സംവാദം:ബാബർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോദി/ലോധി[തിരുത്തുക]

ദില്ലിയിൽ ലോധി എന്നാണു പറയുന്നത്.. lodhi എന്നു ഇംഗ്ലീഷിലും എഴുതും. ലോദി എന്നു എഴുതാൻ ഇവിടുത്തുകാർ lodi എന്നേ ഉപയോഗിക്കാറുള്ളൂ.. വാക്കുകൾ ഇംഗ്ലീഷിലെഴുതുന്നതിൽ മലയാളികളും ഉത്തരേന്ത്യക്കാരും തമ്മിലുള്ള വ്യത്യാസം നോക്കൂ

(ഇംഗ്ലീഷ്-മലയാളികളുടെ രീതി-ഉത്തരേന്ത്യൻ രീതി-ഉദാഹരണം)

tha - ത - ഠ - പത്താൻ/പഠാൻ ta - റ്റ/ട - ത - ഗുവാഹട്ടി/ഗുവാഹതി, ടെൻഡുൽക്കർ/തെണ്ടുൽക്കർ da - ഡ - ദ dha - ദ/ധ - ധ - ലോദി/ലോധി sha - ഷ - ശ - കിഷോർ/കിശോർ‍ ഇനിയും ചിലവ ഇങ്ങനെയുണ്ട് മനസിൽ തോന്നിയത് എഴുതിയിരിക്കുന്നു.. --Vssun 08:47, 21 ഡിസംബർ 2006 (UTC)

രജപുത്തർ ആണോ രജപുത്രർ അല്ലേ, ഉത്തരേന്ത്യയിൽ സാധാരണ ർ ശബ്ദം ശേഷമാണ് ഉപയോഗിക്കുന്നത് എന്ന് സമ്മതിക്കുന്നു എങ്കിലും, മലയാളത്തിൽ ഇവിടെ അതിന് ഒരു ബഹുവചന സ്വഭാവം വരുന്നുണ്ട്. അപ്പോൾ വംശത്തിന്റെ പേർ രജപുത്ത എന്നായി പോകും--പ്രവീൺ:സംവാദം‍ 18:47, 29 മാർച്ച് 2007 (UTC)[മറുപടി]

1528-ൽ ബാബർ ചന്ദേരിയിൽ വച്ച് രജപുത്രരെ പരാജയപ്പെടുത്തിയിട്ടുണ്ട് അതും ഒന്ന് തപ്പി ചേർക്കണം.--Vssun 06:32, 23 ഫെബ്രുവരി 2008 (UTC)[മറുപടി]

checkY ചെയ്തു--Vssun 06:40, 23 ഫെബ്രുവരി 2008 (UTC)[മറുപടി]

തിമൂറിന്റെ പിൻ‌ഗാമി ചഗതായ് ഖാൻ[തിരുത്തുക]

ഈ പരാമർശത്തിന് തെളിവ് വേണം. ഇവിടെ തിമൂറിന്റെ ഹെറാത്തിലേയും സമർഖണ്ഡിലേയും പിൻ‌ഗാമികളെക്കുറിച്ചുണ്ട്. ചഗതായ് ഖാൻ എന്നൊരു പിൻ‌ഗാമിയെ കാണുന്നില്ല. --Vssun 14:23, 2 ജനുവരി 2010 (UTC)[മറുപടി]

തുടർചർച്ചകളില്ലാത്തതിനാൽ തൽക്കാലം ചഗതായ് ഖാൻ പരാമർശം മറച്ചിട്ടുണ്ട്. --Vssun 13:32, 3 ജനുവരി 2010 (UTC)[മറുപടി]

സമർഖണ്ഡ് പിടിക്കാനുള്ള ശ്രമം[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടിൽ സമർഖണ്ഡ് പ്രദേശത്ത് ഉസ്ബെക്കുകൾ മാത്രമേ ബാബറിന്റെ എതിരാളികളായി ഉണ്ടായിരുന്നുള്ളൂ. പേർഷ്യക്കാർ അമു ദാര്യക്ക് വടക്ക് സ്വാധീനം ചെലുത്തിയതായി അറിവില്ല. അഫ്ഗാനികളാകട്ടെ ഹിന്ദുകുഷിന് വട്രക്കോട്ട് കടന്നത് ഇതിനും വളരെക്കാലത്തിനു ശേഷമാണ്. അതുകൊന്റ് ഈ പരാമർശം നീക്കം ചെയ്യുന്നു. --Vssun 13:35, 3 ജനുവരി 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബാബർ&oldid=4025957" എന്ന താളിൽനിന്ന് ശേഖരിച്ചത്