സംവാദം:ഗ്രന്ഥശാല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള ഗ്രന്ഥങ്ങളുടെ ശേഖരമാണ് ഗ്രന്ഥശാലകൾ. സാധാരണയായി ഗ്രന്ഥശാലകളോടൊപ്പം വായനശാലകളും ഉണ്ടാകും. വായനശാലകളിൽ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനയ്ക്ക് ലഭ്യമായിരിക്കും. വായനശാലകളിൽ സാധാരണയായി ആർക്കും കടന്നു ചെന്ന് അവിടെ ലഭ്യമായ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ അനുവദിക്കും. എന്നാൽ ഗ്രന്ഥശാലകളിൽ ലഭ്യമായ പുസ്തകങ്ങൾ ഉപയോഗിക്കാൻ ഗ്രന്ഥശാലയിൽ അംഗത്വം നേടേണ്ടതായിട്ടുണ്ട്.

മഹത്തായ ഒരു ഗ്രന്ഥശാലാ പ്രവർത്തന പാരമ്പര്യമുള്ള സംസ്ഥാനമണ് കേരളം. കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രംതന്നെ ഗ്രന്ഥശാലാപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. പി. എൻ. പണിക്കർ എന്ന മഹാനായ ഗ്രന്ഥശാലാ പ്രവർത്തകനാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രവർത്തകരെ ഏകോപിപ്പിച്ച് കേരള ഗ്രന്ഥശാലാ സംഘത്തിന് രൂപം നൽകിയത്. ഒട്ടനവധി വർഷത്തെ ശ്രമഫലമായി കേരള നിയമസഭ അംഗീകരിച്ച കേരളാ സ്റ്റേറ്റ് പബ്ലിക് ലൈബ്രറീസ് ആക്റ്റ് ഈ രംഗത്തെ ആദ്യത്തെ നിയമ നിർമ്മാണമാണ്. തത്ഫലമായി ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാനത്ത് കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിലവിൽ വന്നു. ഇന്ന് സംസ്ഥാനത്തൊട്ടാകെ ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള ആറായിരത്തിലേറെ അംഗ ഗ്രന്ഥശാലകളുണ്ട്.

ഇങ്ങനെയുള്ള പൊതുഗ്രന്ഥശാലകൾക്ക് പുറമെ, വിദ്യാലയങ്ങളിൽ അവിടുത്തെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനായും ഗ്രന്ഥശാലകൾ നടത്തി വരുന്നു. പൊതുഗ്രന്ഥശാലകളിൽ എല്ലാത്തരം ഗ്രന്ഥങ്ങളും ശേഖരിക്കപ്പെടുമ്പോൾ ഇത്തരം ഗ്രന്ഥശാലകളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കുന്ന തരം പുസ്തകങ്ങൾ മാത്രമാവും സംഭരിക്കപ്പെടുക. അവയുടെ ഉപയോഗം വിദ്യാർത്ഥികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയും ചെയ്യുന്നു.

യാതൊരുവിധ പരിമിതികളുമില്ലാതെ എല്ലാത്തരമാളുകൾക്കും കടന്നു ചെല്ലാവുന്നവയാണ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറായിരത്തിലേറെ വരുന്ന ഗ്രന്ഥശാലകൾ. അവയിൽ ചിലത് തദ്ദേശ ഭരണ സ്ഥാപനങ്ങൾ (പഞ്ചായത്തുകളും മറ്റും)നടത്തുന്നവയാണ്. എന്നാൽ ബഹുഭൂരിപക്ഷം ഗ്രന്ഥശാലകളും സന്നദ്ധപ്രവർത്തകരാൽ നടത്തപ്പെടുന്നവയാണ്. അംഗങ്ങളിൽ നിന്നും ലഭിക്കുന്ന മാസവരി, സംഭാവനകൾ എന്നിവയ്ക്കു പുറമെ സർക്കാരിൽ നിന്നും ലഭിക്കുന്ന വാർഷിക ഗ്രാന്റ് തുടങ്ങിയവയാനണ് ഇവയുടെ വരുമാന മാർഗ്ഗങ്ങൾ. ആയിരക്കണക്കിന് ഗ്രന്ഥശാലാ പ്രവർത്തകരാണ് കേരളത്തിലാകെ ഇത്തരം സാമൂഹ്യ പ്രവർത്തനം നടത്തുന്നത്.

കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ (തിരുവനന്തപുരം), ജില്ലാ ലൈബ്രറി കൗൺസിലുകൾ, താലൂക്ക് ലൈബ്രറി കൗൺ‍സിലുകൾ, ഗ്രന്ഥശാലകൾ എന്നിങ്ങനെ ഇവയ്ക്ക് പരസ്പരപൂരകങ്ങളായ നാല് തലങ്ങളാണുള്ളത്. എല്ലായിടത്തും തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികളാണ് അധികാരത്തിൽ വരുന്നത്.

This category currently contains no pages or media. --Vssun 10:17, 21 ജനുവരി 2008 (UTC)[മറുപടി]

ഗ്രന്ഥശാല അല്ലേ തലക്കെട്ടിനു കൂടുതൽ അനുയോജ്യം. വായനശാല എന്നത് Reading room എന്ന ഫീലാണ് ഉണ്ടാക്കുന്നത്.--അഭി 17:53, 4 ഡിസംബർ 2008 (UTC)[മറുപടി]

തലക്കെട്ട് ഗ്രന്ഥശാല എന്നതാണ് അനുയോജ്യം. --റോജി പാലാ 05:26, 22 ജൂൺ 2011 (UTC)[മറുപടി]

ഗ്രന്ഥശാല അല്ലെങ്കിൽ വായനശാല[തിരുത്തുക]

ഗ്രന്ഥശാല എന്നാൽ ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നതും ആവശ്യക്കാർക്ക് വായിക്കുവാനായി നൽകുന്ന ഇടം എന്നാണ്. വായനശാല എന്നാൽ ദിനപത്രങ്ങളും ആനുകാലികങ്ങളും വായനക്കാർക്കായി നൽകുന്ന സ്ഥലം എന്നുമാണ്. അതുകൊണ്ട് ഈ ലേഖനത്തിന് ഗ്രന്ഥശാല എന്നപേരാണ് അഭികാമ്യം. അത് നിർദ്ദേശിക്കപ്പെട്ട് ഒരു വർഷം ആയെങ്കിലും മാറ്റം വന്നതായി കാണുന്നില്ല.--കോട്ടക്കാടൻ 06:06, 7 മേയ് 2012 (UTC)

മാറ്റി--റോജി പാലാ (സംവാദം) 12:09, 7 ഡിസംബർ 2012 (UTC)[മറുപടി]

ഗ്രാമീണ വായനശാല പനമ്പുകാടിനെ കുറിച്ച്[തിരുത്തുക]

1) ഗ്രാമീണ വായനശാല പനമ്പുകാടിനെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്നു.

2) അതു കൂടാനെ ഗ്രന്ഥശാല മാതൃകാ നിയമാവലി PDF ഫോമിൽ ഇവിടെ upload ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ നിയമാവലി ( അന്തസത്തയുൾകൊള്ളുന്നതരത്തിൽ വേണ്ട മാറ്റങ്ങളോടെ) KSLC യിൽ രജിസ്റ്റേഷനുള്ള എല്ലാ ഗ്രന്ഥശാലകൾക്കും ബാധകമാണ്. നിയമാവലിക്ക് അനുസുത്രമായാണോ പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന് വായനശാല ഉപയോഗിക്കുന്നവർക്ക് വിലയിരുത്തണമെങ്കിൽ നിയമാവലി കൈവശമുണ്ടായിരിക്കണം. സുതാര്യത എന്ന ആശയത്തിന് ആ രേഖകൾ ലഭ്യമാകുന്നത് കൂടുതൽ ബലം നൽകും. Anil Antony Parayanthara (സംവാദം) 04:43, 29 മാർച്ച് 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഗ്രന്ഥശാല&oldid=3541111" എന്ന താളിൽനിന്ന് ശേഖരിച്ചത്