സംവാദം:ട്രാൻസ്ജെൻഡർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:നപുംസകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താൾ ലയിപ്പിക്കൽ[തിരുത്തുക]

ലയിപ്പിക്കാനുള്ള ലേഖനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി എത്രയും പെട്ടെന്ന് ലയിപ്പിക്കേണ്ടതാകുന്നു. അല്ലെങ്കിൽ ഹിജിഡയിൽ ഉള്ള കണ്ടെന്റ് ഇതിൽ ഉപയോഗിക്കാതെ, അത് ഇതിലെക്ക് റീയറക്ട് ചെയ്യുക മാത്രം ചെയ്യട്ടെ? --Shiju Alex|ഷിജു അലക്സ് 03:05, 31 ജൂലൈ 2009 (UTC)[മറുപടി]

ഹിജഡ എന്ന ലേഖനം നപുംസകം എന്ന പൂർണമായ വരുന്നില്ല. ദക്ഷിണ ഏഷ്യയിൽ ഉള്ള നപുംസകങ്ങളെയും സ്തീവേഷകെട്ടി സ്ത്രീകളെ പോലെ ജീവിക്കുന്നവരേയും അങ്ങനെ സൂചിപ്പിക്കുന്നത്. അതാത് രാജ്യങ്ങളിൽ വ്യത്യസ്തമായ പേരുകളിൾ ആണ് കാണപ്പെടുന്നത്. ഹിജഡകളിൽ കൂടുതലൂം ക്രോസ് ഡ്രെസ്സേർസ് (ആണായി പിറന്ന് സ്തീ ആയി ജീവിക്കാൻ ആഗ്രഹിക്കുന്നവർ- cross dressers) എന്ന വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് അധികം. ബാക്കി ചിലരിൽ മാത്രമാണ് നപുംസകമായി (അതായത് പുരുഷലിംഗത്തോടുകൂടിയ സ്ത്രീകൾ shemale) കാണപ്പെടുന്നത്. ചൈന, അമേരിക്ക, യൂറോപ്പ് അവിടങ്ങളിലെല്ലാം ഇത്തരത്തിൽ ജീവിക്കുന്നവർ ഉണ്ട് അവർക്കെല്ലാം തദ്ദേശിയമായി പേരുകൾ ഉണ്ട്. എന്റെ അഭിപ്രായത്തിൽ ഈ ലേഖനം ലയിപ്പിക്കാൻ പാടില്ല. വെവേറെ ആയിരിക്കണം. അല്ലെങ്കിൽ നമ്മൾ വിക്കി പീഡിയയിലൂടെ നൽക്കുന്നത് ഒരുതെറ്റായ് അർത്ഥമായിരിക്കും.--Jigesh talk 07:03, 31 ജൂലൈ 2009 (UTC)[മറുപടി]

നപുംസകത്തിന്റെ ഇംഗ്ലീഷ് Transgender തന്നെ ആണോ? -- റസിമാൻ ടി വി 16:40, 21 ഒക്ടോബർ 2009 (UTC)[മറുപടി]


ഒറ്റവരി ലേഖനം എന്ന ഫലകം ഇനി മാറ്റാമല്ലോ..?Adv.tksujith 18:15, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]

  • സംവാദം താൾ ഇപ്പോഴാണ് കണ്ടത്. ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസത്തിൽ കണ്ട ട്രാൻസ് ജെൻഡർ എന്നതിന് ഇംഗ്ലീഷ് വിക്കിയിൽ ഉള്ള ലേഖനത്തെ അവലംബിച്ചാണ് ഒറ്റവരിയിൽ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങിയത്. നപുംസകങ്ങൾ എന്ന് വിളിക്കപ്പെടുന്നവർ ട്രാൻസ് ജെൻഡർ എന്ന അംബ്രല്ലാ പദത്തിൽ (ഇതിന്റെ മലയാളം ?) ഉൾപ്പെടുന്നവരാണ്. പക്ഷേ, നപുംസകം = ട്രാൻസ്ജെൻഡർ എന്ന് പറയാമോ. കൺഫ്യൂഷൻ. Adv.tksujith 18:26, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]
നപുംസകത്തെ ട്രാൻസ്ജെൻഡർ എന്ന് പറയില്ല എന്ന് കരുതുന്നു. എനിക്ക് തോന്നുന്നത് ട്രാൻസ്ജെൻഡർ, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിയവരാണ്. പക്ഷേ.. ഹിജഡയെ ട്രാൻസ്ജെൻഡറിൽ ഉൾപ്പെടുത്താം എന്ന് തോന്നുന്നു. നോർത്തിന്ത്യയിൽ ജന്മനാ നപുംസകങ്ങളായി ജനിക്കുന്നവരേയും ഹിജഡകൾ എന്നാണ് പറയുന്നത് യഥാർത്ഥത്തിൽ അവർ നപുംസകങ്ങൾ മാത്രമാണ്. ആണായി പിറന്ന് സ്തീ ആയി ജീവിക്കാൻ ആഗ്രഹിക്കുന്നവരേയും അവർ ഹിജഡകൾ എന്ന് പറയുന്നു. അതോ ഇനി ഹിജഡകളും, നപുംസകങ്ങളും ഒന്നാണോ ?. --Subeesh Talk‍ 06:20, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരെ മാത്രല്ല ട്രാൻസ്ജെൻഡർ എന്നു പറയുന്നത്. "ട്രാൻസ്ജെൻഡർ" എന്നത് ഒരു അംബ്രല്ലാ വേഡ് ആണ്. ഇത്തരം സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാവരെയും ട്രാൻസ്ജെൻഡർ എന്നു വിളിക്കുന്നു. ലിംഗമാറ്റം നടത്തിയവരും, ഹിജഡകളും, നപുംസകങ്ങളും തുടങ്ങി നിരവധി തരക്കാരെ പൊതുവായി വിളിക്കുന്ന പേരാണ് ട്രാൻസ്ജെൻഡർ. (plz see the english wiki)
ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് തലക്കെട്ടായി നൽകിയിരിക്കുന്നത് "transgender" എന്നാണ്. അത് നോക്കി നപുംസകം എന്ന മലയാളം തലക്കെട്ടിനെ കുറിച്ചാലോചിക്കാതെ, ഇംഗ്ലീഷ് വിക്കിയിലെ ട്രാൻസ്ജെൻഡറിനെ പറ്റിയുള്ള ലേഖനം പരിഷ്കരിച്ച് ഇങ്ങോട്ടാക്കുകയാണ് ഞാൻ ചെയ്തത്.
ഇനി ചെയ്യാവുന്നത്, ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റി "ട്രാൻസ് ജെൻഡർ" എന്നാക്കുക. ഇതിലെ ഉപവിഭാഗമായി "നപുംസകം" ചേർക്കുക. അല്ലെങ്കിൽ പ്രത്യേക ലേഖനമായി തുടങ്ങുക എന്നതാണ്. Adv.tksujith 03:27, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

താൾ ലയിപ്പിച്ചു[തിരുത്തുക]

ചർച്ചകളുടെ അടിസ്ഥാനത്തിൽ നപുംസകം എന്ന് തലക്കെട്ട് മാറ്റി ട്രാൻസ്ജൻഡർ എന്നാക്കിയിരിക്കുന്നു. ഫലകം നീക്കം ചെയ്തു.

N Sanu / എൻ സാനു / एन सानू 11:10, 22 ജനുവരി 2019 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ട്രാൻസ്ജെൻഡർ&oldid=4025274" എന്ന താളിൽനിന്ന് ശേഖരിച്ചത്