സംവാദം:തണ്ണീര്‍ മത്തന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[തിരുത്തുക] മംഗളം ഓണ്‍ലൈനിലെ കോപ്പി

ഈ ഭാഗം മംഗളം ഓണ്‍ലൈനിന്റെ കോപ്പിയാണ്‌ http://mangalam.com/index.php?page=detail&nid=23384 കൃഷി രീതി

നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണ്‌ തണ്ണിമത്തന്‍ കൃഷി ചെയ്യേണ്ടത്. മിതമായ അംളത്വമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണല്‍ കലര്‍ന്ന മണ്ണിലാണ്‌ തണ്ണിമത്തന്‍ നന്നായി വളരുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ്‌ കൃഷിയിറക്കുന്ന സമയം.


നന്നായി കിളച്ചു പരുവപ്പെടുത്തിയ മണ്ണില്‍ 60 സെ.മീ. നീളവും 60 സെ. മീ വീതിയും 45 സെ. മീ ആഴവുമുള്ള കുഴിയാണ്‌ തണ്ണിമത്തന്‍ കൃഷി ചെയ്യാനായി എടുക്കേണ്ടത്. തയ്യാറാക്കിയ കുഴികളില്‍ ചാണകപ്പൊടിയും മണ്ണും ചേര്‍ത്ത് ഇളക്കിയിടണം.ജൈവവളമാണ്‌ കൂടുതലായി ഉപയോഗിക്കേണ്ടതെങ്കിലും രാസവളം ഉപയോഗിക്കുന്നതും കൂടുതല്‍ വിളവ്‌ ലഭിക്കാന്‍ കാരണമാകും. യൂറിയ 300 ഗ്രാം, രാജ്‌ഫോസ്‌ 500 ഗ്രാം, പൊട്ടാഷ്‌ 160 ഗ്രാം എന്നിവയാണ്‌ ചേര്‍ക്കേണ്ടത്‌.

മണ്ണില്‍ കുഴിച്ചിടുന്നതിന്‌ മുന്‍പ്‌ 12 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവെച്ച്‌ നടുന്നത്‌ എളുപ്പത്തില്‍ മുളയ്‌ക്കാന്‍ കാരണമാകും. ഒരു കുഴിയില്‍ നാലു മുതല്‍ അഞ്ചുവരെ വിത്തുകള്‍ നടാം. നാടന്‍ കൂടാതെ, ഷുഗര്‍ ബേബി, അര്‍ക്കജ്യോതി എന്നിങ്ങനെ വിത്തിനങ്ങളാണ്‌ കൂടുതലായി ഉപയോഗിക്കുന്നത്‌.


14 ദിവസത്തിനകം വിത്തുകള്‍ മുളപ്പെട്ടു ചെടി വളര്‍ന്നുവരുന്ന സമയത്ത്‌ അല്‌പം യൂറിയ ചേര്‍ത്തുകൊടുക്കാം. വള്ളികള്‍ പടര്‍ന്നുതുടങ്ങുന്നതിനുമുന്‍പായി പുതയിടണം. കുഴിക്കുപുറത്തായി പോകുന്നതിനായി കമുങ്ങിന്‍പട്ട, തെങ്ങോല എന്നിവ ഇട്ടു കൊടുക്കണം. കായ്‌കള്‍ മണ്ണില്‍ തട്ടി കേടുവരാതിരിക്കാന്‍ ഇതു നല്ലതാണ്‌. വിത്ത്‌ മുളച്ചുവരുന്ന മാത്രയില്‍ 14 ദിവസത്തോളം തുടര്‍ച്ചയായി നനയ്‌ക്കണം. വൈകുന്നേരം നനയ്‌ക്കുന്നതാണ്‌ ഉത്തമം.

പിന്നീട്‌ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. മണല്‍ കലര്‍ന്ന മണ്ണില്‍ ധാരാളമായി ഉണ്ടാകുമെങ്കിലും പലരും തണ്ണിമത്തന്‍ കൃഷി ചെയ്യാറില്ല. ഒരു സെന്റ്‌ സ്‌ഥലത്തുനിന്ന്‌ ശരിയായ പരിചരണം നടത്തിയാല്‍ 100 കിലോയിലധികം വിളവ്‌ ലഭിക്കും[1]


ഉദ്ധരിച്ചതില്‍ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം