സംവാദം:മുട്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുട്ടക്ക് ലിംഗം എന്നൊരർത്ഥമില്ല. വൃഷണത്തിന്‌ അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 07:49, 14 ജനുവരി 2008 (UTC)[മറുപടി]

മുട്ടക്ക് ലിംഗം എന്നൊരർത്ഥമുണ്ട്.മലബാറിലൊക്കെ ചേലാകർമ്മത്തിനു മുട്ടമുറിക്കുക എന്നാണ് പറയുന്നത്.--ബ്ലുമാൻ‍ഗോ ക2മ 07:56, 14 ജനുവരി 2008 (UTC)[മറുപടി]

അതായത് ലിംഗം മുറിക്കുക അല്ലേ.. തെറ്റായി പറയുന്നത് തിരുത്തേണ്ട സമയം ആയി മോനേ ദിനേശാ. ഒരു വശത്ത് നിന്ന് തുടങ്ങിയാൽ പെട്ടന്ന് തിരുത്താം. --ചള്ളിയാൻ ♫ ♫ 07:58, 14 ജനുവരി 2008 (UTC)[മറുപടി]

വൃഷണത്തിന്‌ മുട്ട എന്നല്ല മണി എന്നാ ഞാൻ കേട്ടിട്ടുള്ളത്. കേട്ടതൊക്കെ ശരിയാവണമെന്നില്ല.--ബ്ലുമാൻ‍ഗോ ക2മ 08:41, 14 ജനുവരി 2008 (UTC)[മറുപടി]
വെളിച്ചെണ്ണയിൽ ഉണ്ടാക്കിയാലും നെയ്യപ്പം എന്നുതന്നെയാ പറയാറ്.വെളിച്ചെണ്ണ അപ്പം എന്നു പറയില്ലല്ലോ--ബ്ലുമാൻ‍ഗോ ക2മ 08:49, 14 ജനുവരി 2008 (UTC)[മറുപടി]

സം‌വാദ താൾ സഹായിയുടെ രംഗപ്രവേശം കലക്കി.--ഷിജു അലക്സ് 08:54, 14 ജനുവരി 2008 (UTC)[മറുപടി]

‘മുട്ട (തല) മുണ്ഡനം ചെയ്യുന്നത്‘ മൊട്ട എന്നല്ലെ പറയാറുള്ളത് Backer 09:02, 14 ജനുവരി 2008 (UTC)[മറുപടി]

മൊട്ട --ബ്ലുമാൻ‍ഗോ ക2മ 09:07, 14 ജനുവരി 2008 (UTC)[മറുപടി]
ശബ്ദതാരാവലിയിൽ നോക്കിയാണ്‌ ഞാൻ അഭിപ്രായം പറഞ്ഞത്. തലമുണ്ഡനത്തെയും മുട്ടയടിക്കുക എന്നു തന്നെയാണ്‌ അതിൽ കൊടുത്തിരിക്കുന്നത്.മൊട്ട എന്ന് ഉപയോഗിക്കുമെങ്കിലും അത് തെറ്റാണ്‌.ം ആ വാക്ക് മലയാളത്തിലില്ല. ശരിയാണെന്നതിന്‌ ഒരു ടെമ്പ്ലേറ്റ് ഇട്ടാൽ മാത്രം മതിയോ --ചള്ളിയാൻ ♫ ♫ 10:23, 14 ജനുവരി 2008 (UTC)[മറുപടി]
ശബ്ദതാരാവലിയിൽ ഇല്ലെങ്കിൽ നാട്ടുഭാഷയിൽ ഇല്ലാതാവുമോ? നിഘണ്ടുവാണോ നാട്ടു ഭാഷയാണോ ആദ്യം ഉണ്ടായത്?ഒരു വാക്ക് തെറ്റാണെന്ന് കരുതി ഭൂരിപക്ഷം ഉപയോഗിക്കുന്ന ഒരു വാക്ക് വിക്കിയിൽ കൊടുക്കാൻ പാടില്ല എന്നുണ്ടോ? അങ്ങനെ കൊടുത്താലാണ്‌ വിക്ഞാന കോശം പൂർണ്ണമാവുന്നത് എന്നാണെൻ അഭിപ്രായം --77.64.80.71 11:01, 14 ജനുവരി 2008 (UTC)[മറുപടി]

അങ്ങനെ അഭിപ്രായപ്പെട്ടില്ല. മൊട്ടയാണ്‌ ശരി എന്ന് പറഞ്ഞതിലാണ്‌ എതിർപ്പ്. പിന്നെ നാട്ടുഭാഷയിൽ മൊട്ട എന്നും പറയും എന്ന് വേണമെങ്കിൽ കൊടുക്കാം, പക്ഷേ അതിനായി ഒരു താൾ ഉണ്ടാക്കണമെന്നില്ല. --ചള്ളിയാൻ ♫ ♫ 11:05, 14 ജനുവരി 2008 (UTC)[മറുപടി]

മുട്ട (അണ്ഡം) എന്നതു തന്നെ ശരിയാണോ എന്നറിയില്ല. അണ്ഡവും ബീജവുമുള്ള പ്രത്യത്പാദനശേഷിയുള്ള മുട്ടയുമാകാമല്ലോ. മുട്ട (കോശം) എന്നതാണ്‌ ശരിയെങ്കില് ശരിയെന്നു തോന്നുന്നു. അതിലും പ്രധാനമായ കാര്യം മൊട്ട (മുണ്ഡനം) എന്നതിന്റെ വിജ്ഞാനകോശമൂല്യം മനസ്സിലാകുന്നില്ല. തലമുടി എന്നൊരു ലേഖനമുണ്ടെങ്കില് അതില് വേണേല് ചേര്ക്കാം എന്നെന്റെ അഭിപ്രആയം--പ്രവീൺ:സംവാദം 11:13, 14 ജനുവരി 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മുട്ട&oldid=4026375" എന്ന താളിൽനിന്ന് ശേഖരിച്ചത്