സംവാദം:ടെട്രാഫോബിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ഇളുപ്പ്" സാർവത്രികമായി ഉപയോഗിക്കുന്ന വാക്കാണോ?--അഭി 08:13, 2 മാർച്ച് 2009 (UTC)[മറുപടി]

ഇളുപ്പ് എന്താണ്‌?? വെറുപ്പാണോ? --Vssun 10:30, 2 മാർച്ച് 2009 (UTC)[മറുപടി]
aversion, അറപ്പ് എന്നൊക്കെയാണ്‌ ഉദ്ദേശിച്ചത്. --ജേക്കബ് 19:09, 2 മാർച്ച് 2009 (UTC)[മറുപടി]

അറപ്പ് എന്നു തന്നെ എഴുതുന്നതല്ലേ കൂടുതൽ നല്ലത്? --Vssun 04:21, 3 മാർച്ച് 2009 (UTC)[മറുപടി]

മാറ്റിയിട്ടുണ്ട്. പിന്നെ പേടിയ്ക്കോ എന്നതിൽ യകാരം ഇല്ലാത്തത് വടക്കൻ മലബാറിലെ സംസാരഭാഷയിൽ മാത്രമല്ലേ? --ജേക്കബ് 21:07, 6 മാർച്ച് 2009 (UTC)[മറുപടി]
യകാരം സംസാരത്തിൽ മാത്രമേ ഉള്ളൂ എന്നാണ്‌ തോന്നുന്നത്.. ഞങ്ങളും (ചാലക്കുടിക്കാർ) യകാരം സ്കൂളിലൊന്നും അത്ര ഉപയോഗിച്ചിട്ടില്ല.. --Vssun 17:30, 7 മാർച്ച് 2009 (UTC)[മറുപടി]

മറ്റൊരു ഉദാഹരണം -

  • അടയ്ക്കുക = close
  • അടക്കുക = (ശവം) സംസ്കരിക്കുക

ഇതാണ്‌ എനിക്കു പരിചിതം. കേരളത്തിൽ എല്ലായിടത്തും ഇതാണോ ഉപയോഗിക്കുന്നത്? ഈയിടെ ഒരു പത്രത്തിൽ "അതിർത്തി അടക്കും" എന്നു കണ്ടു, ആദ്യം മനസ്സിലായിരുന്നില്ല.. :) --ജേക്കബ് 03:13, 9 മാർച്ച് 2009 (UTC)[മറുപടി]

രണ്ടിനും അടക്കുക എന്നാണ്‌ എഴുതുന്നത്. close എന്നതിന്‌ ഒരു യകാരം സംസാരത്തിൽ ചേർക്കും എന്നാൽ ജേക്കബ് എഴുതിയിരിക്കുന്ന പോലെയല്ല അത് സംസാരത്തിൽ വരുന്നത്. സംസാരിക്കുമ്പോൾ യകാരം ക്ക-ക്ക് ശേഷമാണ്‌. അതായത് അടക്ക്യുക എന്ന രീതിയിൽ. (ആധികാരികമല്ലാട്ടോ നിരീക്ഷണങ്ങൾ മാത്രമാണ്‌). --Vssun 04:41, 9 മാർച്ച് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ടെട്രാഫോബിയ&oldid=671671" എന്ന താളിൽനിന്ന് ശേഖരിച്ചത്