സംവാദം:കൂരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്ത്രീയ നാമം[തിരുത്തുക]

ഇതിന്റെ ശാസ്ത്രീയ നാമമെന്താ?അല്ലെങ്കിൽ ഇംഗ്ലീഷ് പേര്?--RameshngTalk to me 11:35, 11 ജൂലൈ 2011 (UTC)[മറുപടി]

Catfish എന്നാണ്‌ ഇതിന്റെ ഇംഗ്ളീഷ് പേര്‌, ശാസ്ത്രനാമം എന്തെന്ന് അറിയില്ല.— ഈ തിരുത്തൽ നടത്തിയത് 92.98.101.52 (സംവാദംസംഭാവനകൾ)

ശാസ്ത്രനാമത്തിലോ പേരിലോ പ്രശ്നമുണ്ട്. http://www.fishbase.org/summary/Clarias-dayi.html പശ്ചിമഘട്ടപ്രദേശങ്ങളിലെ പ്രധാനമായും വയനാട്ടിലെ അരുവികളിൽ നിന്നാണ് ഇതിനെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുശു ഇനത്തിൽപ്പെട്ട ഒരു മത്സ്യമാണ്. ലേഖനത്തിൽ പറയുന്നതുമായി ഇതിനു ബന്ധമൊന്നും കാണുന്നില്ല.--മനോജ്‌ .കെ (സംവാദം) 05:07, 8 മേയ് 2013 (UTC)[മറുപടി]

കൂരി, മുശു, ഏട്ട, കാറ്റ്ഫിഷ് ഇവ നാലും നാലു വ്യത്യസ്ത മത്സ്യങ്ങളാണെന്നാണു് എന്റെ നാട്ടറിവ്. പുഴകളിലും മറ്റും കണ്ടിരുന്ന തീരെ ചെറിയ (10 സെ.മീ. വരെ വലിപ്പം വെക്കുന്ന) ഇനമാണു് കൂരി. ശരീരം വെള്ളി കലർന്ന മിനുങ്ങുന്ന ചാരനിറം. ചെറിയതും ബലമുള്ളതുമായ രണ്ട് കാർട്ടിലേജ് കൊമ്പുകൾ (മാക്സില്ലറി ബാർബെൽസ് Maxillary barbels) ഇവയ്ക്കുണ്ടു്. അതുപയോഗിച്ച് കൂരി കുത്തിയെന്നുവരാം. ഇതുകൂടാതെ, നീളത്തിലുള്ള ഒരു ജോടി ബാർബെലുകൾ കൂടിയുണ്ടെങ്കിലും അവ തീരെ കനം കുറഞ്ഞ സ്പർശിനികൾ മാത്രമാണു്. അവ മാക്സിലറി ബാർബലുകളുടെ പിന്നിലായി, തലയുടെ രണ്ടുവശത്തുനിന്നുമാണു് പുറപ്പെടുന്നതെന്നാണു് ഓർമ്മ. മാൻഡിബുലർ ബാർബെലുകളോ താടിബാർബെലുകളോ ഇല്ല. കൂടുതൽ വലിയ മുശു 30 സെ.മീ. വരെ നീളമുണ്ടാവാം. താരതമ്യേന കറുത്തിരിക്കും. ഇവയ്ക്കും കാർട്ടിലേജ് ഘടനയുള്ള മാക്സിലറി കൊമ്പുകളുണ്ടെങ്കിലും കൂടുതൽ പ്രകടമായി കാണുന്നതു് അവയുടെ താടിബാർബെലുകളാണു്. ഇനി കൂരി വലർന്നാണോ മുശു ആവുന്നതെന്നു് ഉറപ്പില്ല. (പല മത്സ്യങ്ങൾക്കും വളർച്ചയ്ക്കനുസരിച്ച് രൂപാന്തരം സംഭവിക്കാം). അങ്ങനെയല്ലെന്നാണു് കേട്ടിരിക്കുന്നതു്. ഏട്ട കടലിലാണു വളരുന്നതു്. അവയുടെ വലിയ മുട്ടകൾ പ്രത്യേകം ശ്രദ്ധാർഹമാണു്. അവയുടെ ബ്രീഡിങ്ങ് കടലിൽ തന്നെയാണു നടക്കുന്നതെന്നു തോന്നുന്നു. (അല്ലെങ്കിൽ ശുദ്ധജലത്തിൽ വലിയ ഏട്ടകളുടെ സാന്നിദ്ധ്യം തീർച്ചയായും കണ്ടേനെ). Tachysurus tenuispinis ആയിരിക്കാൻ സാദ്ധ്യതയുണ്ടു്. മുശുവും ഏട്ടയും എന്തായാലും തീർച്ചയായും വ്യത്യസ്ത ഇനങ്ങളാണു്. ചന്തയിൽ പ്രീമിയം മത്സ്യങ്ങളിൽ പെട്ട ഇനമാണു് മുശു. ഏട്ട പലർക്കും പഥ്യമല്ല. കൂരി തീരെ ചെറുതും അതുകൊണ്ടുതന്നെ ചന്തയിൽ സാധാരണ എത്തിപ്പെടാത്തതുമാണു്. Catfish വളരെ സാമാന്യമായ ഒരു വർഗ്ഗമാണു്. അവയിൽ പലതിന്റേയും സ്പീഷീസുകൾ ഇപ്പോളും തിരിച്ചറിഞ്ഞിട്ടില്ല.

മറ്റെല്ലായിടത്തുമെന്നപോലെത്തന്നെ, ഇന്ത്യയുടെ കടൽത്തീരങ്ങളിലും അതിവേഗം വംശനാശഭീഷണി നേരിടുന്ന ഒരു മത്സ്യവർഗ്ഗമാണു് കാറ്റ്ഫിഷുകൾ എല്ലാം തന്നെ. മുശുവും ഏട്ടയും ഇതേ ഭീഷണി നേരിടുന്നുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:13, 8 മേയ് 2013 (UTC)[മറുപടി]

അടുത്ത കാലവർഷത്തിൽ കുറച്ചെണ്ണത്തിന്റെ ചിത്രം സംഭാവന ചെയ്യാൻ ശ്രമിക്കുന്നതാണ്. ഉപയോക്താവ്:Manojk/വയൽക്കാഴ്ചകൾ--മനോജ്‌ .കെ (സംവാദം) 12:36, 8 മേയ് 2013 (UTC)[മറുപടി]

മറ്റു ഭാഷകളിൽ[തിരുത്തുക]

en:Catfish കണ്ണി ചേർക്കാൻ പറ്റില്ലേ? --പ്രശാന്ത് ആർ (സംവാദം) 03:13, 28 ജൂലൈ 2013 (UTC)[മറുപടി]

ഏതെങ്കിലും ഒന്ന് നിലനിർത്തിയാൽ മതി.[തിരുത്തുക]

ഇതിലെ ശാസ്ത്രീയ നാമത്തിനും മറ്റും പിശകുകളുണ്ടായിരുന്നു. അത് തിരുത്തിയിട്ടുണ്ട്. കൂരി, ഏട്ട എന്ന രണ്ടു ലേഖനങ്ങളിൽ ഏതെങ്കിലും ഒന്ന് നിലനിർത്തിയാൽ മതി. Ranjith-chemmad (സംവാദം) 09:02, 14 മേയ് 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കൂരി&oldid=4024826" എന്ന താളിൽനിന്ന് ശേഖരിച്ചത്