സംവാദം:ജെറമിയായുടെ പുസ്തകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണിത്[തിരുത്തുക]

പ്രവാചകദൗത്യം നിറവേറ്റിയതിന്റെ പേരിൽ ശാരീരികമായും മാനസികമായും വളരെയേറെ ക്ലേശങ്ങൾ സഹിച്ച വ്യക്തിയാണ്‌ ജറെമിയാ. സ്വന്തം ജനത്തിന്റെമേൽ പ്രസ്താവിക്കേണ്ടിവന്ന വിധിവാചകം ജനസ്നേഹിയായ പ്രവാചകനു വേദനാജനകമായിരുന്നെങ്കിലും ഉള്ളിൽ തീപോലെ ജ്വലിച്ചിരുന്ന ദൈവവചനത്തിന്റെ പ്രചോദനത്തിനു വഴങ്ങേണ്ടിവന്നു. ഈ മോഡൽ ലേഖനം വിക്കീപീഡീയയിൽവേണോ?


ഉടമ്പടി ലംഘിച്ച ജനം ഇസ്രായേലിനു പ്രതീക്ഷയ്ക്ക്‌ അവകാശമില്ല. ദേവാലയവും നഗരവും കത്തിച്ചാമ്പലാകും. ഇതെന്തനെന്ന് മനസ്സിലാകുന്നില്ല


ജറുസലെം പരിത്യക്തമായിരിക്കുന്നു എന്നു പ്രവചിച്ചെങ്കിലും ദൈവം തന്റെ ജനത്തെയും നഗരത്തെയും പൂർണ്ണമായി കൈവിടുകയില്ല എന്നു ജറെമിയായ്ക്ക്‌ ഉറപ്പുണ്ടായിരുന്നു. ദൈവം പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്നും അവർ അവിടുത്തെ ജനവും അവിടുന്ന് അവരുടെ ദൈവവുമായി പൂർവാധികം സുദൃഢവും അലംഘനീയവുമായ ഉടമ്പടിയാൽ ബന്ധിക്കപ്പെടുമെന്നും പ്രവാചകൻ വാഗ്ദാനം ചെയ്തു. പുതിയൊരു പുറപ്പാടിന്റെ അനുഭവമായിരിക്കും വിചാരിച്ച അത്ര അനുഭവമൊന്നുമില്ല — ഈ തിരുത്തൽ നടത്തിയത് 188.48.138.175 (സംവാദംസംഭാവനകൾ)


പ്രസക്തമായ വിമർശനം[തിരുത്തുക]

ഒപ്പിടാതെയുള്ളതാണെങ്കിലും പ്രസക്തമായ വിവർശനമാണ് മുകളിലുള്ളത്(അവസാനത്തെ ഏതാനും വാക്കുകളൊഴികെ). ബൈബിൾ ഗ്രന്ഥങ്ങളെക്കുറിച്ച് ഇപ്പോൾ മലയാളം വിക്കിയിലുള്ള മിക്കവാറും ലേഖനങ്ങൾക്ക് ഈ കുഴപ്പമുണ്ട്. കത്തോലിക്കരുടെ പി.ഒ.സി. ബൈബിൾ പരിഭാഷയിൽ ഗ്രന്ഥങ്ങൾക്കുള്ള അവതാരികകളാണ് ഈ ലേഖനങ്ങളുടെയൊക്കെ ഉള്ളടക്കം എന്നതാണ് ഇതിന് കാരണം. ഈ ഗ്രന്ഥങ്ങളെക്കുറിച്ച് ലേഖനങ്ങളേ ഇല്ലാതിരുന്നപ്പോൾ അവയെക്കുറിച്ച് ഏകദേശരൂപം തരുകയെന്ന നല്ല ലക്‌ഷ്യത്തോടെ ജേക്കബ്ബും മറ്റും ചേർത്തവയാണിവ. അവയൊക്കെ ആർക്കും മാറ്റിയെഴുതി വിക്കിക്ക് ചേരും വിധം ആക്കാവുന്നതേയുള്ളു. ഈ ലേഖനം അങ്ങനെ മാറ്റൻ വിചാരിച്ച് ഞാൻ ഇന്ന് തുടങ്ങിയതാണ്. ആരും ശ്രദ്ധിക്കാതിരുന്ന ഒരു പഴയ ലേഖനം ശ്രദ്ധിക്കപ്പെടാൻ അത് അവസരമുണ്ടാക്കിയെന്ന് കാണുന്നതിൽ സന്തോഷമുണ്ട്.Georgekutty 21:09, 13 ജൂൺ 2009 (UTC)[മറുപടി]

യെരമ്യാവ്?[തിരുത്തുക]

എന്നാണോ സത്യവേദപുസ്തകത്തിൽ?--Calicocentric 16:15, 15 മാർച്ച് 2010 (UTC)[മറുപടി]