സംവാദം:ഗ്രാഫീൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രാഫൈൻ --> ഗ്രാഫീൻ ലയനം[തിരുത്തുക]

ലേഖനം ഗ്രാഫൈനിൽ ലയിപ്പിച്ചിട്ട് തലക്കെട്ട് ഗ്രാഫീൻ എന്നാക്കണം. --കിരൺ ഗോപി 06:21, 7 ഒക്ടോബർ 2010 (UTC)[മറുപടി]


ലയിപ്പിക്കണം. മനോരമയിൽ വെണ്ടക്കയിൽ ഗ്രാഫൈൻ എന്ന് അടിച്ചു വന്നത് കൊണ്ടാണ് അങ്ങനെ ഉപയോഗിച്ചത്. സ്പെല്ലിംഗ് GRAPHENE ആയതിനാൽ ഗ്രാഫീൻ എന്നായിരിക്കണം തലക്കെട്ട്‌ . .. --Johnson aj 14:18, 7 ഒക്ടോബർ 2010 (UTC)[മറുപടി]


ഗ്രാഫൈൻ എന്ന ലേഖനം മനോരമ ആർട്ടിക്കിൾ അവലംബിച്ച് എഴുതിയതാണെങ്കിൽ അത് വളരെ ശുഷ്കമാണ്; തെറ്റുകൾ നിറഞ്ഞതും. ക്വാണ്ടം ഫിസിക്സിന്റെ വിസ്മയകരമായ കണ്ടുപിടിത്തമാണതെന്നൊന്നും നോബൽ സമ്മാനസമിതി പത്രക്കുറിപ്പിലോ സയന്റിഫിക് ഡേറ്റയിലോ പറഞ്ഞിട്ടില്ല. അടിസ്ഥാനപരമായി ഇതൊരു മെറ്റീരിയൽ സയൻസ് കണ്ടുപിടുത്തം ആണ്. അതിൽ ക്വാണ്ടം ഹാൾ ഇഫക്റ്റിന്റെ ആപ്ലിക്കേഷൻ, ഡിറാക് ഇക്വേഷൻ വച്ചുള്ള ചില നിർദ്ധാരണങ്ങൾ തുടങ്ങിയവയൊക്കെ വളരെ രസകരമായ ചില ഫലങ്ങൾ തരുന്നു എന്നാണ് നോബൽ സമിതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്കുമായി ചേരുമ്പോൾ വൈദ്യുതിയുടെ നല്ല ചാലകങ്ങളായി മാറുന്ന എന്നത് പൊട്ടത്തെറ്റാണ്. ഇലക്ട്രോണിക്സിലെ സാധാ Doping തന്നെയാണ് ഗ്രാഫീനിന്റെ വിദ്യുത്ചാലകത കൂട്ടാൻ ഉപയോഗിക്കുന്നത്. അങ്ങനെ ഉഗ്രൻ ശേഷിയുള്ള ചാലകമാക്കിയ ശേഷം ഗ്രാഫീനെ പ്ലാസ്റ്റിക്കുമായി സംയോജിപ്പിക്കുമ്പോൾ ലോഹഭാഗങ്ങളില്ലാത്ത ഇലക്ട്രോണിക് സാധനങ്ങൾ നിർമ്മിക്കാനാകും എന്നതാണ് ഗ്രാഫീന്റെ പ്രത്യേകത. നോബൽ സമ്മാനത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ malayal.am പോർട്ടലിനായി എഴുതിയ ലേഖനം ഇവിടെ. മനോരമക്കാരന്റെ വികലവായനയാണ് ആ പത്രവാർത്തയിലുടനീളം കണ്ടത്. തട്ട് തകർപ്പൻ പരീക്ഷണങ്ങളിലൂടെ എന്നെഴുതിയിരിക്കുന്നത് ground breaking എന്ന ആംഗല പ്രയോഗത്തിന്റെ മലയാളമാണോ ? അതൊരു ഒന്നൊന്നര തട്ടു തകർപ്പായിപ്പോയി! ചുരുക്കത്തിൽ എന്റെ അഭിപ്രായം ഗ്രാഫൈൻ എന്ന ലേഖനത്തെ മായ്ക്കുക എന്നതാണ് (പരിമിതികളിൽ നിന്നുകൊണ്ട് അത്രയും വിക്കിയിലേക്ക് എഴുതിച്ചേർത്ത ആരുടെയോ പ്രയത്നത്തെ അത് വ്യർത്ഥമാക്കുമെന്നാലും). ഗ്രാഫീനെപ്പറ്റിയുള്ള ആംഗല വിക്കി ലേഖനം സാങ്കേതികജഡിലമാണെങ്കിലും നൊബൽ സമിതിയുടെ Advanced Scientific Background പേപ്പറിൽ നിന്ന് മലയാളം വിക്കിക്ക് വേണ്ടുന്ന വിവരങ്ങളെ ലളിതമാക്കി ഉരുത്തിരിക്കാം. ഒന്നുരണ്ടു ദിവസം കൊണ്ട് ഇവിടെത്തന്നെ അത് ചെയ്യാവുന്നതേയുള്ളൂ ;) --സൂരജ് | suraj 21:14, 7 ഒക്ടോബർ 2010 (UTC)[മറുപടി]

ഗ്രഫീൻ --> ഗ്രാഫീൻ ലയനം[തിരുത്തുക]

ഗ്രഫീൻ ഗ്രാഫീൻ എന്നതാളുമായി ലയിപ്പിക്കാവുന്നതാണ്. ഓൺലൈൻ മാസികകളിലും മറ്റും ഗ്രഫീൻ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. 16:51, 16 മേയ് 2015 (UTC)


ആ തലക്കെട്ട് ഇതിലെക്ക് തിരിച്ചു വിട്ടുട്ടുണ്ടു്.--ഷിജു അലക്സ് 03:25, 8 ഒക്ടോബർ 2010 (UTC)[മറുപടി]
നാൾവഴി ലയിപ്പിച്ചിട്ടുണ്ട്. --Vssun (സുനിൽ) 09:29, 9 ഒക്ടോബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്രാഫീൻ&oldid=2176032" എന്ന താളിൽനിന്ന് ശേഖരിച്ചത്