സംവാദം:ചാവുകടൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വിജ്ഞാനകോശത്തിൽ ഒരു വിഷയത്തെ കുറിച്ച് അറിവു നൽകാൻ ശ്രമിക്കുന്ന ലേഖനത്തിൽ ഒരു യൂസർ നിക്ഷേപിച്ച ചവർ ആണിത്. ഇതേ പോലെ ഓരോ ലേഖനത്തിലും പോയി സ്വന്തം മതത്തിന്റെ വേരുകൾ ഉണ്ടോ എന്നു പരിശോധിക്കുക്കുകയും അതിനു പറ്റിയ വാചകങ്ങൾ തിരുകി കയറ്റി ലേഖനത്തിന്റെ അന്തസത്ത തന്നെ നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം യൂസർ മാരെ വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നതിൻൽ നിന്നു തന്നെ തടയേണ്ടതാണ്‌.

അല്ലെങ്കിൽ മതങ്ങളുടെ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും കൂട്ടി ചേർത്ത് എല്ലാ ലേഖനങ്ങളും മാറ്റിമറിച്ച് മലയാളം വിക്കിപീഡിയ ഒരു ചവർ ആയി മാറും. --Shiju Alex 05:37, 18 നവംബർ 2007 (UTC)[മറുപടി]

അങ്ങനെയെങ്കിൽ ഈ വാചകവും മാറ്റണം “കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി.“--ബ്ലുമാൻ‍ഗോ 08:04, 18 നവംബർ 2007 (UTC)[മറുപടി]


അപ്പോൾ അവൻ ആ ലേഖനത്തിൽ നെ എഴുതി .എന്നാ‍ാൽ ഞാൻ എന്റെ മതത്തെ കുറിച്ച് ഒരു വാചകം തിരുകട്ടെ എന്നു വിചാരിച്ചാണ് താങ്കൾ ആ വാചകം കയറ്റിയത് അല്ലേ.

ഒന്നാമത് “കേരളോല്പത്തി കഥയിൽ എന്നാ‍ണ് ആ വാചകം തുടങ്ങുന്നത്. അല്ലതെ താങ്കൾ എഴുതിയത് പോലെ ഒരു ചരിത്ര സംഭവം പോലെ, എല്ലവർക്കും അറിയാവുന്ന ഒരു കാര്യം പോലെ, ഒരു പ്രസ്താവന ലെഖനത്തിൽ തിരുകി കയറ്റിയിരിക്കുക അല്ല ആ ലേഖനത്തിൽ. ആദ്യം തന്നെ മിത്തും ചരിത്രവും തമ്മിലൂള്ള വ്യത്യാസം ഒന്നു മനസ്സിലാക്കുക പിന്നെ ലേഖനത്തെ കുറിച്ച് പ്രശ്നം തോന്നുന്നു എങ്കിൽ പ്രസ്തുത ലേഖനത്ത്തിന്റെ താളിൽ ആണ് പ്രസ്തുത വിവരം പറയേണ്ടത്. ഈ ലേഖനത്തിൽ ചാവു കടലിനെ കുറിച്ചാണ്സം‌വദിക്കേന്റത്. അല്ലാതെ പരശുരാമനെ കുറിച്ചല്ല.

താങ്കൾ എഴുതിയ വാചകം മാറ്റിയെഴുതിയാൽ പോലും ഈ ലേഖനത്തിൽ ട്രിവിയ എന്ന വിഭാഗം ഉണ്ടായിരുന്നെങ്കിൽ അതിൽ പോലും ഉൾക്കൊള്ളിക്കുവാൻ പറ്റുന്ന ഒന്നാണോ എന്ന് എനിക്ക് സംശയമാണ്‌.

പിന്നെ എന്റെ മതം നിന്റെ മതം എന്നൊക്കെ ഉള്ള ഇടുങ്ങിയ മനഃസ്ഥിതിയുംവെച്ചു കൊണ്ടാണോ വിജ്ഞാനകോശത്തിൽ എഡിറ്റുന്നത്. നല്ല എഡിറ്റർ മാർ തന്നെ.ഇതു മതങ്ങൾ തമ്മിലുള്ള മത്സര വേദി ആ‍ണ് എന്നു കരുതീയോ.

നിങ്ങളുടെ ഭാവി തലമുറ ഒക്കെ റെഫർ ‍ചെയ്യാൻ പോകുന്ന വിജ്ഞാന കോശം ആണ് എന്നു മറക്കാതിരിക്കുക,അതിൽ ഇതേ പോലുള്ള ചവറുകൾ നിക്ഷേപിക്കാതിരിക്കുക.

ഓരോ വാചകം എഴുതുന്നതിനു മുൻപ് അതു ലേഖനത്തെ ഏതു വിധത്തിൽ എങ്കിലും സഹായിക്കുമോ എന്നു നോക്കുക. ലേഖനത്തെ ഒരു വിധത്തിൽ പരിപോഷിക്കുന്നില്ലെങ്കിൽ ഒന്നും എഴുതാതെ ഇരിക്കുന്നത് തന്നെ ഭാവി തലമുറയോട് ചെയ്യുന്ന കാരുണ്യം ആവും. --Shiju Alex 08:36, 18 നവംബർ 2007 (UTC) ഷൈജു ഹലാക്ക് ഡെഡ്സീ ഇംഗ്ലീഷ് ലേഖനം നോക്കുന്നത് നന്നാവും[മറുപടി]

In Islamic tradition, the Dead Sea was about the land in which the Prophet Lut (Lot in the Hebrew scriptures) lived. His tribe had done wrong (act of homosexuality) and had therefore been given a punishment for such deeds. The punishment arrived when angels were sent down by Allah to Lut. The angels raised the land where the prophet's tribe lived and threw it back into the ground, causing the ground near the impact to cave in. Thus, the lowest land on Earth was formed because of this punishment. The sinners were destroyed and the followers were saved. According to some interpretation, the sura of ar-Rum of the Quran refers to the Dead Sea as the lowest place on earth [1].

Bedouin tribes have continuously lived in this area, and more recently explorers and scientists arrived to analyze the minerals and conduct research into the unique climate. Tourism in the region has been developed since the 1960s. --ബ്ലുമാൻ‍ഗോ 08:44, 18 നവംബർ 2007 (UTC)[മറുപടി]


ഷൈജു ഹലാക്ക് എന്ന പ്രയോഗം ഇഷ്ട്ടപ്പെട്ടു. നീല മാങ്ങ ചാർത്തി തന്ന പുതിയ നാമധേയം ആണോ?

ചുരുങ്ങിയ പക്ഷം മുകളീൽ ഇങ്ലീഷിൽ പകർത്തി വെച്ചിരിക്കുന്ന ആ ഭാഗം നല്ല മലയാളത്തിൽ പരിഭാഷപ്പെടുത്തി ഈ ലേഖനത്തിൽ ഇട്ടിരുന്നെങ്കിൽ (ഇപ്പോഴത്തെ ചവർ ഇട്ടതിനു പകരം) ഇങ്ങനെ സംസാരിക്കെണ്ട ആവശ്യമേ ഉണ്ടാവുമായിരുന്നില്ല.പക്ഷെ താങ്കൾ ലേഖനത്തിൽ വിജ്ഞാനം ചേർക്കാൻ വേണ്ടി അല്ലല്ലോ, സ്വന്തം മതത്തെ തിരുകി കയറ്റാനല്ലേ ആ വാചകം എഴുതിയിട്ടത്. കഷ്ടം തന്നെ‍.--Shiju Alex 08:59, 18 നവംബർ 2007 (UTC)[മറുപടി]

മതം, വിക്ഞാനം, മത വിക്ഞാനം, വിക്ഞാനത്തിൻറെ മതം ഒന്നു വിശദീകരിക്കുമോ? ഞാൻ ഇസ്ലാമിക മൂല്യങ്ങൾക്ക് വിലകല്പിക്കുന്ന ഒരു വ്യക്തിയാണ്(അതിവിടെ പ്രസക്തമല്ല എന്നറിയാം). എനിക്ക് ഇസ്ലാമിനെ കുറിച്ചുള്ള വിക്ഞാനമെ ഉള്ളൂ. പിന്നെ അല്പം പൊതു വിക്ഞാനവും. എനിക്ക് ഹൈന്ദവതയിലാണ് കൂടുതൽ അറിവെങ്കിൽ ഞാൻ അതിനെ കുറിച്ചെഴുതുമായിരിന്നു.ഞാൻ എൻറെ ഇസ്ലാമിലുള്ള വിക്ഞാനം വിക്കി വിക്ഞാന കോശത്തിനുതകുന്നരൂപത്തിൽ ഇവിടെ ചേർക്കുകയെ ചെയ്തിട്ടുള്ളൂ.--ബ്ലുമാൻ‍ഗോ 11:37, 18 നവംബർ 2007 (UTC)[മറുപടി]

ഞാൻ ചെയ്ത എഡിറ്റ് ഒരു അറിയിപ്പും കൂടാതെ നീക്കിയതിൽ വളരെ അധികം വിഷമം ഉണ്ട്. കാ‍രണം വ്യക്തമാക്കണം --ബ്ലുമാൻ‍ഗോ 15:49, 18 നവംബർ 2007 (UTC)[മറുപടി]

ഒരു പാവം കടലിനെയെങ്കിലും വെറുതെ വിട്ടൂടെ ബ്ലുമാൻ‍ഗോസേ.plzzzzz ഞങ്ങൾക്കൊക്കെ ഒന്നു സമാധാനം തരൂ--അനൂപൻ 15:52, 18 നവംബർ 2007 (UTC)[മറുപടി]
ആരാണു ഈ ഞങ്ങൾ രണ്ടു കൂട്ടർ യുദ്ധം ചെയ്യുന്നത് പോലെ അനൂപൻ ഭാവനയിൽ കാണുന്നുണ്ടോ ആവോ? മുകളിൽ പറഞ്ഞത് ഞാൻ ചോദിച്ചതിനുള്ള ഉത്തരമല്ല.--ബ്ലുമാൻ‍ഗോ 16:01, 18 നവംബർ 2007 (UTC)[മറുപടി]
 മാറ്റിയിട്ടുണ്ട്.--അനൂപൻ 16:05, 18 നവംബർ 2007 (UTC)[മറുപടി]

മാറ്റി എന്നു പറയുന്നത് ഞാൻ കൊടുത്ത രൂപമല്ല. [ഞാൻ എഡിറ്റുവരുത്തിയപ്പോഴുള്ള രൂപം]--ബ്ലുമാൻ‍ഗോ 16:13, 18 നവംബർ 2007 (UTC)[മറുപടി]

 ഇസ്ലാം എന്ന തലക്കെട്ട് മാറ്റി വേദഗ്രന്ഥങ്ങൾ എന്നാക്കി കൂടുതൽ വിവരങ്ങൾ ചേർത്ത് പ്രസ്തുത ഭാഗം മാറ്റിയെഴുതി--സുഹൈറലി 03:08, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]

മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ[തിരുത്തുക]

സദൂം എന്ന ലേഖനത്തിൽ ചേർത്ത മതഗ്രന്ഥങ്ങളിലെ(ബൈബിളിലെയും ഖുറാനിലെയും) ഉദ്ധരണികൾ ഇവിടെ വീണ്ടും ആവർത്തിക്കേണ്ട ആവശ്യമില്ല. (സദൂം എന്ന ലേഖനത്തിൽ ബൈബിളിലെ ഉത്പത്തിപുസ്തകത്തിലെ വാക്യം ചേർത്തതു തന്നെ കൗതുകകരമായ പരാമർശം എന്ന നിലയിലാണ്. അല്ലാതെ ഇതു ശാസ്ത്രപരമായോ ചരിത്രപരമായോ സത്യമാണെന്ന ചിന്താഗതിയോടു കൂടിയല്ല എന്നുകൂടി പ്രസ്താവിക്കട്ടെ.) മതേതര വിഷയങ്ങളിൽ ഏതെങ്കിലും മതഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ ലേഖനത്തിന്റെ ഉള്ളടക്കത്തിന് മാറ്റ് കൂട്ടുമെന്നു തോന്നുന്നെങ്കിൽ ആ വാക്യസംഖ്യകൾ മാത്രം അവലംബങ്ങളായി നൽകി അവിടെ നിന്നും വിക്കിഗ്രന്ഥശാലയിലേക്ക് ലിങ്ക് നൽകുന്നതാവും നല്ലതെന്ന് എനിക്കൊരു അഭിപ്രായമുണ്ട്. വിക്കിഗ്രന്ഥശാലയിൽ നിലവിലുള്ള വിവർത്തനങ്ങൾക്ക് എന്തെങ്കിലും ന്യൂനനതകളുണ്ടെന്നു തോന്നുന്ന പക്ഷം മറ്റേതെങ്കിലും ഓൺലൈൻ പരിഭാഷകളിലേക്കും അവലംബത്തിൽ നിന്ന് ലിങ്ക് ചെയ്യാവുന്നതാണ്. (അത്തരം മാറ്റങ്ങൾ നിലവിലുള്ള ചില ലേഖനങ്ങളിലെ ബൈബിൾ ഉദ്ധരണികളിൽ വരുത്തി ഇതിനു തുടക്കമിടാൻ ആഗ്രഹിക്കുന്നു). ഇങ്ങനെ ചെയ്താൽ താത്പര്യമുള്ളവർക്ക് മാത്രം ആ വാക്യം പോയി വായിച്ചാൽ മതിയാകും എന്നു മാത്രമല്ല ലേഖനത്തിലെ പ്രധാന പ്രതിപാദ്യ വിഷയത്തിൽ നിന്ന് ശ്രദ്ധ വിട്ടു പോവുകയുമില്ല.

ഇക്കാര്യത്തിൽ കാര്യനിർവ്വാഹകരുടെയും സഹവിക്കിപീഡിയരുടെയും മാർഗ്ഗനിർദ്ദേശത്തിനായി കാത്തിരിക്കുന്നു. - Johnchacks 07:39, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സദൂമിന്റെ വിവരണം, അതിലേക്ക് കണ്ണി നൽകിയിരിക്കുന്നതിനാൽ, ആ ലേഖനത്തിൽ ഒതുക്കിനിർത്തേണ്ടതേയുള്ളൂ. അവ് ഒഴിവാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 13:35, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചാവുകടൽ&oldid=1020944" എന്ന താളിൽനിന്ന് ശേഖരിച്ചത്