സംവാദം:തൊഴിലാളിവർഗ സർവാധിപത്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"അത്തരമൊരു അവസ്ഥ സംജാതമാകുമ്പോൾ, ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്നത് ആളുകളെ ഭരിക്കുക എന്നതിനു പകരമായി ഉല്പാദനപ്രക്രിയയുടെ മേൽനോട്ടം വഹിക്കുകയും, മറ്റ് കാര്യങ്ങൾ നടത്തുകയും ചെയുകയെന്നത് നിലവിൽ വരികയും അവസാനം ഭരണകൂടം കൊഴിഞ്ഞു പോവുകയും ചെയ്യുന്നു" - ഇത് വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല. വാക്യത്തിലെ വൈകല്യം തിരുത്താവുന്നതേയുള്ളു. എന്നാൽ മറ്റു കാര്യങ്ങൾ നിലനിർത്തിക്കൊണ്ട് അതു ശരിയാക്കാൻ വഴിയില്ല.ജോർജുകുട്ടി (സംവാദം) 09:22, 30 ജൂൺ 2012 (UTC)[മറുപടി]

ആ വാചകം തിരുത്തി, പിരിച്ചെഴുതിയിട്ടുണ്ട്. പ്രതീഷ് പ്രകാശ് 11:59, 30 ജൂൺ 2012 (UTC)

വിമർശനങ്ങൾ[തിരുത്തുക]

ബെർട്രാൻഡ് റസ്സലിന്റെ പുസ്തകത്തിലെ പ്രസ്തുത ഭാഗമൊന്ന് ക്വോട്ട് ചെയ്തിടാമോ സൈറ്റേഷനുകളിൽ? ഞാൻ നോക്കിയിട്ട് കിട്ടിയില്ല. പ്രതീഷ് പ്രകാശ് 11:59, 30 ജൂൺ 2012 (UTC)

റസ്സലിന്റെ രണ്ടു റെഫറൻസ് കൊടുത്തിരിക്കുന്നതിൽ ആദ്യത്തേതിൽ പറയുന്ന പുസ്തകം തന്നെ റെഫറൻസിൽ ലിങ്ക് ചെയ്തിട്ടുണ്ട്. ക്വൊട്ടേഷൻ അതിൽ വായിക്കാവുന്നതേയുള്ളു. എങ്കിലും ഞാൻ മലയാളത്തിലാക്കി ഉദ്ധരിച്ചിരിക്കുന്ന ഭാഗത്തിന്റ് ഇംഗ്ലീഷ് മൂലം ഇപ്പോൾ റെഫറൻസിൽ Paste ചെയ്തു ചേർത്തു. By the way, റസ്സലിന്റെ ഇതേ ക്വൊട്ടേഷൻ ഈ വിഷയത്തിൽ ഇംഗ്ലീഷ് വിക്കിയിലുള്ള ലേഖനത്തിലും ഉണ്ട്. രണ്ടാമത്തെ റെഫറൻസിൽ പറയുന്ന പുസ്തകം എന്റെ കയ്യിൽ ഉള്ളതാണ്. അതിലെ പ്രസക്തഭാഗത്തിന്റെ ഇംഗ്ലീഷ് മൂലം ഇങ്ങനെയാണ്:- "The dictatorship of the proletariat thus came to be the dictatorship of a small committee, and ultimately of one man - Stalin". തുടർന്ന് ഇങ്ങനേയും പറയുന്നുണ്ട്:- "As the sole class-conscious proletarian, Stalin condemned millions of peasants to death by starvation and millions of others to forced labour in concentration camps."ജോർജുകുട്ടി (സംവാദം) 12:38, 30 ജൂൺ 2012 (UTC)[മറുപടി]

ഒറിജിനൽ റിസർച്ച്[തിരുത്തുക]

"ഇരുപതാം നൂറ്റാണ്ടിലെ 'സോഷ്യലിസ്റ്റ്' രാഷ്ട്രങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലിൽ, തൊഴിലാളിവർഗ്ഗ സർവാധിപത്യം എന്ന ആശയത്തിന്റെ അപ്രായോഗികതയും അതിന്റെ പ്രയോക്താക്കളെന്ന് അവകാശപ്പെടുന്നവരുടെ ആത്മാർത്ഥതക്കുറവും പല വിമർശകന്മാരും ചൂണ്ടിക്കാണിച്ചിട്ടിട്ടുണ്ട്."

ഈ ഒരു വാചകത്തിലെ പല conclusions-ഉം റസ്സലിന്റെയാണോ? അല്ല എന്ന് തോന്നുന്നു. ഓരോ conclusion-ഉം (അപ്രായോഗികത, അവകാശപ്പെടുന്നവരുടെ അത്മാർത്ഥതക്കുറവ്) സൈറ്റേഷൻ കൊടുത്തേക്കാമോ? വിമർശകന്മാർ എന്നൊഴിവാക്കി വിമർശകർ എന്നാക്കിയിട്ടുണ്ട്. ഏതൊക്കെ വിമർശകർ എന്നും എഴുതേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രതീഷ് പ്രകാശ് 02:59, 1 ജൂലൈ 2012 (UTC)

'ആത്മാർത്ഥത', 'പ്രായോഗികത'[തിരുത്തുക]

  • തൊഴിലാളിവർഗ സർവാധിപത്യം എന്നതു കൊണ്ട് കമ്മ്യൂണിസ്റ്റുകാരൻ ഉദ്ദേശിക്കുന്നത് പാർട്ടിയുടെ സർവാധിപത്യം ആണെന്നും ഫലത്തിൽ അത് പാർട്ടിക്കമ്മറ്റിയുടേയും, അന്തിമമായി 'വല്യേട്ടൻ' സ്റ്റാലിന്റെയും സർവാധിപത്യമായി പരിണമിച്ചു എന്നുമാണ് ബെർട്രാൻഡ് റസ്സൽ പറഞ്ഞിരിക്കുന്നതും ഞാൻ തെളിവുസഹിതം ചേർത്തതും. തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിന്റെ പ്രയോക്താക്കളെന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ തികഞ്ഞ 'ആത്മാർത്ഥതയ്ക്കും' ആ ആശയത്തിന്റെ തെളിവായ 'പ്രായോഗികതയ്ക്കും' അടിവരയിടുന്ന പ്രസ്താവന ആണ് അതെന്നു സമ്മതിച്ചു:‌):‌)
  • സോവിയറ്റ് റഷ്യയിൽ പരാജയപ്പെട്ടെന്നു വച്ച് എല്ലായിടത്തും അങ്ങനെ വരണമെന്നില്ല എന്ന മറുവാദം ഉണ്ടാകാമെന്നതു കൊണ്ട് റഷ്യയുടെ കാര്യം വിടാം. പകരം, തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിന്റെ പ്രസംഗവും പ്രയോഗവും, സിസേസ്ക്യൂവിന്റെ റൊമേനിയയിലും, എ‌ൻവർ ഹോക്സയുടെ അൽബേനിയയിലും മറ്റും എത്ര നന്നായി പുലർന്നുവെന്നും അതിന്റെ മൂന്നാം തലമുറ ഇപ്പോൾ വടക്കൻ കൊറിയയിൽ എത്ര സുന്ദരമായി പുരോഗമിക്കുന്നുവെന്നും ഒക്കെ പ്രതീഷ് തന്നെ വിശദമായി ഒറിജിനൽ റിസർച്ചിന്റെ പാപം തീണ്ടാതെ എഴുതുമെന്നു പ്രതീക്ഷിക്കുന്നു. 'സർവാധിപത്യം' പ്രസംഗിക്കുന്നവരുടെ ആത്മാർത്ഥതയേയും അതിന്റെ പ്രയോഗവിജയത്തേയും കുറിച്ച് ജോർജ്ജ് ഓർവെൽ എഴുതിയിട്ടുള്ളതു കൂടി ചേർത്താൽ ലേഖനം രസികൻ ആകും. "ഒറിജിനൽ റിസർച്ച്" പോലും!!ജോർജുകുട്ടി (സംവാദം) 10:43, 1 ജൂലൈ 2012 (UTC)[മറുപടി]
വല്യേട്ടൻ എന്ന് പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല. ലേഖനത്തിൽ അങ്ങനെ ഒരു വാക്ക് കണ്ടില്ല. ജോർജ് കുട്ടി പറയുന്നത് പോലെ എഴുതുവാൻ ശ്രമിക്കാം. പ്രോൽസാഹനങ്ങൾക്ക് നന്ദി. :) പ്രതീഷ് പ്രകാശ് 11:54, 1 ജൂലൈ 2012 (UTC)