സംവാദം:ന്യുമോണിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യുമോണിയയുടെ പണി കഴിഞ്ഞു[തിരുത്തുക]

ന്യുമോണിയയുടെ പണി കഴിഞ്ഞു. ഇനി സംശോധനവും മറ്റും ആകാവുന്നതാണ്‌. ഭാഷാവിദഗ്ധർ കേറി ഒന്ന് മേയേണ്ടി വന്നേക്കും. ഇതിലെ പല ഉപശീർഷകങ്ങളും സ്വതന്ത്രമായ താളുകളാക്കി വികസിപ്പിക്കാവുന്നതാണ്‌. ലേഖനത്തിൽ ധാരാളം സാങ്കേതിക വൈജ്ഞാനിക വിശദാംശങ്ങളുണ്ട്, അവ ചുരുക്കാനും ഈ പിളർപ്പും വെട്ടിയൊട്ടിക്കലും കൊണ്ട് പറ്റിയേക്കും.--സൂരജ് | suraj 01:15, 17 ജൂലൈ 2011 (UTC)[മറുപടി]

ചലം എന്നതിന്റെ മുഴുവൻ സിറം എന്നാക്കിയതായി കണ്ടു. ചലം എന്ന ഉപയോഗം വ്യാപകമല്ലെന്നതിനാലാണോ? --Vssun (സുനിൽ) 03:00, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]


അത് മാറ്റിയതാരാണെന്ന് ഞാൻ നോക്കിയില്ല. പക്ഷേ അത് തെറ്റാണ്. Serum (സീറം) എന്നതിനു ചലം എന്നാണ് മലയാളം വാക്ക്. അത് വിജ്ഞാനശബ്ദാവലി, കേ.ഭാഷാ.ഇൻസ്റ്റി. അംഗീകരിച്ചതും പാഠപുസ്തകങ്ങളിലുപയോഗിച്ചുവരുന്നതുമായ പദമാണ്. പഴുപ്പ് (pus) എന്നതിനെ ചലം ആയി തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് പലപ്പോഴും ഈ തിരുത്തുണ്ടാവുന്നത്. പഴുപ്പ് വേറേ ചലം വേറേ. രക്തത്തിന്റെ ഖരഭാഗം നീക്കുമ്പോൾ കിട്ടുന്ന ദ്രാവകത്തെയാണ് സീറം അഥവാ ചലം എന്ന് പറയുന്നത്. ലേഖനത്തിലെ മാറ്റം തിരുത്തിയിട്ടുണ്ട് --സൂരജ് | suraj 07:31, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിക്കി നിഘണ്ടുവിൽ / Wiktonary യിൽ chalam( ചലം ) എന്ന നാമത്തിനു കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക: ചലം = മലയാളം നാമം :: പദോല്പത്തി: (സംസ്കൃതം)ജല കുരു , വ്രണം മുതലായവയിൽ ഉണ്ടാകുന്ന കൊഴുത്തദ്രാവകം നാമം :: പദോല്പത്തി: (സംസ്കൃതം) ഒരിനം ...569 B (18 വാക്കുകൾ) - 01:00, 20 ഏപ്രിൽ 2010 ചലമും പഴുപ്പും വേണ്ട . സിറം എന്താണെന്ന് അറിയാത്തവരായി ആരെങ്കിലും ഉണ്ടോ ? വിജ്ഞാനശബ്ദാവലി, കേ.ഭാഷാ.ഇൻസ്റ്റി. അംഗീകരിച്ചതും പാഠപുസ്തകങ്ങളിലുപയോഗിച്ചുവരുന്നതുമായ പദമായിരിക്കാം. Wiktonary യിൽ ഇല്ല., അർഥം വേറെ ആണല്ലോ? വിക്കി നിഘണ്ടുവിൽ കേറി തിരുത്തിക്കളയല്ലേ. അതുപോലെ, Fertilization നു, ബീജസങ്കലനം എന്ന സാധാരണ തർജ്ജമ പോരെ ? ......--Johnson aj 17:36, 6 ഒക്ടോബർ 2010 (UTC)[മറുപടി]


ജോൺസൺ ജീ, വിക്ഷനറിയിൽ ഉള്ള പലപദങ്ങളും ഇവിടെ സാങ്കേതിക പദസൂചിയിൽ സമാഹരിച്ച് ഏകോപിപ്പിക്കാൻ ശ്രമിക്കുന്ന പദങ്ങളല്ല. പലതും സാധാരണ വ്യവഹാരത്തിൽ പ്രശ്നം തോന്നിക്കാത്തതാണെങ്കിലും സാങ്കേതിക കാര്യങ്ങൾ പറയുമ്പോൾ സൂക്ഷ്മ വ്യത്യാസങ്ങളും ദ്യോതിപ്പിക്കുന്ന അർത്ഥവും കണക്കിലെടുക്കേണ്ടിവരുന്നു. അതുകൊണ്ടാണ് വിജ്ഞാനശബ്ദാവലി പോലുള്ളവയേയും പാഠപുസ്തകങ്ങളെയുമൊക്കെ ആശ്രയിക്കേണ്ടിവരുന്നത്. ചലം അഥവാ “സീറം” എന്നത് രക്തം കട്ട പിടിച്ചശേഷം ഊറിവരുന്ന ദ്രാവകമാണ്. പ്ലാസ്മ(രക്തദ്രവ്യം)യിൽ നിന്ന് രക്തം കട്ടപിടിക്കാനുള്ള പ്രോട്ടീനുകളെ മൊത്തം നീക്കം ചെയ്ത് കിട്ടുന്നതാണ് സീറം. വ്രണത്തിൽ നിന്നും കുരുവിൽ നിന്നും വരുന്ന കൊഴുത്ത വസ്തു പഴുപ്പ് (Pus) ആണ്. സാങ്കേതികമായി അത് ചലവുമായും രക്തദ്രവ്യവുമായുമൊക്കെ വളരെ വ്യത്യാസമുള്ളതാണ്. ഇക്കാരണത്താലാണ് ചലം, രക്തദ്രവ്യം/പ്ലാസ്മ, പഴുപ്പ് എന്നീ പദങ്ങൾ വെവ്വേറെ വേണമെന്ന് ശാഠ്യം പിടിക്കുന്നത്. വിക്കിപ്പീഡിയ ഒരിക്കലും എഡിറ്റ് ചെയ്ത് തീരാത്ത ലേഖനങ്ങളുടെ വിജ്ഞാനകോശമായതുകൊണ്ടു വരുന്ന പ്രശ്നം കൂടിയാണിതെന്ന് തോന്നുന്നു. ഇപ്പഴേ കൃത്യമായ സാങ്കേതിക പദങ്ങളുപയോഗിച്ച് വാക്കുകളെ വേർതിരിച്ചു നിർത്തിയില്ലെങ്കിൽ നാളെ വലിയ അർത്ഥവ്യത്യാസങ്ങളുള്ള നിർവചനങ്ങൾ വന്ന് നിറയുമ്പോൾ ബുദ്ധിമുട്ടിലാവും.ഹൃദ്രോഗം എന്ന ഒറ്റ പദം കൊണ്ടാണ് നമ്മൾ ഹാർട്ട് അറ്റാക്ക് മുതൽ കൺജസ്റ്റിവ് കാർഡിയാക് ഫെയ്ല്യർ വരെയുള്ള സകലമാന ഹൃദയസംബന്ധ രോഗങ്ങളെയും വിവക്ഷിക്കുന്നത്. ഇതിനൊക്കെ തത്തുല്യ പദം തപ്പിയെടുക്കുകയോ പുതിയവ നിർമ്മിക്കുകയോ വേണ്ടിവരും ഇനിയുള്ള നാളുകളിൽ. Vein, artery, nerve എന്നിവയ്ക്ക് എല്ലാം കൂടി സാമാന്യവ്യവഹാരത്തിൽ പറഞ്ഞിരുന്ന സാദാ വാക്കാണ് നാഡി എന്ന് (നാഡിമിടിപ്പ് = pulse ഓർക്കുക). സിര, എന്നും ധമനി എന്നും നാഡി എന്നും വേർതിരിവുകൾ സത്യത്തിൽ അവയ്ക്കുണ്ടായിരുന്നു പണ്ടേ. പാഠപുസ്തക കാലം കഴിഞ്ഞ്, എല്ലാവർക്കും അറിവിനാശ്രയിക്കേണ്ടിവരുന്ന വിജ്ഞാനകോശത്തിൽ എത്തിയപ്പോഴാണ് ഇങ്ങനെ വെവ്വേറെ പദത്തിന്റെ ആവശ്യം വന്നത്.
സീറത്തിൽ നിന്ന് ചലത്തിലേക്ക് ഒരു റീഡയറക്റ്റ് ഇട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ, വ്യതിയാനങ്ങളുടേത് എന്നാണ് എനിക്ക് തോന്നുന്നത്.
By the way, നിഷേചനം ഭാഷാ ഇൻസ്റ്റി.യുടെ പഴയ ചില ഡിഗ്രി പാഠപുസ്തകങ്ങളിൽ നിന്നുകിട്ടിയതാണ്. “ബീജസങ്കലനം” തന്നെയാണു തീർച്ചയായും നല്ലത്. അങ്ങനെ തിരുത്തിയിട്ടുണ്ട്. നന്ദി ! --സൂരജ് | suraj 18:34, 6 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രീയപ്പെട്ട സൂരജ്, ഇത്രയും ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം .സൂരജിന്റെ ലേഖനങ്ങൾ എല്ലാം വായിക്കുന്നൊണ്ട്. എല്ലാം സാമൂഹ്യ പ്രസക്തി ഉള്ളവ ആണ്. സംസ്കൃതം ഒഴിവാക്കി കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കണം. അതുപോലെ,പ്രശ്നത്തിന്റെ ഗൌരവം ആമുഖമായി പറയണം. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ തത്വങ്ങൾ ശ്രദ്ധിക്കുക prevention നെക്കുറിച്ച് പറയാതെ ലേഖനങ്ങൾ അവസാനിപ്പിക്കരുത്..അഭിനന്ദനങ്ങൾ. ആശംസകൾ.. Johnson aj 06:04, 7 ഒക്ടോബർ 2010 (UTC) Johnson aj[മറുപടി]


ജോൺസൺ മാഷ്, ബുദ്ധിമുട്ടുകൾ ഒന്നുമില്ല. മാഷുയർത്തിയത് വളരെ പ്രധാനമായതും സാങ്കേതികവൈജ്ഞാനിക മേഖലയിൽ ഭാവിയിൽ വിക്കിയും മലയാള ഭാഷ തന്നെയും നേരിടാൻ പോകുന്ന ഒരു പ്രശ്നമാണ്. ഈ വിഷയത്തിൽ ഒരു വിശദമായ ചർച്ച വിക്കിയിൽ തന്നെ സംഘടിപ്പിക്കേണ്ടതുണ്ട്. വഴിയേ. ഇന്നാണു മാഷ് അമൃതയിലെ SPM അധ്യാപകനാണെന്ന് ശ്രദ്ധിച്ചത് (പ്രൊഫൈലിൽ). മെഡിക്കൽ ലേഖനങ്ങളുടെ വികസനത്തിനു ഒരുമിച്ചു പ്രവർത്തിക്കാം. കഠിപനദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാം. നന്ദി ! --സൂരജ് | suraj 21:27, 7 ഒക്ടോബർ 2010 (UTC)[മറുപടി]


താഴെക്കാണുന്ന വാക്കുകളുടെ അർത്ഥം ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ?


പ്രാരൂപികം - Typical അഥവാ ഒരു മാതൃകയുള്ള എന്നർത്ഥം. അപ്രാരൂപികം എന്നാൽ atypical അഥവാ നിയതമായ മാതൃകയിൽ നിന്ന് വ്യത്യസ്തമായത് എന്നർത്ഥം.ഈ ലേഖനത്തിന്റെ contextൽ typical അല്ലാത്ത രൂപത്തിൽ അവതരിക്കുന്ന ന്യുമോണിയയെ Atypical എന്ന് വിളിക്കുന്നു (എന്നാൽ "Typical ന്യുമോണിയ" എന്ന് പറയാറില്ല). പരിപ്രേക്ഷ്യം - കാഴ്ചപ്പാട്, perspective എന്നൊക്കെ പറയാം. ണ്ഡാകാരമല്ല, "ണ്ഡാകാരമാണ്" - ദണ്ഡ് (വടി) പോലെയുള്ള കോശങ്ങളുള്ള ബാക്റ്റീരിയകളാണിവ (തെറ്റ് ലേഖനത്തിൽ തിരുത്തി, ശ്രദ്ധ ക്ഷണിച്ചതിനു വലിയ നന്ദി). ബാസിലിഫോം(bacilliform)എന്ന് ശാസ്ത്രത്തിൽ വിവക്ഷിക്കും. സഹാതുരത - ഒരു രോഗത്തിനൊപ്പം കാണപ്പെടുന്ന (സഹവസിക്കുന്ന) മറ്റ് ആതുരതകൾ/രോഗാവസ്ഥകൾ Comorbidities എന്ന് മെഡിക്കൽഭാഷ. അവായു - കോശത്തിന്റെ ഊർജോല്പാദന പ്രക്രിയകൾക്ക് ഓക്സിജൻ നിർബന്ധമില്ലാത്ത ബാക്റ്റീരിയകളെയോ മറ്റ് അണുക്കളെയോ പറയുന്ന പേര്. Anaerobic എന്ന് ശാസ്ത്ര ആംഗലം. ഇപ്പറഞ്ഞ മിക്ക വാക്കുകൾക്കും ലേഖനത്തിൽ ഒരു സ്ഥലത്തെങ്കിലും ബ്രാക്കറ്റിൽ ഇംഗ്ലിഷ് തർജുമ കൊടുത്തിട്ടുണ്ട്. ആവർത്തിച്ച് വരുന്നിടത്തെല്ലാം ബ്രാക്കറ്റിടാത്തത് അഭംഗിയാവണ്ട എന്ന് കരുതിയാണ്. ലേഖനത്തിൽ വേണമെങ്കിൽ തിരുത്താവുന്നതാണു്. --സൂരജ് | suraj 19:19, 20 സെപ്റ്റംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ന്യുമോണിയ&oldid=1370339" എന്ന താളിൽനിന്ന് ശേഖരിച്ചത്