സംവാദം:ദ സ്റ്റോറി ഓഫ് സിവിലിസേഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനു് മലയാളം വിവർത്തനം ഇല്ലാത്തതിനാലും, ഇതു് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച The Story of Civilization എന്ന പുസ്തകത്തെ കുറിച്ചുള്ള ലേഖനം ആയതിനാലും, തലക്കെട്ടു് ട്രാൻ‌സ്ലിറ്റരേറ്റ് ചെയ്താൽ പോരേ എന്നു് സംശയം. --Shiju Alex|ഷിജു അലക്സ് 06:02, 27 ഫെബ്രുവരി 2010 (UTC)[മറുപടി]

അറിയപ്പെടുന്ന മലയാള പരിഭാഷ ഇല്ലാത്ത പുസ്തകങ്ങളെപ്പറ്റിയുള്ള ലേഖനം original title നു കീഴിലാവണമെന്നു തോന്നുന്നു. ഇത് en wp യിലും ജർമ്മൻ പേരിലിരിക്കുന്നതു നോക്കുക. http://en.wikipedia.org/wiki/Mein_Kampf അറിയപ്പെടുന്ന പരിഭാഷയുള്ളതുപോലും പലതും കൂടുതൽ അറിയപ്പെടുന്നത് original title ആണെങ്കിൽ ആ തലക്കെട്ടാണ് യോജിക്കുക എന്നു തോന്നുന്നു. --117.204.82.123 06:46, 27 ഫെബ്രുവരി 2010 (UTC)[മറുപടി]

float --Vssun 08:10, 27 ഫെബ്രുവരി 2010 (UTC)[മറുപടി]

civilisation-ന്റെ മലയാളം നാഗരികത എന്നല്ലേ? നാഗരികതയുടെ കഥ എന്നല്ലേ വേണ്ടത്? മലയാളവിവർത്തനം ഇല്ലാത്തവയ്ക്ക് മൂലശീർഷകം നൽകുന്നതുതന്നെ നല്ലത്. മൂലകൃതി ഇംഗ്ലീഷിലല്ലെങ്കിൽ യഥാർത്ഥകൃതിയുടെ ശീർഷകമാണ്‌ നൽകേണ്ടത്. പലപ്പോഴും ഇംഗ്ലീഷിനോടുള്ള വിധേയത്വം കാരണം നമ്മൾ ഇംഗ്ലീഷ് ശീർഷകം ഉപയോഗിക്കുന്നു--തച്ചന്റെ മകൻ 08:50, 27 ഫെബ്രുവരി 2010 (UTC)[മറുപടി]

ഞാൻ ആദ്യം കേട്ട "സംസ്കാരത്തിന്റെ കഥ" എന്ന പുസ്തകപ്പേര്‌ എന്റെ മനസ്സിൽ എങ്ങനെയോ പതിഞ്ഞുപോയതു കൊണ്ട് അത് ഉപയോഗിച്ചു എന്നേയുള്ളു. ആ മലയാളം പേരിൽ ഈ പുസ്തകം പരാമർശിക്കപ്പെടുന്നത് പലപ്പോഴും കണ്ടിട്ടുമുണ്ട്. വർഷങ്ങൾക്കു മുൻപ് ഡുറാന്റിനോട് ഏറെ ആരാധനയുള്ള ഒരാൾ ഈ പുസ്തകത്തെക്കുറിച്ച് കലാകൗമുദിയിൽ എഴുതിയിരുന്നതും ഈ പേരിലാണെന്ന് ഓർക്കുന്നു. ആൾ ആരാണെന്ന് ഓർമ്മയില്ല. ഈ പുസ്തകത്തെ സംബന്ധിച്ചു ഡുറാന്റുമായി നേരിട്ട് കത്തിടപാടുകളൊക്കെ നടത്തിയിട്ടുള്ള ഒരാൾ. പതിനൊന്നു വാല്യങ്ങളും ആദ്യാവസാനം വായിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുതിയിരുന്നു. ഇപ്പോൾ ഈ ലേഖനം എഴുതാൻ തോന്നിയത്, ഈ പുസ്തകത്തെക്കുറിച്ച് കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി വാരികയിൽ പി.ഗോവിന്ദപ്പിള്ള എഴുതിയിരുന്ന ലേഖനം വായിച്ചപ്പോഴാണ്‌. "ലോകത്തെ പഠിപ്പിക്കുന്ന പുസ്തകം" എന്നാണ്‌ ആ ലേഖനത്തിന്റെ തലക്കെട്ട്‌. "വിശ്വനാഗരികതയുടെ കഥ" എന്ന മലയാളം പേരാണ്‌ ഗോവിന്ദപ്പിള്ള ഉപയോഗിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് പേര്‌ എങ്ങനെയാണ്‌ ലേഖനത്തിന്റെ പേരായി ട്രാൻസ്‌ലിറ്ററേറ്റ് ചെയ്യേണ്ടത്? "ദ സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്നോ "സ്റ്റോറി ഓഫ് സിവിലിസേഷൻ" എന്നു മാത്രമോ?Georgekutty 09:10, 27 ഫെബ്രുവരി 2010 (UTC)[മറുപടി]

പുസ്തകത്തിന്റെ പേരു് അതേ പോലെ ട്രാൻസ്ലിറ്ററേറ്റ് ചെയ്യുകയാണു് വേണ്ടതു്. അതിനാൽ ദ സ്റ്റോറി ഓഫ് സിവിലിസേഷൻ എന്നാണു് നല്ലതു്. --Shiju Alex|ഷിജു അലക്സ് 10:10, 27 ഫെബ്രുവരി 2010 (UTC)[മറുപടി]