സംവാദം:പനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പനിക്കെതിരെ ഉപയോഗിക്കുന്ന ആയുര്‌വേദ ഔഷധങ്ങൾ കൂടി ചേർത്താൽ ഗംഭീരായി..........--Sahridayan 09:45, 28 ഫെബ്രുവരി 2009 (UTC)[മറുപടി]

പനി പിടിച്ച ശരീരത്തിന്‌ സേഫ് മോഡിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിനോടാണ്‌ സാമ്യം--Sahridayan 12:24, 9 മേയ് 2009 (UTC)[മറുപടി]

  • സേഫ് മോഡിൽ തുറന്നു കിട്ടുന്ന അക്കൗണ്ട് അഡ്മിനിസ്ട്രേറ്റർ അക്കൗണ്ടാണല്ലോ. ആ അക്കൗണ്ടിനെ ഒന്ന് ഒരുക്കിയെടുത്താൽ അതിനോളം വരില്ല സാധാരണ തുറന്നു കിട്ടുന്ന ഒരു അക്കൗണ്ടും. മാങ്ങയച്ചാറും കൂട്ടി പൊടിയരിക്കഞ്ഞി കുടിച്ച് പനിക്കുളിരിൽ പുതച്ചു മയങ്ങുന്നതിന്റെ സുഖം വേണേൽ XP യിലും കിട്ടും എന്നാണ് ഈയുള്ളവന്റെ അറിവ്.--രാഗേഷ് പുനലൂർ 17:47, 9 മേയ് 2009 (UTC)[മറുപടി]

കാരണം?[തിരുത്തുക]

"അണുബാധകൾ. ഉദാ. ജലദോഷം, എലിപ്പനി, മലമ്പനി (മലേറിയ), ഗാസ്ട്രോഎന്ററൈറ്റിസ് തുടങ്ങിയവ." എന്നു കാണുന്നുണ്ട്. ജലദോഷം മൂലം പനി ഉണ്ടാവുമെന്ന് അറിവില്ല. ശരിയാണോ? --Challiovsky Talkies ♫♫ 06:08, 5 ജൂൺ 2009 (UTC)[മറുപടി]

  • ജലദോഷം വൈറൽ ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന ഒരു രോഗമാണെന്നും ഏത് ഇൻഫെക്ഷനിലും പനി ഉണ്ടാകാമെന്നും ഓർക്കുക. ജലദോഷത്തിൽ പനി സാധാരണമല്ല. എന്നാൽ അപൂർവമായി പനി ഉണ്ടാകാറുണ്ട്. അതിനാൽ പനി ജലദോഷത്തിന്റെ ഒരു ലക്ഷണമായി തന്നെ കണക്കാക്കപ്പെടാവുന്നതാണ്. വിശ്വസനീയമായ ചില ജാലികകളിൽ നിന്നുള്ള ഉദ്ധരണികൾ ചുവടെ ചേർക്കുന്നു.
  1. "Kids with colds may also have a sore throat, cough, headache, mild fever, fatigue, muscle aches, and loss of appetite".-Kidshealth.org
  2. "(In common cold) fever is usually slight but can climb to 102 degrees Fahrenheit in infants and young children."-National Institute Of Allergy and Infectious Diseases
  3. "Symptoms of the common cold include nasal stuffiness or drainage, sore or scratchy throat, sneezing, hoarseness, cough, and perhaps a fever and headache."-MedicineNet.com- - - - - --രാഗേഷ് പുനലൂർ 15:17, 3 ജൂലൈ 2009 (UTC)[മറുപടി]

തർജ്ജമ[തിരുത്തുക]

ശരീരോഷ്മാവ് എത്രയായിരിക്കണമെന്ന് നിശ്ചയിക്കുന്നത് തലച്ചോറിനുള്ളിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ്. ഹൈപ്പോതലാമസ് നിശ്ചയിക്കുന്ന ഈ താപനിലയെ Thermoregulatory Setpoint എന്നു വിളിക്കുന്നു. പനിയെ കുറിച്ചുള്ള ചർച്ചയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ ആശയം. ഇതിന് നല്ല മലയാളം തർജ്ജമ നൽകാൻ എല്ലാ മലയാളം വിക്കിസ്നേഹികളോടും അഭ്യർത്ഥിക്കുന്നു.--രാഗേഷ് പുനലൂർ 03:56, 4 ജൂലൈ 2009 (UTC)[മറുപടി]

Thermoregulatory ക്ക് താപക്രമീകൃത എന്നോ മറ്റോ ഉപയോഗിക്കാം Setpoint നു തലയിലൊന്നും വരുന്നില്ല :( --ജുനൈദ് (സം‌വാദം) 04:02, 4 ജൂലൈ 2009 (UTC)[മറുപടി]
ക്രമീകൃതോഷ്മാവ് --Vssun 06:46, 4 ജൂലൈ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പനി&oldid=673856" എന്ന താളിൽനിന്ന് ശേഖരിച്ചത്