സംവാദം:ദുർബല അണുകേന്ദ്രബലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ക്ഷീണ" എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട പേരാണോ? വീക്ക് = ദുർബലം അല്ലേ കൂടുതൽ ശരി? ദുർബല അണുകേന്ദ്രബലം?--അഭി 19:08, 8 ജൂലൈ 2009 (UTC)[മറുപടി]

ദുർബലബലം എന്ന് പറയുമ്പോൽ ഒരു സുഖം തോന്നിയില്ല. ഇപ്പോൾ നോക്കുമ്പോൾ പി. കേശവൻനായരുടെ പ്രപഞ്ചം എന്ന പുസ്തകത്തിൽ ദുർബല അണുകേന്ദ്രബലം എന്നു കാണുന്നു. ക്ഷീണബലം എന്നതിന്‌ ഗൂഗിൾ സർച്ച് ചെയ്യുമ്പോൾ കുറച്ച് റിസൾട്ടുകൾ കിട്ടുന്നുമുണ്ട്. എന്താ ചെയ്യേണ്ടത്? --റസിമാൻ ടി വി 02:25, 9 ജൂലൈ 2009 (UTC)[മറുപടി]

ദുർബലം ആണു് കുറച്ചുകൂടി നല്ല വാക്കു്. --Shiju Alex|ഷിജു അലക്സ് 03:03, 9 ജൂലൈ 2009 (UTC)[മറുപടി]

വല്ല ബോട്ടും വച്ച് മാറ്റാമോ? കുറച്ചധികം സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു -- റസിമാൻ ടി വി 03:27, 9 ജൂലൈ 2009 (UTC)[മറുപടി]

wikied ൽ find and replace ഉണ്ടല്ലോ. അത് വച്ച് ക്ഷീണ എന്നത് ദുർബല ആക്കിയിട്ടുണ്ട്. --Rameshng:::Buzz me :) 04:05, 9 ജൂലൈ 2009 (UTC)[മറുപടി]

വേറെയും പേജുകളിലുണ്ട്. തലക്കെട്ടും മാറ്റേണ്ടിവരും. ഇതൊക്കെയാണ്‌ പ്രശ്നം -- റസിമാൻ ടി വി 04:06, 9 ജൂലൈ 2009 (UTC)[മറുപടി]

ക്ഷീണ- എന്നതുതന്നെയാണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു. Weak forces എന്നത് ദുർബല- വെച്ച് പരിഭാഷപ്പെടുത്തിയാൽ ബുദ്ധിമുട്ടാകും. --Naveen Sankar 12:57, 9 ജൂലൈ 2009 (UTC)[മറുപടി]

---

  • Weak Force - മൃദുബലം / മന്ദ്രബലം/ അശക്തബലം;
  • Weak Nuclear Force - അണുകേന്ദ്രമന്ദ്രബലം/അണുകേന്ദ്രമൃദുബലം/അണുകേന്ദ്രാശക്തബലം.
  • Weak Interaction - മൃദുക്രീയ/ മന്ദ്രക്രീയ.

യുക്തമായതുപയോഗിക്കാം. --ബിപിൻ 14:40, 9 ജൂലൈ 2009 (UTC)[മറുപടി]