സംവാദം:കുരുക്ഷേത്രയുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരത കഥയിലെ ഒരു അദ്ധ്യായമാണ് ഇത്. മഹാഭാരതത്തെ പറ്റി ഒട്ടും വിവരിക്കാതെ ചരിത്ര സംഭവമായാണ് ഇപ്പോൾ ലേഖനം കാണപ്പെടുന്നത്. ഇത് ശരിയല്ലെന്നാണണെന്റ്റെ അഭിപ്രായം. ചരിത്രത്തേക്കാൾ സാഹിത്യത്തിനാണ് മുൻ തൂക്കം നൽകേണ്ടത്. --Challiovsky Talkies ♫♫ 12:57, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

  1. കുന്തിദേവി or കുന്തീദേവി?
  2. കൃമ്മിരന്റെ?
  3. ക്രൂദ്ധനായ - or ക്രുദ്ധൻ?
  4. താമ്രധജൻ?
  5. ധൃഷ്ടദ്യുമനൻ or ധൃഷ്ടദ്യുമ്നൻ?
  6. പുത്രിഭർത്താവും or പുത്രീഭർത്താവും
  7. മുൻപെ or മുൻപേ?
  8. യാചകിയായിട്ടാണ് or യാചിക?
  9. വിചിത്രവീരന്റെ
  10. സംഭ്രീതനായ?

Sonujacobjose (സംവാദം) 17:49, 15 ഫെബ്രുവരി 2012 (UTC)[മറുപടി]

ശരിയാണെന്ന് കരുതുന്നവ താഴെച്ചേർക്കുന്നു. സംശയമുള്ളവക്കു നേരെ ചോദ്യച്ചിഹ്നം ചേർക്കുന്നു.

1. കുന്തീദേവി ?

3. ക്രുദ്ധൻ (ക്രൂദ്ധനെന്നാണ് ഇത്രനാളും വിചാരിച്ചിരുന്നത് :))

5. ധൃഷ്ടദ്യുമ്നൻ

6. പുത്രീഭർത്താവും

7. മുൻപെ or മുൻപേ - രണ്ടും സാധുവാണെന്ന് കരുതുന്നു.

8. യാചകി

10. സംപ്രീതനാവണം.

--Vssun (സംവാദം) 12:06, 17 ഫെബ്രുവരി 2012 (UTC)[മറുപടി]


Thanks VSSUN

"ധൃഷ്ടദ്യുമ്നൻ" തിരുത്തി.

സംപ്രീതൻ അല്ല. "അർജ്ജുനശപഥത്തിൽ സംഭ്രീതനായ ജയദ്രഥനെ സംരക്ഷിക്കേണ്ടത് ദുര്യോധനാദികളുടെ ചുമതലയായിരുന്നു."

"പേടിച്ച" എന്നോ "ഭയപ്പെട്ട" എന്നോ ലളിതമാക്കി എഴുതിക്കൂടേ? --Vssun (സംവാദം) 15:51, 17 ഫെബ്രുവരി 2012 (UTC)[മറുപടി]
പിന്നെ, മലയാളത്തിൽ ധൃഷ്ടദ്യുമ്നനൻ വരും. --Vssun (സംവാദം) 15:53, 17 ഫെബ്രുവരി 2012 (UTC)[മറുപടി]

ഈ താളിനു മുകളിലുള്ള {{FAC}} എന്ന ഫലകം ഇനി നീക്കം ചെയ്തുകൂടേ? വിശ്വപ്രഭ ViswaPrabha Talk 07:34, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നീക്കം ചെയ്തു--റോജി പാലാ (സംവാദം) 07:50, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സൂക്ഷ്മമായ പരിശോധന ആവശ്യമുണ്ടു്[തിരുത്തുക]

ഒരൊറ്റ ഉപയോക്താവിന്റെ നിരന്തരവും അശ്രാന്തവുമായ പരിശ്രമം കൊണ്ടാണു് ഈ ലേഖനത്തിന്റെ സിംഹഭാഗവും രൂപം കൊണ്ടിട്ടുള്ളതു്. പക്ഷേ, ലേഖനത്തിന്റെ പല ഭാഗങ്ങളും ഉള്ളടക്കം കൊണ്ടും ആഖ്യാനരീതികൊണ്ടും മൂലകൃതിയുമായി ഒത്തുപോകുന്നില്ല എന്നു സംശയിക്കുന്നു. ചില ഭാഗങ്ങൾ (ഉദാ: രാജ്യാഭിഷേകം->മണലൂർ!?) അതിശയോക്തിയോ അയുക്തിയോ മൂലം തീരെ വർജ്ജ്യമാണു്. (അല്ലെങ്കിൽ അതിന്റെ ശക്തമായ അവലംബങ്ങൾ വേണ്ടി വരും). പല ഭാഗങ്ങളും എടുത്തെഴുതിയിരിക്കുന്നതു് ഒട്ടും പ്രൗഢമല്ലാതെ പുനർവ്യാഖ്യാനത്തിനു ശ്രമിച്ചിട്ടുള്ള ഏതോ പുസ്തകങ്ങളിൽ നിന്നാണെന്നു വരാം.

ഈ ലേഖനം എഴുതുവാൻ ധാരാളം സമയവും അദ്ധ്വാനവും ചെലവാക്കിയ ഉപയോക്താവിനോടുള്ള നന്ദിയും ബഹുമാനവും ഒട്ടും കൈവിടാതെത്തന്നെ പറയട്ടെ, ലേഖനം മൊത്തമായി പുനഃപരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ ഉടനീളം മാറ്റിയെഴുതേണ്ടതുമാണു്. തൃപ്തികരമായി തിരുത്തപ്പെടുന്നതുവരെ ഈ വസ്തുത തക്കതായ ഫലകങ്ങളിലൂടെ താളിനു മുകളിൽ തന്നെ രേഖപ്പെടുത്തണം എന്നു് കാര്യനിർവ്വാഹകരോടു് അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 08:42, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വലിയൊരു ലേഖനമാണ് കുരുക്ഷേത്രയുദ്ധം . വിവരങ്ങൾ പലതിലും തെറ്റുണ്ട് . ഒരു വിദഗ്ദ്ധ പരിശോധന അത്യാവശ്യമാണ് .Sreejith.S.A 08:38, 2 ഏപ്രിൽ 2017 (UTC)