സംവാദം:ബുദ്ധിപൂർവ്വമായ രൂപസംവിധാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിലെ ഉള്ളടക്കം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ , മാറ്റങ്ങൾ വരുത്തുമ്പോൾ ദയവായി വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളിക്കുക. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക.

തലകെട്ട്[തിരുത്തുക]

Intelligent എന്നതിന്, ബുദ്ധിപൂർവ്വകമായ എന്നതിനേക്കാൾ നല്ല വാക്ക്, സമർത്ഥം എന്നതല്ലേ? ലേഖനത്തിന് സമർത്ഥരൂപകൽപ്പന എന്ന തലക്കെട്ടല്ലേ നല്ലത്?--Vssun (സുനിൽ) 05:59, 1 നവംബർ 2010 (UTC)[മറുപടി]

സമർത്ഥരൂപകൽപ്പന എന്ന വാക്ക് ഞാൻ കേട്ടിട്ടില്ല. മലയാളത്തിൽ ഇതു സംബധിച്ചുള്ള പുസ്ത്കങ്ങൾ വിരളമാണ്. എന്റെ കൈവശം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച "ജീവന്റെ ഉത്ഭവം" എന്ന ഒരു മാസികയുണ്ട്. അതിൽ ബുദ്ധിപൂർവ്വകമായ രൂപസംവിധാനം എന്നതാണ് കൂടെകുടെ കാണപെടുന്നത്. ശരിയയെതാണ് എന്നെനിക്കറിയില്ല.ബുദ്ധിപൂർവ്വകമായ രൂപസംവിധാനം എന്നതാണ് നല്ല തലകെട്ടെന്ന് കരുതുന്നു--സ്നേഹശലഭം:സം‌വാദം 06:55, 1 നവംബർ 2010 (UTC)[മറുപടി]

ബുദ്ധിപൂർവ്വകം എന്ന പ്രയോഗമുണ്ടോ? അതോട ബുദ്ധിപൂർവ്വമോ? --സിദ്ധാർത്ഥൻ 07:26, 1 നവംബർ 2010 (UTC)[മറുപടി]

ബുദ്ധിപൂർവ്വമായ എന്നതാൺ മെച്ചമെന്ന് കരുതുന്നു--സ്നേഹശലഭം:സം‌വാദം 07:29, 1 നവംബർ 2010 (UTC)[മറുപടി]
തലക്കെട്ട് എന്തായാലും, ബുദ്ധിപൂർവ്വമായ രൂപകൽപ്പനാവാദം എന്ന തരത്തിൽ ഒരു വാദം കൂടി അതിനോടൊപ്പം ചേർക്കുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 15:47, 1 നവംബർ 2010 (UTC)[മറുപടി]
അതിനോട് എനിക്ക് യോജിപ്പില്ല, എങ്കിലും കടുപിടുത്തം കാട്ടുന്നുമില്ല.--സ്നേഹശലഭം:സം‌വാദം 16:01, 1 നവംബർ 2010 (UTC)[മറുപടി]

ബുദ്ധിപൂർവ്വകം എന്നതായിരുന്നു കൂടുതൽ ശരി. ബുദ്ധിപൂർവ്വം (intelligently) എന്നതു് ക്രിയാവിശേഷണവും ബുദ്ധിപൂർവ്വകം(intelligent) എന്നതു് ബുദ്ധിപൂർവ്വം എന്ന ക്രിയാഗുണത്തിന്റെ നാമവിശേഷണവും ആണു്. ഇവിടെ രൂപകല്പനയുടെ നാമവിശേഷണമായാണു് ഈ വാക്കു് പ്രയോഗിക്കേണ്ടതു്. തലക്കെട്ട് തിരിച്ചുമാറ്റണമെന്നാണു് എന്റെ അഭിപ്രായം. കൂട്ടത്തിൽ വാദം കൂടി എന്തായാലും വേണം. ViswaPrabha (വിശ്വപ്രഭ) 17:05, 15 ഒക്ടോബർ 2011 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ശാസ്ത്രാഭാസം (pseudo-science) എന്ന വർഗ്ഗമാണ്ണ് ഇംഗ്ലിഷിൽ കാണപെടുന്നത്.--സ്നേഹശലഭം:സം‌വാദം 17:25, 1 നവംബർ 2010 (UTC)[മറുപടി]