സംവാദം:ഗന്ധകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുണങ്ങളിൽ സൾഫറിന് മൂലക രൂപത്തിൽ തീപ്പെട്ടിക്കൊള്ളിയുടെ മണമാണെന്നും എന്നാൽ ചരിത്ര ശീർഷകത്തിൽ ഇതിന് ഗന്ധമില്ലെന്നും പറയുന്നത് സംശയം ജനിപ്പിക്കുന്നു --ചള്ളിയാൻ 16:58, 7 മാർച്ച് 2007 (UTC)[മറുപടി]

എനിക്കിപ്പോൾ തോന്നുന്നത്.. തീപ്പെട്ടിക്കൊള്ളിയുടെ മണം എന്നത് സൾഫർ അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന സൾഫർഡയോക്സൈഡിന്റെ മണമാണതെന്നാണ്. ശുദ്ധ സൾഫറിന് മണമുണ്ടാവാനേ വഴിയില്ല.. ഇത് എന്നെയും അലട്ടിയ പ്രശ്നമാണ് ചള്ളിയാനേ.. വിദഗ്ദാഭിപ്രായങ്ങൾ തേടുന്നു.--Vssun 06:33, 8 മാർച്ച് 2007 (UTC)[മറുപടി]

നരകത്തിന് ഗന്ധകത്തിന്റെ മണം[തിരുത്തുക]

നരകത്തിന് ഗന്ധകത്തിന്റെ മണമാണ് എന്ന് ബൈബിളിൽ പറയുന്നു എന്നു കണ്ടു. എന്നിട്ട് അവിടെ അത് ഹൈഡ്രജൻ സൾഫൈഡിന്റെ മണമായിരിക്കാം ഉദ്ദേശിച്ചത് എന്നു പറയുന്നു. ഹൈഡ്രജൻ സൾഫൈഡ് സൾഫറിന്റെ ഒരു സംയുക്തമാണ് എന്ന കാര്യം അത്രമുൻപേ അറിയാൻ വഴിയില്ല. അപ്പോൾ അവിടെ ഉദ്ദേശിച്ചത് മറ്റു വല്ലതും ആകാനേ തരമുള്ളൂ. യുക്തിഭദ്രമല്ലാത്ത ഈ സംശയം നീക്കം ചെയ്യേണ്ടതല്ലേ? --Edukeralam|ടോട്ടോചാൻ 14:08, 16 ജൂൺ 2009 (UTC)[മറുപടി]

അവലംബം ആവശ്യപ്പെട്ടിട്ടുണ്ട്. --Anoopan| അനൂപൻ 14:47, 16 ജൂൺ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗന്ധകം&oldid=670044" എന്ന താളിൽനിന്ന് ശേഖരിച്ചത്