സംവാദം:നിർമ്മാല്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിർമ്മാല്യം എന്ന വാക്ക് ക്ഷേത്രങ്ങളിലെ നിർമ്മാല്യ ദർശനത്തിനും ഉപയോഗിക്കാറുണ്ട്. അപ്പോൾ ഇത് ഒരു വിവക്ഷയായി ഉപയോഗിക്കെണ്ടതല്ലേ? Pranchiyettan 12:02, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]

വിക്കിപീഡിയ:വിവക്ഷകൾ . -- Raghith 09:03, 11 മേയ് 2012 (UTC)[മറുപടി]

പള്ളിവാളും കാൽച്ചിലമ്പും എന്ന കഥാതന്തു ഇങ്ങിനെയല്ല.[തിരുത്തുക]

വെളിച്ചപ്പാടിന്റെ അശ്രദ്ധയിൽ അയാളുടെ കുടുംബം ശിഥിലമാവുന്നു. താൻ ഉപാസിച്ച ദേവി തന്റെ രക്ഷക്കെത്തുകയില്ലെന്നു മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവിയുടെ വിഗ്രഹത്തിനുമുമ്പിൽ ആത്മഹത്യ ചെയ്യുന്നു.

മുകളിൽ പ്രതിപാദിച്ച വരികളുടെ അർത്ഥത്തിൽ തെറ്റുണ്ട്. പള്ളിവാളും കാൽച്ചിലമ്പും എന്ന കഥാതന്തു ഇങ്ങിനെയല്ല. വെളിച്ചപ്പാടിന്റെ അശ്രദ്ധയിലല്ല അദ്ദേഹത്തിന്റെ കുടുംബം ശിഥിലമാവുന്നത്. 1957 ൽ EMS ഗവർമ്മേണ്ട് തുടങ്ങി വെച്ചതും 1970ൽ അച്ചുതമേനോൻ ഗവർമ്മേണ്ട് പ്രാബല്യത്തിൽ വരുത്തിയതുമായ ഭൂപരിഷ്ക്കരണ നിയമം മൂലം ഭൂമി വിലകൊടുത്ത് വാങ്ങിച്ച ഉടമസ്ഥനെ ഫ്യൂഡൽ പ്രഭു എന്ന ലേബൽ ചാർത്തി പാട്ടക്കാരന് ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചു കൊടുത്ത അശാസ്ത്രീയവും അന്വായവുമായ നിയമം മൂലം ക്ഷേത്രത്തെയും ക്ഷേത്ര ജീവനക്കാരേയും സംരക്ഷിച്ചു പോന്നിരുന്ന നമ്പൂതിരി ഭൂവുടമകൾക്ക് പാട്ടം തുടങ്ങിയ വരുമാനം നിലച്ചതു മൂലം അതിന് കഴിയാതെ വന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതു കൊണ്ട് പരക്കെ വന്ന മാന്ദ്യം വെളിച്ചപ്പാടിന്റെ വരുമാനം ഇല്ലാതാക്കി. അങ്ങിനെയാണ് അദ്ദേഹത്തിന്റെ കുടുംബം ശിഥിലമാവുന്നത്. ഒപ്പം പഠിപ്പു കഴിഞ്ഞ് ജോലി ഒന്നും കിട്ടാതെ നിരീശ്വരവാദവും ശീട്ടു കളിയും പകിട കളിയുമായി ഉത്തരവാദിത്വങ്ങൾ ഏറെറടുക്കാൻ കഴിവും മനസ്സുമില്ലാത്ത യുവാക്കളെ സൃഷ്ടിച്ച സർക്കാർ നയവും തൊഴിലില്ലായ്മയും 70 കളിലും 80 കളിലും 90 കളിലും യുവാക്കളെ അലസരും മടിയരും ആക്കിത്തീർത്തു. അത് മുതലെടുക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളും നക്സൽ, ഹിപ്പി സം തുടങ്ങിയ പ്രസ്ഥാനങ്ങളും വലവിരിച്ച ഒരു ഇക്കാ സിസ്റ്റം കേരളത്തെ മുരടിപ്പിച്ചു.

2000 ന് മുൻപ് കുടിയാന്മാർ ഉടയാന്മാരായി പരിണമിച്ച വയലുകൾ ഒക്കെ തരിശിടുകയും ഭക്ഷ്യധാന്യങ്ങൾക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരികയും ചെയ്തപ്പോൾ പിന്നീട് വന്ന അച്ചുദാനന്തൻ സർക്കാർ നെല്ലിന് താങ്ങുവില നൽകുകയും ട്രാക്റ്റർ, കൊയ്ത്ത് മെതി യന്ത്രം, ഞാറ് നടീൽ യന്ത്രം എന്നിവ വ്യാപകമായി ഉപയോഗിക്കാൻ അവസരം വന്നപ്പോൾ കൃഷി വ്യാവസായികമായി ചെയ്യാൻ ഒരു പുതിയ വർഗ്ഗം മുന്നോട്ട് വന്നു - ചെറുകിട കൃഷിക്കാർക്ക് കൃഷി ഒറ്റക്ക് ചെയ്താൽ നഷ്ടം വരുന്നതിനാൽ തരിശിട്ട ഭൂമികൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഒരു കൂട്ടർ. ഇപ്പോൾ 1970 ൽ ഇല്ലായ്മ ചെയ്ത വൻകിട ഭൂവുടമ സബ്രദായം തിരിച്ചു വന്നു, ഈ ലീസ് ഏജന്റുമാരിൽ കൂടെ.

ഈ അശാസ്ത്രീയമായ ഭൂപരിഷ്ക്കരണ നിയമം മൂലം നശിച്ച കേരളത്തിലെ ഗ്രാമങ്ങളുടെ ആത്മാവിനെപ്പറ്റിയാണ് ഈ സിനിമ പറയുന്നത്.

നിർമ്മാലും സിനിമയുടെ പ്രസക്തി 1970 - 1990 ൽ മാത്രമായത് ഇതുകൊണ്ടാണ്. 117.207.173.120 09:29, 2 മേയ് 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നിർമ്മാല്യം&oldid=3917081" എന്ന താളിൽനിന്ന് ശേഖരിച്ചത്