സംവാദം:മദീന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരുമാതിരി നേർപ്രസക്തിയുള്ള ചിത്രങ്ങളല്ലേ ലേഖനങ്ങളിൽ വേണ്ടത്? ഈ ലേഖനത്തിലെ ചില ചിത്രങ്ങൾ മാറ്റുന്നതാവും ഉചിതം എന്നു തോന്നുന്നു. താഴെപ്പറയുന്നവ മാറ്റിക്കൂടേ?

  • ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്
  • ഉമ്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർ. മക്കയിലെ സഫാ മർവയിൽ പങ്കെടുക്കുന്ന തീർത്ഥാടകർ എന്നാണു പടത്തിൽ കാണുന്നത്. മദീനയെക്കുറിച്ചുള്ള ലേഖനത്തിൽ അത് ആവശ്യമുണ്ടോ?
  • അബ്ദുള്ളാ രാജാവും ബുഷും
  • ദാവീദിന്റെ നക്ഷത്രം
  • റോമിലെ സാന്താമരിയ പള്ളിയിലെ ദാവീദിന്റെ പ്രതിമ

ഇപ്പറഞ്ഞവ മാറ്റിയാലും ലേഖനത്തിൽ ചിത്രങ്ങളുടെ കുറവുണ്ടാവില്ല. പ്രസക്തിയുള്ള വേറെ ചിത്രങ്ങൾ ഉണ്ടെങ്കിൽ ചേർക്കുകയും ആകാം.ജോർജുകുട്ടി (സംവാദം) 11:04, 5 ജൂലൈ 2012 (UTC)[മറുപടി]

മദീനയുമായും മദീന ചരിത്രവുമായു ബന്ദപ്പെട്ട ചിത്രങ്ങളായത് കൊണ്ടാണ് അവ ചേർത്തത്. എന്നാലും ജോർജ് കുട്ടി പറഞ്ഞ ചിത്രങ്ങൾ മാറ്റി മദീനയുമായി കൂടുതൽ ബന്ധപ്പെട്ടവ ചേർക്കാൻ ശ്രമിക്കാം.--യൂസുഫ് മതാരി 19:41, 5 ജൂലൈ 2012 (UTC)[മറുപടി]

തെരെഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിലേക്ക് നിർദ്ദേശിക്കപ്പെട്ട സ്ഥിതിക്ക് സ്റ്റബ്ബാണെന്നുള്ള ഫലകം ഒഴിവാക്കിക്കൂടേ? --അൽഫാസ് എസ് ടിabc...xyz 06:01, 18 ജൂലൈ 2012 (UTC)[മറുപടി]

ശരിയാണ്. സ്റ്റബ്ബാണെന്നുള്ള ഫലകം ഒഴിവാക്കിയിട്ടുണ്ട്.--യൂസുഫ് മതാരി 06:40, 18 ജൂലൈ 2012 (UTC)[മറുപടി]

അക്ഷരശോധന ആവശ്യമുണ്ട് . ചിലയിടത്ത് ചില നിസാരപിഴവുകളുടെ കാക്കപ്പുള്ളികളും. അവകൂടി ഒന്നു തിരുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. ബിനു (സംവാദം) 10:49, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ആമുഖത്തിൽ പുകവലി, ഖുർആൻ പ്രിന്റിങ്ങ് എന്നിവയെക്കുറിച്ചുള്ള വാചകങ്ങൾ വേണോ? ആമുഖം എന്നത് ലേഖനത്തിന്റെ സമ്മറിയായല്ലേ നൽകേണ്ടത്? ഈ രണ്ട് വാചകങ്ങളെക്കുറിച്ച് യാതൊരു വിശദീകരണവും ലേഖനത്തിലെവിടെയും കൊടുത്തിട്ടില്ല -- റസിമാൻ ടി വി 18:49, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]

ലേഖനത്തിൽ ഖുർആൻ അച്ചടി കേന്ദ്രം എന്ന പ്രത്യേക വിഭാഗം തന്നെ ഉണ്ടല്ലോ--യൂസുഫ് മതാരി 10:44, 16 സെപ്റ്റംബർ 2012 (UTC).[മറുപടി]

അതിപ്പോഴാണ് കണ്ടത്, സോറി :) മസ്ജിദുന്നബവിയെക്കുറിച്ച് വളരെ വിശദമായി ലേഖനത്തിലുണ്ടല്ലോ. അതൊക്കെ മസ്ജിദുന്നബവി എന്ന ലേഖനത്തിലേക്ക് മാറ്റി ചുരുക്കം മാത്രം ഇവിടെ നിലനിർത്തുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 10:58, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

al-islam.org, al-islam.org, thewaytotruth.org മുതലായ സൈറ്റുകളൊന്നും നിഷ്പക്ഷമാണെന്ന് പറയാനാവില്ല. മതത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് കാര്യങ്ങളെ കാണുന്നതിന് ആ സൈറ്റുകൾ സഹായിക്കുമെങ്കിലും ചരിത്രമുൾപ്പെടെയുള്ള വിവരങ്ങൾക്ക് കൂടുതൽ വിശ്വാസയോഗ്യമായ അവലംബങ്ങൾ ആവശ്യമാണെന്ന് കരുതുന്നു -- റസിമാൻ ടി വി 19:11, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]

കുറച്ചു കൂടെ വിശ്വാസയോഗ്യമായ അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കാം--യൂസുഫ് മതാരി 10:46, 16 സെപ്റ്റംബർ 2012 (UTC).[മറുപടി]

ചരിത്രം, ചരിത്രപ്രധാന സ്ഥലങ്ങൾ[തിരുത്തുക]

ഈ രണ്ടു വിഭാഗങ്ങളും പുതിയ ലേഖനങ്ങളാക്കിയാലോ ?? ബിപിൻ (സംവാദം) 09:42, 8 ജനുവരി 2013 (UTC)[മറുപടി]
ചുരുക്കിയിട്ടുണ്ട്--യൂസുഫ് മതാരി 17:45, 17 ഫെബ്രുവരി 2013 (UTC).[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മദീന&oldid=4025259" എന്ന താളിൽനിന്ന് ശേഖരിച്ചത്