നത് ശരിയല്ല. സിദ്ധീഖ് | सिधीक

നന്മ നടപ്പിലാക്കുകയും തിന്മ വിരോധിക്കുകയും എന്നതിലാണ്‌ എന്റെ തീവ്രവാദം. അത് ഏതു മതത്തിനു നേരെ ആയാലും മതമില്ലാത്തവനു നേരെ ആയാലും ശരി. മറ്റുള്ളവരെ മുറിവേല്പിക്കുന്ന എന്തും തിന്മ തന്നെയാണു. പ്രകോപനം ഉണ്ടാക്കി പ്രശസ്തി നേടുക എന്നതും ഒരു തീവ്രതയാണ്‌. കലാകാരന്മാർ എന്നല്ല അവരെ വിളിക്കേണ്ടത്.. അവർ സമാധാന കാംഷികളുമല്ല.. സാമൂഹ്യ ദ്രോഹികൾ എന്നാണ്. --Caduser2003 18:06, 25 ഡിസംബർ 2007 (UTC)[മറുപടി]

മാദ്ധ്യമം ഒരു മലയാളം പത്രം ആയിട്ടും, ഇങ്ങനെയുള്ള മത പത്രങ്ങളിൽ ജോലി ചെയ്യുന്ന പലരും, ഇവടൊക്കെ ഉടാടി സഞ്ചരിക്കുന്നെണ്ടെങ്കിലും ഇവർക്കൊന്നും ഈ മലയാളം വിക്കിപീഡിഅയയെ കുറിച്ച് നാലു വരി ആ ലേഖനത്തിൽ സൂചിപ്പിക്കാമായിരുന്നില്ലേ. ഗുണം ഒന്നും പറയാൻ പോകുന്നില്ല. എന്നാൽ ദോഷമായിട്ടെങ്കിലും. എങ്കിൽ‍ മത സ്നേഹത്തിന്റെ പുറത്താണെങ്കിലും, വിവരം ഉള്ള നാലു പേര് ‍വന്നു മുഹമ്മദ്, ഹജ്ജ് തുടങ്ങിയ ചില ലേഖനങ്ങളുടെ എൻസൈക്ലോപീഡിക്ക് നിലവാരം കണ്ടു വായ് പൊളിച്ചു പോയേനേ. സ്വരഗ്ഗത്തിലുള്ള കെട്ടിടത്തിന്റെ മാതൃകയിൽ പനിതിരിക്കുന്ന കഅബയുടെ ചരിത്രം ഒക്കെ വായിച്ചു പുളകിതരായേനെ. --ഷിജു അലക്സ് 17:19, 25 ഡിസംബർ 2007 (UTC)[മറുപടി]

പുളകം കൊള്ളാനാണ് വിക്കിയിലെഴുതുന്നത് എന്ന ഷൈജുവിന്റെ വിചാരം ശരിയല്ല. വിക്കി വിക്ഞാന കോശമാണ് --ബ്ലുമാൻ‍ഗോ ക2മ 18:48, 25 ഡിസംബർ 2007 (UTC)[മറുപടി]


ഇവിടെ ആദം പേജിലുള്ള ചിത്രം ആ പേജിൽ നിന്നും മാറ്റാനെ ഈയുള്ളവനടക്കം ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ മദർ ഇന്ത്യ ഡിലീറ്റ്വരെ ചെയ്തു.ഒരോരുത്തരുടെ മനസ്ഥിതി നോക്കണെ!!!!1 --ബ്ലുമാൻ‍ഗോ ക2മ 18:26, 25 ഡിസംബർ 2007 (UTC)[മറുപടി]
ഒരു ഐപി ഇതിലെ POV എടുത്തുകളഞ്ഞിട്ടുണ്ട്. ഐപിക്ക് അതിനുള്ള അവകാശം ഉണ്ടോ ഇല്ലയോ എന്നറിയാത്തതിനാൽ ഞാനത് റിവേർട്ടിയിട്ടില്ല.--അഭി 12:10, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

{{POV}} ഫലകം

ഒട്ടോമൻ ചിത്രം ഉണ്ടായിരുന്നപ്പോൾ ചേർത്ത ഫലകമാണ്. ചിത്രം ഒഴിവാക്കിയതിനാൽ ഫലകം നീക്കുന്നു. {{NPOV}} ഫലകം ഞാനല്ല ചള്ളിയനാണ്‌ ചേർത്തതെന്ന് തൊന്നുന്നു. ഞാൻ ഒരാഴ്ച സ്ഥലത്തില്ലായിരിന്നു. ഇനിയും ഒരാഴ്ച കഴിഞ്ഞെ വരൂ. എല്ലാവർക്കും അന്വേഷണങ്ങൾ--ബ്ലുമാൻ‍ഗോ ക2മ 20:31, 13 ഫെബ്രുവരി 2008 (UTC)[മറുപടി]


മുസ്ലീങ്ങളല്ലാത്തതവർക്ക് ചിത്രങ്ങൾ കാണുന്നതിനീട് എതിർപ്പുണ്ടാവാൻ വഴിയില്ല. അതിനാൽ ലേഖനത്തിന്റെ തുടക്കം ഒരു സൂചിക കൊടുത്ത് പടങ്ങൾ ചിലർക്ക് വിരോധമായി തോന്നിയിയേക്കാമെന്നും അത്തരക്കാര്ക്കുള്ള വെർഷൻ കാണുക എന്ന് പറഞ്ഞ് പടമില്ലാത്ത വെർഷൻ ലിങ്ക് കൊടുക്കുക. ഇത് ഇംഗ്ലീഷ് വിക്കിയിൽ വന്ന ഒരു ആശയമാണ്‌ മുസ്ലീങ്ങൾ തന്നെ മുന്നോട്ട് വച്ചത്.. അഭിപ്രായം അറിയാൻ താല്പര്യമുണ്ട്. --ചള്ളിയാൻ ♫ ♫ 02:18, 14 ഫെബ്രുവരി 2008 (UTC)[മറുപടി]

pov

ഗബ്രിയേൽ മാലാഖ വഴി സന്ദേശം എത്തി.. തുടങ്ങിയവ പോയന്റ് ഓഫ് വ്യൂ തന്നെയാണ്‌. ജീവ ചരിത്ര ലേഖനത്തിന്റെ രീതിയിലേക്ക് മാറ്റിയ ശേഷം അത് നീക്കം ചെയ്യാവുന്നതാണ്‌. ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ ഒഴിച്ച് മറ്റെല്ലാം മുസ്ലീം കാഴ്ചപ്പാടിൽ നിന്ൻ എഴുതിയ പോലെയാണ്‌. --ചള്ളിയാൻ ♫ ♫ 05:01, 18 ഫെബ്രുവരി 2008 (UTC)[മറുപടി]

ലേഖനത്തിനിൽ നിന്നാണൂ. ഇങ്ങനെയാണോ ഒരു വിജ്ഞാനകോശത്തിൽ എഴുതേണ്ടതു.

  • കലർപ്പില്ലാത്ത ദൈവീക വചനങ്ങൾ തന്നെയാണവ. ആർക്കാണു കലർപ്പില്ലാത്തതു.
  • ഭയപ്പെട്ടു വിറച്ചുകൊണ്ട് മുഹമ്മദ് വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു - ഇതു എന്താണു . ഏതെങ്കിലും വിജ്ഞാനകോശത്തിൽ ഇങ്ങനെ ലേഖനം എഴുതുമോ? (ഇസ്ലാമികവിജ്ഞാനകോശ്തതിൽ പോലും ഇങ്ങനെനെ എഴുതില്ല) മൂടി പുതച്ചു കിടന്നു എന്നതിനു തെളിവെന്താ. ഖുറാനിൽ പറഞ്ഞിട്ടുണ്ടോ. ഏതെങ്കിലും ഹദീസിൽ പറഞ്ഞിട്ടുണ്ടോ. ഭാവന കാടുകയറി ഒരു ലേഖനത്തെ എങ്ങനെ നശിപ്പിക്കാം എന്നതിനു ഒരു തെളിവു കൂടി.

എവിടെ നിന്നെകിലും കണ്ടെന്റ് കോപ്പിയടിച്ചിട്ടു ലേഖനം അത്യുദാത്തം ആണെന്നു കരുതുന്നു എങ്കിൽ നിങ്ങൾക്കു തെറ്റി.


ഈ ലേഖനം മൊത്തം ഇതേ പോലുള്ള കഥയെഴുത്തു രീതിയിലുള്ളവാചകങ്ങൾ ആണു. ഓരോന്നു പെറുക്കിയെടുത്തു വിശദീകരിക്കാൻ നിന്നാൽ അതിനു ലേഖനത്തേക്കൾ വലിപ്പം ആവും.

തുടക്കത്തിൽ സാമന്യം നല്ല എൻസൈക്ക്ലോപീഡിക്ക് വാല്യൂ ഉണ്ടായിരുന്ന ഈ ലേഖനത്തെ മലയാളം വിക്കിയിലെ ഏറ്റവും മോശം ലേഖനങ്ങൾ ഒന്നാക്കി മാറ്റിയിരിക്കുന്നു.

കണ്ടെന്റ് കോപ്പി ചെയ്തതു എവിടെ നിന്നാണെന്നു ഗൂഗിളിൽ തെരഞ്ഞു കണ്ടുപിടിക്കാൻ വെല്ലുവിളിക്കുയൊന്നും വേണ്ട. മിയമിയ ഒരു കസർത്തു അങ്ങനെ നടത്തിയതാണു. ‍ --ഷിജു അലക്സ് 05:19, 18 ഫെബ്രുവരി 2008 (UTC)[മറുപടി]

മാറ്റങ്ങൾ

ഈ മാ‍റ്റങ്ങൾ ശരിയാണോ? ധാരാളം കാര്യങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്--Rameshng:::Buzz me :) 05:01, 18 നവംബർ 2009 (UTC)[മറുപടി]

വിജ്ഞാനകോശനിലവാരത്തിലേക്ക് ലേഖനത്തെ എത്തിക്കാനുള്ള തരത്തിലാണ് മാറ്റത്തിന്റെ പ്രധാന ഭാഗവും. കുഴപ്പമില്ല എന്ന് കരുതുന്നു. -- റസിമാൻ ടി വി 07:08, 18 നവംബർ 2009 (UTC)[മറുപടി]

ലേഖനത്തിന്റെ പല ഭാഗങ്ങളും ഒരു പുസ്തകത്തിന്റെ പകർപ്പായിരുന്നു. കഥ സ്വഭാവത്തിൽ നിന്നും വിജ്ഞാനകോശ സ്വഭാവത്തിലേക്ക് മാറ്റുമ്പോൾ ഇത്തരം വെട്ടിനിരത്തൽ അനിവാര്യമായി വരും. ലേഖനത്തിന്റെ ചില ഭാഗങ്ങൾ അനുയോജ്യമായ തലക്കെട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. Irshadpp 16:22, 18 നവംബർ 2009 (UTC)[മറുപടി]

float--Rameshng:::Buzz me :) 16:49, 18 നവംബർ 2009 (UTC)[മറുപടി]

POV

ഈ ഖണ്ഡികകളിലെ POV ഫലകം മാറ്റാമെന്ന് തോന്നുന്നു.1,2 Irshadpp 20:23, 2 ഡിസംബർ 2009 (UTC)[മറുപടി]

വിമർശിക്കാൻ വേണ്ടിയുള്ള വിമർശനമാണ് ഞാൻ നീക്കിയത് മുഹമ്മെദ് നബി അനാവശ്യമായി ആരെയെങ്കിലും വധിക്കാൻ ഉത്തരവിട്ടിട്ടില്ല. Truthfinder 07:47, 28 ഡിസംബർ 2009 (UTC)[മറുപടി]

ഇതിനെ അടിസ്ഥാനമാക്കി എഴുതിയതല്ലേ? വിമർശനം നിലനിൽക്കുന്നുണ്ടെന്നു കരുതുന്നു. --Vssun 10:06, 28 ഡിസംബർ 2009 (UTC)[മറുപടി]

en:MEMRI, en:MEMRI#Controversy കാണുക --ജുനൈദ് | Junaid (സം‌വാദം) 11:08, 29 ഡിസംബർ 2009 (UTC)[മറുപടി]
ഉറവിടത്തിന്റെ ചായ്വ് പരിശോധിച്ചിരുന്നില്ല. എന്റെ തിരുത്ത് റോൾബാക്ക് ചെയ്തിട്ടുണ്ട്. --Vssun 04:54, 30 ഡിസംബർ 2009 (UTC)[മറുപടി]