സംവാദം:ഗൗതമബുദ്ധന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുദ്ധനും ഗൗതമ ബുദ്ധനും രണ്ടാണ്,. ബുദ്ധന് എന്ന് ബുദ്ധിസം പറയുന്നത് ബോധം ഉദിച്ച് നിര്വ്വാണം പ്രാപിച്ചവരെയാണ്, ഗൗതമ ബുദ്ധനാവട്ടെ ബുദ്ധമത സ്ഥാപകനായി ഒരു "ബുദ്ധനും". ഈ താള് "ഗൗതമ ബുദ്ധന്" എന്ന് റീ നേം ചെയ്യണം.
ഇവ കാണുക. അഭിപ്രായങ്ങള് രേഖപ്പെടുത്തുക - ടക്സ് എന്ന പെന്‌ഗ്വിന്‍ 09:13, 12 ഏപ്രില്‍ 2007 (UTC)
- എന്താ സംശയം മാറ്റാമല്ലോ?--Shiju Alex 10:48, 12 ഏപ്രില്‍ 2007 (UTC)
ഉള്ളടക്കം |
[തിരുത്തുക] ഗൗതമ ബുദ്ധന്‍ ഗൌതമ ബുദ്ധന്‍
ഗൗതമ ബുദ്ധന്‍ ഗൌതമ ബുദ്ധന്‍ ഇതു രണ്ടും രണ്ട് വാക്കുകള്‍ ആയണല്ലോ കാണിക്കുന്നത്. ഇതു വലിയ പ്രശ്നം ആയി മാറുമെന്നാ തോന്നൂന്നേ. എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.
ഭൗതീകം ഭൌതീകം ഇതൊക്കെ പ്രശ്നം ആവുമല്ലോ. പക്ഷെ ഇതു എഴുതാന്‍ ഉപയോഗിക്കുന്ന കീകോമ്പിനേഷന്‍ ഒന്നാണു താനും.
- ഗൗതമ =ഗൌതമ =gauthama
- ഭൗതീകം =ഭൌതീകം= bhauthiikam
ഗൗതമ എഴുതിയത് പെരിങ്ങോടന്‍ വികസിപ്പിച്ച വിക്കിയിലെ ഇന്‍ബില്‍റ്റ് ടൂള്‍ ഉപയോഗിച്ച്. ഗൌതമ കീമാന്‍ ഉപയോഗിച്ചും. വരമൊഴിയും അങ്ങനെ തന്നെയാണ് ഫലം തരുന്നത്. --Shiju Alex 10:14, 13 ഏപ്രില്‍ 2007 (UTC)
മലയാളം യൂണികോഡിലെ ഒരു ചെറിയ പ്രശ്നം മാത്രമാണിത്.. user:vssun/ടെസ്റ്റ്, user:vssun/ടെസ്റ്റ് ഈ രണ്ടു താളുകള്‍ ശ്രദ്ധിക്കൂ.. കാഴ്ചയില്‍ ഇവ രണ്ടും ഒന്നാണ്.. പക്ഷേ രണ്ടും രണ്ടാണ്.. ഞാന്‍ പലപ്പോഴും ചന്ദ്രക്കല എന്ന പേരില്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ ഇത് ഉന്നയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഒരു പോലെയാണ് കോഡ് ചെയ്യപ്പെടുക എന്നാണ് ഉത്തരം കിട്ടിയത്.. പക്ഷേ ശരിയല്ല..--Vssun 11:00, 13 ഏപ്രില്‍ 2007 (UTC)
- ‘ഗൌതമ‘ എന്നെഴുതിയായാലും ‘ഗൗതമ‘ എന്നെഴുതിയാലും സ്പെല്ലിംഗ് വ്യത്യാസം ഉണ്ടെങ്കിലും അര്‍ഥം ഒന്നാണ്. ‘നന്‍മ’യും ‘നന്മ’യും പോലെ. അല്ലെങ്കില്‍ 'color' 'colour' പോലെ. രണ്ടും ഒരു ലേഖനത്തിലേയ്ക്ക് റിഡയറക്റ്റ് ചെയ്യണം. ടൂളുകളെല്ലാം പുതിയമലയാളം എഴുതണം (ഉദാ: ‘ഗൗതമ`) എന്നാണെന്റെ പക്ഷം.
- test, test~ എന്നിവതമ്മിലുള്ള വ്യത്യാസം വിക്കിഉപയോഗിക്കുന്ന ഡാറ്റാബേസ് (മൈസീക്വല്‍) zwnj ഇഗ്നോര്‍ ചെയ്യാത്തതിനാലാണ്. അതിനെ പറ്റിയുള്ള സ്റ്റാന്റേഡ് ആയിവരുന്നേ ഉള്ളൂ. [1] ശ്രദ്ധിക്കുക. കോണ്ടക്സ്റ്റ് അനുസരിച്ച് ജോയിനറുകള്‍ ഇഗ്നോറബിള്‍ ആവുന്ന റൂളാണ് വരുന്നത്.
സിബു 20:30, 13 ഏപ്രില്‍ 2007 (UTC)
- ഇങ്ങനത്തെ ഓരോ വാക്കിനും റീഡയറക്ട് പേജ് ഉണ്ടാക്കുന്നത് അപ്രായോഗികം അല്ലേ. ടൂളുകളെല്ലാം ഏതെങ്കിലും ഒരെണ്ണം മാത്രം ഉപയോഗിക്കുക്ക മാത്രമാണ് പോം വഴി എന്നു കരുതുന്നു. പക്ഷെ എന്നാലും ‘നന്‍മ’യും ‘നന്മ’യും രണ്ടു വിധത്തില്‍ എന്‍കോഡ് ചെയ്യപ്പോടുമോ? അതിനും റീഡയറക്ട് ഉണ്ടാക്കണമോ? അത് ടൂളില്‍ ശരിയാക്കാന്‍ പറ്റില്ലല്ലോ.--Shiju Alex 03:44, 14 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] പേരിനു പിന്നില്‍
ഗോതമന്‍ എന്നത് കുടുംബ പേരാണ്. ഗൗതമന്‍, ഗൗതമി എല്ലാം അതിനോട് ബന്ധപ്പെട്ടവയാണ്. പശുക്കളുടെ പാലകര്‍ തന്നെ. പിന്നെ ഇതില്‍ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കില്‍ പറയൂ. ഞാന്‍ സഹായിക്കാം. --ചള്ളിയാന്‍ 12:21, 6 മേയ് 2007 (UTC)
[തിരുത്തുക] അഞ്ചു വാക്യങ്ങള്‍
- മഹാനും ഗുണവാനുമായ ഈ മനുഷ്യനേക്കാളും ആര്‍ദ്രചിത്തനായ ഒരാള്‍ മതസ്ഥാപകന്മാരുടെ കൂട്ടത്തില്‍ ഇല്ലെന്നത് ഇപ്പോള്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്.
- അദ്ദേഹത്തിന്റെ ജീവന്‍ കളങ്കം കൂടാത്തതാണു്.
- ധൈര്യത്തിന്റെയും, സ്വാര്‍ത്ഥപരിത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും തെറ്റില്ലാത്ത ഒരു പ്രതിബിംബമാണ് അദ്ദേഹം.
- അദ്ദേഹം ഒരു ക്ഷത്രിയരാജകുമാരനായിരുന്നു എന്നതും സംശയമില്ലാത്തതാണ്.
- താന്‍ സ്ഥാപിച്ച മതം ഉപനിഷത്തുകളിലെ വേദാന്തസാരങ്ങളെ വെളിപ്പെടുത്തീട്ടുള്ളതാണെന്നും തീര്‍ച്ചയായിട്ടുള്ളതാണ്".
ഇതില്‍ ആദ്യത്തെ മൂന്നു വാക്യങ്ങള്‍ വിജ്ഞാനകോശത്തിന് ചേരാത്ത അപദാനകീര്‍ത്തനമാണ്. POV-യേക്കാളും കഷ്ടം. നാലാമത്തെ വാക്യം അനാവശ്യവും അപ്രസക്തമായ ഒരു assertion തെളിവില്ലാതെ കൊടുത്തിരിക്കുന്നതാണ്. അഞ്ചാമത്തെ വാക്യത്തില്‍ വളരെ controvercial ആയ ഒരു pont of view ഒരു തെളിവും ഇല്ലാതെ കൊടുത്തിരിക്കുന്നു.
ഗൗതമബുദ്ധനെക്കുറിച്ചാണെങ്കിലും വിജ്ഞാനകോശത്തില്‍ ഇങ്ങനെ ഒന്നും എഴുതാന്‍ പാടില്ല.Georgekutty 16:01, 28 മാര്‍ച്ച് 2008 (UTC)
[തിരുത്തുക] ആത്മീയനേതാവോ?
"ഗൌതമസിദ്ധാര്‍ത്ഥന്‍ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്" എന്നു ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരിക്കുന്നു. ഇത് ശരിയാണോ? ബുദ്ധന്‍ ആത്മാവിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്. അപ്പോള്‍ അദ്ദേഹം അത്മീയനേതാവാകുന്നതെങ്ങനെ?Georgekutty 00:11, 2 ഏപ്രില്‍ 2008 (UTC)
[തിരുത്തുക] പൂയം/പൂരം
| പൂയം(പൂരം)നക്ഷത്രത്തിലാണ് അദ്ദേഹം ജനിച്ചത്. |
- ഈ വാചകം ആമുഖത്തില്‍ ആവശ്യമുണ്ടോ?
- പൂയവും പൂരവും രണ്ടു നക്ഷത്രങ്ങളല്ലേ? --Vssun 16:40, 4 ഓഗസ്റ്റ് 2008 (UTC)
- നാളു നീക്കി. ആവശ്യമില്ല. 17:00, 4 ഓഗസ്റ്റ് 2008 (UTC)
[തിരുത്തുക] ലേഖനത്തിന്റെ ഭാഷ
ലേഖത്തിന്റെ ഭാഷയ്ക്ക് വിക്കി സ്വഭാവമില്ല.
| ഇപ്രകാരമാകുന്നു ബുദ്ധന്റെ ജീവചരിത്രത്തിന്റെ ചുരുക്കം. ഇത് എത്രത്തോളമാണ് ശരിയായിട്ടുള്ളത് എന്നു പറയുവാന്‍ പ്രയാസമാണ്. അത് എങ്ങിനെ ആയാലും, മഹാനും ഗുണവാനുമായ ഈ മനുഷ്യനേക്കാളും ആര്‍ദ്രചിത്തനായ ഒരാള്‍ മതസ്ഥാപകന്മാരുടെ കൂട്ടത്തില്‍ ഇല്ലെന്നത് ഇപ്പോള്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ജീവന്‍ കളങ്കം കൂടാത്തതാണു്. ധൈര്യത്തിന്റെയും, സ്വാര്‍ത്ഥപരിത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും തെറ്റില്ലാത്ത ഒരു പ്രതിബിംബമാണ് അദ്ദേഹം |
ഇത്തരത്തിലുള്ള കാര്യങ്ങള്‍ നീക്കം ചെയ്യണം. simy 17:04, 4 ഓഗസ്റ്റ് 2008 (UTC)

