സംവാദം:മലയാള അക്ഷരമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Why don't Malayalam Wikipedia contain "ചില്ലക്ഷരങ്ങൾ"? The font AnjaliOldLipi has them but doesn't show them in Character Map. You have to use Private Character Editor to see them. (Win2000/NT/XP: Start > Run > eudcedit > OK)

റ-ക്കു ശേഷം അവസാനമായി ‘ന’ ഇട്ടിരുന്നതിന് എന്തെങ്കിലും കാര്യമുണ്ടായിരുന്നോ? ഞാൻ നീക്കം ചെയ്തിട്ടുണ്ട്.--Vssun 17:35, 8 മാർച്ച് 2007 (UTC)

ഉള്ളടക്കം

[തിരുത്തുക] മലയാളത്തിലെ പൂജ്യം Numeral Zero in Malayalam

യുണികോട് ഫോർമാറ്റിൽ എൻകോഡ് ചെയ്തിരിക്കുന്ന പൂജ്യം ൦ തെറ്റ് ആണ് മലയാളതിലെ പൂജ്യവും മറ്റ് ഇന്ത്യൻ ഭാഷകളിലേതുപോലെതന്നെ 0 ആണ്. See the section 2.1 of article Malayalam Numerals or refer old books, text books, references etc. Then make necessary steps to correction. Thr zero used in the old statues at Trivandrum also shows that malayalam zero is 0 not ൦. Naveen Sankar 22:01, 23 മാർച്ച് 2007 (UTC)

അല്ലല്ലൊ നവീനെ മലയാള അക്കങ്ങൾ ശരിയായിട്ടാണല്ലൊ കൊടുത്തിരിക്കുന്നത്. ലിജു മൂലയിൽ 02:36, 24 മാർച്ച് 2007 (UTC)

[തിരുത്തുക] മദ്ധ്യമങ്ങൾ,ഊഷ്മാക്കൾ എന്നിങ്ങനെ

മലയാളം അക്ഷരമാല എഴുതുമ്പോൾ വർഗ്ഗാക്ഷരങ്ങൾക്കു ശേഷം മദ്ധ്യമങ്ങൾ,ഊഷ്മാക്കൾ എന്നിങ്ങനെയാണ് കൊടുക്കുക പതിവ്. അത് മാറ്റി വ്യഞ്ജനങ്ങൾ എന്ന് എല്ലാറ്റിനേയും ചേർത്ത് എഴുതിയാൽ മതിയോ? പോര എന്നാണ് എൻറെ പക്ഷം. ഡോ.മഹേഷ് മംഗലാട്ട് 12:51, 16 ഏപ്രിൽ 2007 (UTC)

മഹേഷ് സാറെ അത് താങ്കൾ പറഞ്ഞതു പോലെ ഒന്നു പുനഃക്രമീകരിക്കാമോ?--Shiju Alex 13:07, 16 ഏപ്രിൽ 2007 (UTC)
ക്രമീകരിക്കാമായിരുന്നു. ഖരം,അതിഖരം,മൃദു,ഘോഷം,അനുനാസികം എന്നിങ്ങനെ തരം തിരിച്ച് കള്ളികളിലാക്കി എഴുതാനുള്ള വിദ്യ അറിയില്ല.ദ്രാവിഡമദ്ധ്യമങ്ങൾ,ഊഷ്മാക്കൾ, ചില്ലുകൾ എന്നിവ വേറെ വിഭാഗമായും കളം വരച്ച് എഴുതാനുള്ള വിദ്യ പരഞ്ഞു തരിക. അങ്ങനെ കാണിച്ചാലേ ഭംഗിയുണ്ടാകൂ. ഡോ.മഹേഷ് മംഗലാട്ട് 14:51, 16 ഏപ്രിൽ 2007 (UTC)
മുകളിലുള്ള ടൂള് ബാറില് Insert Table എന്ന ബട്ട്ണ് അമര്ത്തിയാല് ഒരു കോഡു വരും അതില് താങ്ങള്ക്ക് ആശ്യമായ നിരയും വരിയും (കോളവും റോയും) മാറ്റിയാല് മതി.

ഉദാ:

തലെക്കെട്ട് 1 header 2 header 3
വരി 1, നിര 1 ഒന്നാം വരിയിലെ രണ്ടാം നിര row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3

--സാദിക്ക്‌ ഖാലിദ്‌ 16:12, 16 ഏപ്രിൽ 2007 (UTC)

[തിരുത്തുക] മലയാളം വിക്കിയിലെ ആദ്യത്തെ ലേഖനം

ഇതാണെന്നു തോന്നുന്നു മലയാളം വിക്കിയിലെ ആദ്യത്തെ ലേഖനം :)--Shiju Alex 09:41, 16 ഏപ്രിൽ 2007 (UTC)

[തിരുത്തുക] ഇത് ചേർക്കണ്ടെ?

സ്വര ചിഹ്നങ്ങൾ ാിീുൂൃെേൈൊോൗംഃ വിരാമം ് ൌ പിന്നെ ഇംഗ്ലീഷ് ഉച്ചാരണവും --JasminBabu 23:55, 8 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] അൺഡു/റീഡു ഫെസ്റ്റിവൽ

നവീൻ ശങ്കർ, പ്രവീൺ, ഷിജു അലെക്സ് എന്നിവരുടെ ശ്രദ്ധയ്ക്ക്

ഇവിടെ എന്താണ് നടക്കുന്നതെന്ന് വ്യക്തമാകിയാൽ നന്നായിരുന്നു --സാദിക്ക്‌ ഖാലിദ്‌ 16:06, 9 ഏപ്രിൽ 2008 (UTC)

en:WP:3RR ഇതൊന്നും അറിയാത്തവരാണോ നമ്മുടെ അഡ്‌മിന്മാരും തലമൂത്ത മെമ്പർമാരും‍? ആരും ഉപയോഗിക്കാത്ത ഒരു അക്ഷരത്തിനു വേണ്ടി ഇങ്ങനെ റിവേർട്ട് ചെയ്ത് കളിക്കാൻ --അനൂപൻ 16:23, 9 ഏപ്രിൽ 2008 (UTC)
ശരിക്കും ൿ എന്നൊരക്ഷരം നമുക്കുണ്ട്--പ്രവീൺ:സംവാദം 02:52, 10 ഏപ്രിൽ 2008 (UTC)
ഈ അക്ഷരം എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ഇതിന്റെ ഉച്ചാരണം എങ്ങനെയാണ്? ക് എന്നു തന്നെയാണോ? വിക്കിയിൽ മലയാളം ടൈപ്പ് ചെയ്യുമ്പോൾ ഇതും കാണാറുണ്ട് . ഞാൻ വിചാരിച്ചത് ന്ര് (n+r) പോലെ സംഭവിച്ച ഒരു പിഴവായിരിക്കാം എന്നാണ്(അല്ല ന്ര്' എന്നതും ഒരു അക്ഷരമാണോ?). ഞാൻ ഇതുവരെ ൿ എന്ന അക്ഷരം എവിടെയും ഉപയോഗിച്ച് കണ്ടിട്ടില്ല. --അനൂപൻ 07:09, 10 ഏപ്രിൽ 2008 (UTC)
ഇതൊന്ന് 0D79 (Malayalam Date Mark), 0D7F (Malayalam Letter Chillu K) നോക്കിക്കേ --സാദിക്ക്‌ ഖാലിദ്‌ 07:34, 10 ഏപ്രിൽ 2008 (UTC)


ഒരു കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിൽ സം‌വാദം താളിൽ ഒരു കുറിപ്പിട്ടു അതിനെ പറ്റി അന്വേഷിക്കാം. അതിനു പകരം തൻപ്രമാണിത്വം കാണിച്ചു താളിൽ നടന്നിരിക്കുന്ന റിവേർട്ടും അതോടൊപ്പം എന്നെ പ്രതിസ്ഥാനത്തു നിർത്തി മുകളിൽനടന്നിരിക്കുന്ന സം‌വാദവും (സം‌വാദത്തിൽ തലമൂത്ത മെമ്പർമാർ, ആരും ഉപയോഗിക്കാത്ത ഒരു അക്ഷരം എന്നൊക്കെയുള്ള ആരോപണങ്ങൾ വേറെയും) വിക്കിപീഡിയയിൽ നടക്കുന്ന ആനാരോഗ്യകരമായ പ്രവണതകളിലേക്കാണു സൂചിപ്പിക്കുന്നത്. ഞാൻ ഇതിൽ ഒരു റിവേറ്ട്ടും നടത്തിയിട്ടില്ല എന്നൊരു കാര്യം കൂടി ആരോപണം ഉന്നയിക്കുന്നവർ മനസ്സിലാക്കിയാൽ നന്നായിരുന്നു.

മുകളിലെ സം‌വാദം വായിക്കുന്ന ഒരാൾക്കു തോന്നുക ഞാൻ മലയാളത്തിൽ ഒരു പുതിയ അക്ഷരം കണ്ടു പിടിച്ചു അവതരിപ്പിച്ചു എന്നാവും. അങ്ങനെ കരുതുന്നു എങ്കിൽ ആദ്യം മനസ്സിലാക്കേണ്ടതു ഫോണ്ടിൽ അങ്ങനെയൊരു ഗ്ലിഫില്ലായിരുന്നുവെങ്കിൽ അതു ആ താൾ നോക്കുന്നവർക്കു അതു ൿ എന്നു കാണാൻ പറ്റില്ലായിരുന്നു എന്നാണ്‌. അതു മനസ്സിലാക്കാൻ ഫോണ്ടു കാർത്തികയാക്കി മാറ്റി മാത്രം നോക്കിയാൽ മതി. അജ്ഞലി, രചന എന്നീ ഫോണ്ട് ഉപയോഗിക്കുന്നവർക്കു മാത്രമേ അതു കാണാൻ കഴിയൂ. കാരണം ഈ ഗ്ലിഫുകൾ തൽക്കാലം അതിലേ ഉള്ളൂ. ൿ എന്നതു ഇപ്പോഴും ഉപയോഗിക്കുന്ന ഒരക്ഷരം ആണെങ്കിലും (മലയാളം ബ്ലൊഗുകൾ നോക്കിയാൽ മനസ്സിലാക്കാം ആ അക്ഷരത്തിന്റെ പ്രസക്തി) പ്രശ്ലേഷം(അവഗ്രഹ), മലയാളം അക്കങ്ങൾ, ൠ, ഌ, ൡ , അളവു ചിഹ്നങ്ങൾ , ഫ്രാക്ഷനുകൾ തുടങ്ങി കുറേയേറെ അക്ഷരങ്ങൾ മലയാളികൾ ഇപ്പോൾ ഉപയോഗിക്കാത്തവയായി ഉണ്ട്. ഇതിൽ ചില അക്ഷരങ്ങൾ യൂണിക്കോഡ് 5.01ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ൿ എന്ന അക്ഷരം കാണണമെങ്കിൽ ഇപ്പൊഴും അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തിന്റെ ഒരു കോപ്പി എടുത്തു നോക്കിയാൽ മതി. അതിൽ ൿ മാത്രമല്ല രേഫവും മലയാളഅക്കങ്ങളും ഒരു മാതിരി എല്ലാ തരത്തിലുള്ള കൂട്ടക്ഷരവും കാണാം.

ഇപ്പോൾ അധികം ഉപയോഗിക്കാത്തെ അക്ഷരങ്ങൾ എന്നൊരു വിഭാഗം ഉണ്ടാക്കി പ്രശ്ലേഷം(അവഗ്രഹ), മലയാളം അക്കങ്ങൾ, ൠ, ഌ, ൡ , അളവു ചിഹ്നങ്ങൾ , ഫ്രാക്ഷനുകൾ തുടങ്ങി കുറേയേറെ അക്ഷരങ്ങളെ അതിൽ ചേർക്കുന്നതാവും നല്ലത്. സാദിക്ക് ചൂണ്ടിക്കാണിച്ച പിഡീഫിൽ ഉള്ള എല്ലാ അക്ഷരരൂപങ്ങളും അജ്ഞലിയിലോ, രചനയിലോ, കാർത്തികയിലോ, മീരയിലോ ഇല്ലാത്തതിനാൽ ഇതൊക്കെ കാണണമെങ്കിൽ അതു ചിത്രമായി ചേർക്കുകയോ ഈ ഗ്ലിഫുകൾ ഉള്ള ഫോണ്ടുകൾ റിലീസ് ചെയ്യുകയോ വേണം. --ഷിജു അലക്സ് 08:59, 10 ഏപ്രിൽ 2008 (UTC)

പിഡീഎഫ് ലിങ്ക് ഇട്ടത് ഞാനാണ്, പവീണല്ല. അതുപോലെ ഇതൊരു തെറ്റായ രീതിയിലുള്ള ആരോപണമായി കണക്കാക്കേണ്ട. എഡിറ്റ് ചെയ്ത് മൂന്നുപേരും ശ്രദ്ധിക്കുവാൻ വേണ്ടി സൂചിപ്പിച്ചെന്നേയുള്ളൂ. മൂന്നുപേരുടെയും വ്യത്യസ്തങ്ങളായ അഭിപ്രായമായിരിക്കുമല്ലോ. --സാദിക്ക്‌ ഖാലിദ്‌ 09:44, 10 ഏപ്രിൽ 2008 (UTC)
ശരി, ഞാൻ സത്യവേദപുസ്തകമോ,ബ്ലോഗുകളോ വായിക്കാത്തതിനാലുള്ള പ്രശ്നമാണ്. വിചാരത്തേക്കാൾ വികാരത്തിന് പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയോടാണ്‌ ഞാൻ സം‌വദിക്കുന്നത് എന്നതിനാലും, ബാക്കിയുള്ളവക്കൊക്കെ മറുപടി നൽ‍കിയാൽ അനാരോഗ്യ പ്രവണതകൾ കൂടുകയേ ഉള്ളൂ എന്നതിനാലും ഈ സംവാദം ഞാൻ ഇവിടെ നിർത്തുന്നു. ഈ അക്ഷരത്തെക്കുറിച്ച് (ഇതിന്റെ ഉച്ചാരണം, ഉപയോഗം എന്നിവയെക്കുറിച്ച്)ഞാൻ മറ്റെവിടെ നിന്നെങ്കിലും മനസ്സിലാക്കിക്കോളാം.--അനൂപൻ 09:49, 10 ഏപ്രിൽ 2008 (UTC)


[തിരുത്തുക] അപൂർണം

അക്ഷരമാല എന്ന നിലയിൽ ഇനി എന്താണ് ഇതിൽ ചേർക്കാനുള്ളത്?--അഭി 11:17, 10 ഏപ്രിൽ 2008 (UTC)

ആദികാരികതാ ഫലകം നീക്കിയിട്ടുണ്ട്. മലയാളം അക്ഷരമാല അറിയില്ലങ്കില് ഈ ലേഖനം ഉപയോഗപ്പെട്ടേക്കാം  ;-). അപൂർണ്ണം കിടക്കട്ടെ എന്നെന്റെ അഭിപ്രായം. കാരണം ഇപ്പോൾ അക്ഷരമാല മാത്രമല്ലേ ഉള്ളു. ലിപിയുടെ ഉരുത്തിരിയല് തുടങ്ങിയ കാര്യങ്ങളൊന്നും ഇല്ലല്ലോ--പ്രവീൺ:സംവാദം 11:29, 10 ഏപ്രിൽ 2008 (UTC)

മലയാളം അക്ഷരമാലയിൽ എന്തിനാണ് അക്കങ്ങൾ? .{{unreferenced}} ഫലകത്തിനും തെളിവോ? മഹാത്മാഗാന്ധി ആരാണ് എന്നതിനു തെളിവ് കൊടുക്കുന്നത് പോലെ ഇതിനും തെളിവ് കൊടുക്കണം -- നീലമാങ്ങ ♥♥✉  11:43, 10 ഏപ്രിൽ 2008 (UTC)

[തിരുത്തുക] മലയാളം ലിപി/അക്ഷരമാല

ലിപിയും അക്ഷരമാലയും ഒന്നാണോ?

അക്ഷരമാലയും ലിപിയും രണ്ടാണ്‌. ഭാഷയിൽ ഏതൊക്കെ അക്ഷരങ്ങൾ ഉപയോഗിക്കുന്നു എന്നതാണ്‌ അക്ഷരമാല. ലിപി എന്നത് ഈ അക്ഷരങ്ങൾ എഴുതുന്ന രീതിയാണ്‌. ഹിന്ദിയുടേയും സംസ്കൃതത്തിന്റേയും അക്ഷരമാലയിൽ വ്യത്യാസമുണ്ട്. എങ്കിലും അവ പൊതുലിപി ഉപയോഗിക്കുന്നു. --Vssun 17:17, 31 ജൂലൈ 2008 (UTC)


→ ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത് ഇംഗ്ലീഷിൽ sound system അഥവാ phonology എന്നുവിളിക്കുന്ന സംഗതിയെ ആണെന്നു തോന്നുന്നു. ഇതിനുള്ള മലയാളം വർണ്ണവ്യവസ്ഥ/വർണ്ണവിജ്ഞാനം എന്നൊക്കെയാണ്‌. ഒരു പ്രത്യേകഭാഷയിലെ സ്വീകൃതസ്വനിമങ്ങളെ എല്ലാംകൂടി സ്വനിമസഞ്ചയം/വർണ്ണസഞ്ചയം (phonemic inventory) എന്നെല്ലാം വിളിക്കുന്നു. ഇവയ്ക്കെല്ലാം ലിപി ഉണ്ടാവണമെന്നില്ല. ചിലപ്പോൾ യുഗ്മാങ്കനം(diagraph) ഉപയോഗിക്കുക. (ഇംഗ്ലീഷിൽ /ഷ/ എന്ന സ്വനിമത്തെ സൂചിപ്പിക്കാൻ <sh> ഉപയോഗിക്കുന്നതുപോലെ.)

'അക്ഷരമാല' എന്ന പേർ ഇംഗ്ലീഷിലെ alphabet, syllabary എന്നിവയ്ക്കെല്ലാം പകരം ഉപയോഗിക്കുന്നുണ്ട്. ലിപി എന്നതിന്റെ ഉപനാമമോ(hyponym) പര്യായമോ ആണ്‌ ഈ വാക്ക്. തീർച്ചയായും phonemic inventory എന്ന പദത്തിനു പകരമായും ഈ വാക്ക് ഉപയോഗിക്കുന്നുണ്ട്. സംസ്കൃതാക്ഷരമാല മലയാളം സ്വീകരിച്ചു എന്നു പറഞ്ഞാൽ സംസ്കൃതത്തിന്റെ വർണസഞ്ചയം മലയാളം സ്വീകരിച്ചു എന്നാണല്ലോ.

ഈ ലേഖനം w:phonology of English എന്നപോലെ മാറ്റിയെഴുതണം. അക്കങ്ങൾ, സ്വര-വ്യഞ്ജനചിഹ്നങ്ങൾ(allographs), ചിഹ്നനം തുടങ്ങിയവ ലിപിയുടെ ഭാഗമാണ്‌. ചില്ലുകളെ പ്രത്യേകത നിമിത്തം ഇതിൽ ഉൾപ്പെടുത്താം.--തച്ചന്റെ മകൻ 09:44, 25 ജൂൺ 2009 (UTC)

[തിരുത്തുക] മലയാളം അക്ഷരമാലയെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു

കേരളപാണിനീയം/പീഠിക/അക്ഷരമാല

ഏ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം എന്ന പുസ്തകത്തിൽ അക്ഷരമാല എന്നഭാഗത്ത് പറയുന്നുണ്ട്. ലേഖനത്തിന്റെ ആരംഭത്തിൽ അവലംബം ആയി ചേർക്കുക. ‌‌Aronjos1 06:28, 24 ഫെബ്രുവരി 2009 (UTC)

Yes check.svg ചെയ്തു--Vssun 09:48, 24 ഫെബ്രുവരി 2009 (UTC)
ൿ വേണ്ട അക്ഷരമാണ്‌ :-(--പ്രവീൺ:സം‌വാദം 04:52, 25 ഫെബ്രുവരി 2009 (UTC)

[തിരുത്തുക] ൌ / ൗ

ഔ - ന്റെ സ്വരചിഹ്നമായി ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് ൗ അല്ലേ? സ്വരചിഹ്നങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തട്ടെ? -- Jairodz 10:12, 27 ഏപ്രിൽ 2011 (UTC)

ശരിയാണു്. ഇത് മാറ്റണം--ഷിജു അലക്സ് 11:09, 27 ഏപ്രിൽ 2011 (UTC)

[തിരുത്തുക] ചില്ലക്ഷരങ്ങളുടെ ക്രമം

ചില്ലക്ഷരങ്ങളുടെ ക്രമം ഇങ്ങനെ തന്നെയാണോ? ൾ ൽ ൻ ർ ൺ.

യൂണിക്കോഡിൽ വ്യത്യാസമുണ്ടല്ലോ - ൺ ൻ ർ ൽ ൾ ൿ. -- Jairodz 10:20, 27 ഏപ്രിൽ 2011 (UTC)

"http://ml.wikipedia.org/w/index.php?title=സംവാദം:മലയാള_അക്ഷരമാല&oldid=956028" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി