സംവാദം:ജിദ്ദ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അൽ ബൈക്ക്‌ (ബ്രോസ്റ്റ്‌)
ഈ സബ്‌ഹെഡ്ഡിംഗിന്‌ താഴെപറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരു കമ്പനിയുടെ പരസ്യം പോലുണ്ടല്ലോ. വിജ്ഞാനകോശത്തിനു ചേരുമോ. അങ്ങനെയെങ്കിൽ എത്രയോ ചൈനുകളില്ലേ പരിചയപ്പെടുത്താൻ--വിചാരം 17:18, 18 ഒക്ടോബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലും ഉണ്ട് ഇതിനെക്കുറിച്ച്. പക്ഷെ അവിടെ ജിദ്ദയിലെ ഭക്ഷണത്തെപ്പറ്റിയുള്ള ഭാഗത്ത് (ഇവിടത്തെ ലേഖനത്തെക്കാൾ വലുപ്പം വരും) രണ്ടുമൂന്നു വരിയേ ഉള്ളൂ. ഒരുപക്ഷെ പ്രധാനമായിരിക്കാം - എനിക്കറിഞ്ഞൂടാ. ഏതായാലും ഹോം പേജിലേക്കുള്ള ലിങ്ക് എടുത്തുകളഞ്ഞിട്ടുണ്ട് -- റസിമാൻ ടി വി 17:28, 18 ഒക്ടോബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഇതിനു സ്വന്തമായി ഒരു ലേഖനം തന്നെ ഉണ്ട്. എങ്കിൽ എന്ത് കൊണ്ട് മലയാളത്തിൽ ആയിക്കൂടാ.ഇവടെ ക്ലിക്ക് ചെയ്‌താൽ കാണാം--Yousefmadari 17:40, 18 ഒക്ടോബർ 2009 (UTC)[മറുപടി]

ഇതിന്റെ പ്രാധ്യാനത്തെ കുറിച്ച് റസിമാനു അറിയില്ലെങ്കിൽ ജിദ്ദയിൽ വന്ന ഏതെങ്കിലും ഒരു മലയാളിയോട് ചോദിച്ചാൽ മനസ്സിലാകും. --Yousefmadari 17:49, 18 ഒക്ടോബർ 2009 (UTC)[മറുപടി]

ജിദ്ദക്കാരെപ്പോയിട്ട് കേരളക്കാരെത്തന്നെ കിട്ടാൻ ഇവിടെ വല്ല്യ പാടാണ്‌ :-). ജിദ്ദയെക്കുറിച്ചുള്ള ലേഖനത്തിൽ വരാൻ മാത്രം പ്രാധാന്യമുള്ളതാണ്‌ അൽ ബേക് എങ്കിൽ ലേഖനത്തിൽ കൊടുത്തുകൊള്ളൂ. എങ്കിലും ഹോം പേജും ഫേസ്ബുക്ക് ഗ്രൂപ്പും ഒന്നും ഈ ലേഖനത്തിൽ കൊടുക്കാതിരിക്കുന്നതാണ്‌ നല്ലത് -- റസിമാൻ ടി വി 17:52, 18 ഒക്ടോബർ 2009 (UTC)[മറുപടി]

ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് തെളിവ് നൽകാൻ വേണ്ടിയാണ് ചില ലിങ്കുകൾ കൂടെ ഉൾപെടുത്തിയത്‌. വേണ്ടെങ്കിൽ വേണ്ട. --Yousefmadari 17:59, 18 ഒക്ടോബർ 2009 (UTC)[മറുപടി]

ഇത് ഒരു പരസ്യം തന്നെയാണെന്നാണ് വായിക്കുമ്പോൾ മനസിലാകുന്നത്. അത്ര പ്രാധാന്യം ഉണ്ടെങ്കിൽ ഏതെങ്കിലും വാർത്തയുടേയോ മറ്റോ അവലംബം ചേർത്തുകൊണ്ടായിരിക്കണം ലേഖനത്തിൽ ചേർക്കേണ്ടത്. പ്രത്യേക താളാക്കുന്നതിൽ അത്ര പ്രശ്നമില്ല. എങ്കിലും ജിദ്ദയുടെ താളിൽ ചേർക്കുന്നതിന് വ്യക്തവും സ്വതന്ത്രവുമായ അവലംബം വേണം (ഫേസ്ബുക്കും ഓർക്കട്ടും ഹോം പേജും ഒന്നും പറ്റില്ല എന്നർത്ഥം). ലേഖനത്തിൽ നിന്ന് തൽക്കാലം മറക്കുകയാണ്. അവലംബമുണ്ടെങ്കിൽത്തന്നെ വാണിജ്യം/വ്യവസായം എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ ഒന്നോ രണ്ടോ വരിയിലൊതുക്കേണ്ട കാര്യമേയുള്ളൂ--Vssun 06:14, 19 ഒക്ടോബർ 2009 (UTC)[മറുപടി]

ജിദ്ദ ബീച്ച്[തിരുത്തുക]

ഇതിൽ 100 കിലോമീറ്റർ എന്നുദ്ദേശിക്കുന്നത് തീരദേശപാതയെയല്ലേ? അല്ലാതെ ബീച്ചിനെയല്ലല്ലോ.. --Vssun 11:15, 21 ഒക്ടോബർ 2009 (UTC) അതെ, ബീച്ച് ആണ്. തീരദേശ പാത അല്ല.--Yousefmadari 10:51, 22 ഒക്ടോബർ 2009 (UTC)[മറുപടി]

ഇതിന് അവലംബമായി നൽകിയിരിക്കുന്ന ലിങ്കിൽ The Corniche, a Work of Art എന്ന തലക്കെട്ടിൽ Jeddah cornihce is more than 100 km long and is considered the longest in the world. എന്നാണ് കണ്ടത്. കോർണിഷ് എന്നതിന് അർത്ഥം കണ്ടത് കടൽത്തീരത്തുകൂടിയുള്ള റോഡ് (A road that winds along the side of a steep coast or cliff.) എന്നാണ് (റെഫ് http://www.thefreedictionary.com/corniche) --Vssun 10:57, 22 ഒക്ടോബർ 2009 (UTC)[മറുപടി]

ദുരതുൽ അരൂസ്‌ സ്വകാര്യ ബീച്ച് അടങ്ങിയ ഒബൂർ മുതല് ജലധാരക്കടുത്തു വരെയുള്ള ഭാഗമാണ് ഈ നൂറു കിലോമീറ്ററിൽ ഉള്പെടുന്നത്. ഇതിന്നിടയിൽ രണ്ടു രാജ കൊട്ടാരങ്ങളും അതിനു കീഴിലുള്ള ബീച്ചുകളും ഉണ്ട്. സുരക്ഷാ കാരണങ്ങളാൽ സാധാരണക്കാർക്ക് ഇവിടേയ്ക്ക് പ്രവേശനമില്ല. ഗൾഫ്‌ രാഷ്ട്രങ്ങളിൽ സാധാരണ ബീച്ചിനു കോർണിഷ് എന്നും ബീച്ച് റോഡിനു കോർണിഷ് റോഡ്‌ എന്നും പറയാറുണ്ട്‌. കൂടുതൽ തെളിവുകൾ നൽകാൻ കഴിയാത്തതിനാൽ തീരദേശ പാത എന്നാക്കി മാറ്റുന്നതിൽ വിരോധമില്ല. --Yousefmadari 13:45, 23 ഒക്ടോബർ 2009 (UTC)[മറുപടി]

Bride of the Red sea എന്നതിന്റെ തർജ്ജമ ചെങ്കടലിന്റെ മണവാട്ടി എന്നല്ലേ വേണ്ടത്? -- റസിമാൻ ടി വി 06:27, 31 ഒക്ടോബർ 2009 (UTC) അങ്ങിനെ തർജ്ജമ വരുമെങ്കിലും ചെങ്കടലിന്റെ റാണി എന്നാണു മലയാളത്തിൽ അറിയപ്പെടുന്നത്--Yousefmadari 08:23, 31 ഒക്ടോബർ 2009 (UTC)[മറുപടി]

ഹോട്ടലുകളുടെ പട്ടിക[തിരുത്തുക]

ജിദ്ദയിലെ പ്രധാന ഹോട്ടലുകളുടെ പട്ടിക ആവശ്യമില്ലെന്നു തോന്നുന്നു.--Anoopan| അനൂപൻ 07:58, 3 നവംബർ 2009 (UTC)[മറുപടി]

ആഹാരരീതി എന്ന ഉപതലക്കെട്ടിൽ അത് അനുയോജ്യമല്ല എന്നു തോന്നുന്നു. റസ്റ്റോറന്റിന്റെ കാര്യമാണങ്കിൽ പലതും ആഹാരരീതിയിലെ വിവരണത്തിൽ പരാമർശിച്ചിട്ടുമുണ്ട്.

ഹോട്ടലുകളുടെ പട്ടിക വിനോദസഞ്ചാര വ്യവസായം പോലുള്ള വിഭാഗത്തിലായിരിക്കും ഉചിതം;അതും പട്ടികയില്ലാതെ റഫ്ഫായി പരാമർശിക്കുന്നതായിരിക്കും നല്ലത് എന്ന് എന്റെ അഭിപ്രായം--വിചാരം 18:58, 4 നവംബർ 2009 (UTC)[മറുപടി]

ചരിത്രം[തിരുത്തുക]

ചരിത്രത്തിൽ അൽപ്പം വിടവുണ്ടല്ലോ.. ഒട്ടോമൻ സാമ്രാജ്യവുമായുള്ള യുദ്ധവും മറ്റും ലേഖനത്തിൽ ഇല്ല. 1926-ലേക്ക് ചാടിയിരിക്കുന്നു. --Vssun 14:56, 22 ഫെബ്രുവരി 2010 (UTC)[മറുപടി]

നമുക്ക് ശരിയാക്കി എടുക്കാം--Yousefmadari 16:41, 22 ഫെബ്രുവരി 2010 (UTC)[മറുപടി]

1813 യുദ്ധം[തിരുത്തുക]

എന്നത് തെറ്റാണെന്നു കരുതുന്നു. 1802-ൽ ഓട്ടോമൻ തുർക്കികൾക്ക് ജിദ്ദയിൽ അധികാരം നഷ്ടപ്പെടുകയും 1813-ൽ തിരിച്ചുപിടിക്കുകയും ചെയ്തു എന്നാണല്ലോ. --Vssun 07:23, 24 ഫെബ്രുവരി 2010 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ വന്ന തെറ്റാണ്. അവലംബത്തിൽ pre-Ottoman Sharif എന്നാണ് :) --Vssun 07:25, 24 ഫെബ്രുവരി 2010 (UTC)[മറുപടി]

വാണിജ്യ നഗരം[തിരുത്തുക]

എന്നു മലയാളത്തിൽ. ഇംഗ്ലീഷ് വിക്കിയിലാകട്ടെ It is considered the second commercial capital of Saudi Arabia. എന്നാണു അവലംബ സഹിതം ഉള്ളത്. ഏതാണു ശരി? --Anoopan| അനൂപൻ 10:58, 1 മാർച്ച് 2010 (UTC)[മറുപടി]

പക്ഷെ ഇവിടെ jeddah is popularly known as the commercial capital of Saudi Arabia and one of the wealthiest cities in the Middle East ഇങ്ങിനെയാണ്‌ നൽകിയിരിക്കുന്നത്. --Yousefmadari 14:29, 1 മാർച്ച് 2010 (UTC)[മറുപടി]

ലേഖനത്തിന്റെ വലിപ്പം[തിരുത്തുക]

ലെഖനത്തിന്റെ വലിപ്പം കൂടി കൊണ്ടിരിക്കുന്നതിനാൽ, ചില വലിയ വിഭാഗങ്ങൾ (ഉദാ: ചരിത്രം, പ്രധാന ആകർഷണങ്ങൾ) പിരിച്ച‌് വേരെ ലേഖനം ആക്കമെന്ന് തോന്നുന്നു. --ഷിജു അലക്സ് 09:33, 26 മേയ് 2010 (UTC)[മറുപടി]

ഇതിലും വലിയ ലേഖനങ്ങൾ മലയാളം വിക്കിയിൽ ഉണ്ട്.--Yousefmadari 17:33, 12 ജൂൺ 2010 (UTC)[മറുപടി]

മദാഇൻ സാലിഹ്[തിരുത്തുക]

ഈ ലേഖനത്തോടൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മദാഇൻ സാലിഹിലേതല്ലെന്ന് പേരിൽനിന്ന് വ്യക്തമാവുന്നു. --സാജിദ് 21:19, 3 നവംബർ 2010 (UTC)[മറുപടി]

ശരിയാണ്. ആ ചിത്രം ജോർദാനിലെ പെട്രയിലേതാണ്. അത് ലേഖനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ താളിൽ നിന്നും യോജിച്ച ഏതെങ്കിലും ചിത്രമോ, സാജിദ് അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിലേതെങ്കിലുമോ ഉപയോഗിക്കാവുന്നതാണ്. --Vssun (സുനിൽ) 03:03, 4 നവംബർ 2010 (UTC)[മറുപടി]


വളരെ ഉപകാരപ്രദമായ ലേഖനം ഇത്തരമൊരു ലേഖനം വിക്കിയിലെവിടയും കണ്ടിട്ടില്ല.— ഈ തിരുത്തൽ നടത്തിയത് 212.138.69.18 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ജിദ്ദ&oldid=4025328" എന്ന താളിൽനിന്ന് ശേഖരിച്ചത്