സംവാദം:കുരിശിലേറ്റിയുള്ള വധശിക്ഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ഇത് തെറ്റാണ്. ഓർത്തഡോക്സ് സഭകൾ യേശുക്രിസ്തു കുരിശിൽ കിടക്കുന്നതായി കാണുന്ന രൂപം മത ചിഹ്നമായി ഉപയോഗിക്കുന്നില്ല. കത്തോലിക്കാ സഭയാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. പ്രൊട്ടസ്റ്റന്റ് സഭകൾ (പെന്തക്കോസ്, ബ്രദറൻ) കുരിശു ചിഹ്നം ഉപയോഗിക്കുന്നതേയില്ല. --sj (സംവാദം) 09:35, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അഭിപ്രായത്തിനു നന്ദി. ഈ ഭാഗം ഞാൻ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പരിഭാഷപ്പെടുത്തിയതാണ്. തർജ്ജമ ചെയ്ത ഇംഗ്ലീഷ് ഭാഗം താഴെക്കൊടുക്കുന്നു.

ഈ വിഷയം എന്തായാലും ചർച്ച ചെയ്യേണ്ടതാണെന്നു തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിലെ താൾ വളരെ ജനറലൈസ് ചെയ്ത വിവരണമായിരിക്കും ഇതെപ്പറ്റി കൊടുത്തിരിക്കുന്നത്. മലയാളം വിക്കിക്കനുയോജ്യമായി ഇതിനെ മാറ്റേണ്ടതുണ്ട് എന്നു തോന്നുന്നു. വേണമെങ്കിൽ കുരിശുകളെപ്പറ്റിയുള്ള ഒരു പുതിയ താൾ തുടങ്ങുകയുമാവാം.

  • കിഴക്കൻ ഓർത്തഡോക്സ് സഭയുടെ പാതിരിമാരുടെ കുരിശിൽ യേശുവിന്റെ ക്രൂശിതരൂപം ഉണ്ടെന്നുതന്നെയാണ് വിക്കിമീഡിയ കോമൺസിൽ തിരഞ്ഞപ്പോൾ മനസ്സിലാകുന്നത്. അൽമായർ ഇതുപയോഗിക്കാറില്ല എന്നാണോ താങ്കൾ ഉദ്ദേശിച്ചത്? അതോ ഇന്ത്യയിലെ ഓർത്തഡോക്സ് സഭയിൽ ക്രൂശിത രൂപം ഉപയോഗിക്കാറില്ലേ? താങ്കൾക്കുതന്നെ കൂടുതൽ വ്യക്തത വരുന്നതരത്തിൽ മാറ്റം വരുത്തുകയോ കുരിശുകളെപ്പറ്റി പുതിയ താൾ തുടങ്ങി അതിലേയ്ക്ക് ലിങ്ക് കൊടുക്കുകയോ ചെയ്യാവുന്നതാണ്.
  • പ്രൊട്ടസ്റ്റന്റ് സഭകളിൽ രണ്ടെണ്ണം മാത്രമല്ലേ പെന്തക്കോസ്റ്റു സഭയും ബ്രദറൻ സഭയും? മിക്ക പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും യേശുവിന്റെ രൂപമില്ലാത്ത കുരിശാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവന ശരിയായിക്കൂടേ? ആ പ്രസ്താവനയ്ക്ക് അവലംബമില്ലാത്തതിനാൽ ഒന്നുകിൽ നീക്കം ചെയ്യുകയോ അവലംബം വേണമെന്ന ടാഗ് കൊടുക്കുകയോ ചെയ്യാം. താങ്കളുടെ പ്രസ്താവനയ്ക്ക് അവലംബമുണ്ടെങ്കിൽ ആ ഭാഗം നേരായ വിധത്തിലാക്കുകയും ചെയ്യാം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:24, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

കിഴക്കൻ ഓർത്തഡോക്സ് സഭയിൽ (കേരളത്തിൽ മലങ്കര ഓർത്തഡോക്സ് സഭ) പാതിരിമാർ അവരുടെ സ്ഥാനചിഹ്നമായി കുരിശ് മാല ഉപയോഗിക്കുന്നതേയില്ല. ബിഷപ്പുമാർ ഉപയോഗിക്കാറുണ്ട്. അവരും ക്രൂശിതരൂപമുള്ള കുരിശല്ല ഉപയോഗിക്കുന്നത്. --sj (സംവാദം) 03:28, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

വീണ്ടും അഭിപ്രായത്തിനു നന്ദി. കിഴക്കൻ ഓർത്തഡോക്സ് സഭ മലങ്കര ഓർത്തഡോക്സ് സഭയിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. മലങ്കര ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലൊന്നാണ്. ഓറിയന്റൽ, ഈസ്റ്റേൺ എന്ന വാക്കുകൾക്ക് ഒരേ അർത്ഥമാണെങ്കിലും രണ്ടുതരം സഭകളെ വിശേഷിപ്പിക്കാനാണ് ഈ വാക്കുകൾ ഉപയോഗിക്കുന്നതെന്നാണ് കാണുന്നത്. റഷ്യ, ബെലാറൂസ്, ഉക്രൈൻ, മോൾഡോവ, ജോർജ്ജിയ, റൊമാനിയ, സെർബിയ, മോണ്ടനെഗ്രോ, മാസഡോണിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലാണ് പ്രധാനമായി കിഴക്കൻ ഓർത്തഡോക്സ് സഭ (ഈസ്റ്റേൺ ഓർത്തഡോക്സ് സഭ) നിലവിലുള്ളത്. മലങ്കര ഓർത്തഡോക്സ് സഭയും (ഇന്ത്യൻ ഓർത്തഡോക്സ് സഭ) കിഴക്കൻ ഓർത്തഡോക്സ് സഭയും ഒരേ നേതൃത്വത്തിനു കീഴിൽപ്പോലും ഒരിക്കലും വന്നിട്ടില്ലെന്ന് തോന്നുന്നു. ഇവ രണ്ടും തമ്മിൽ സൗഹൃദമാണുള്ളതെന്ന് മലയാളം വിക്കിപ്പീഡിയയിലെ താൾ പറയുന്നുണ്ട്.
എന്തായാലും താളിൽ ഈ സഭകളുടെ പേരുകൾ തമ്മിലുള്ള ആശയക്കുഴപ്പമൊഴിവാക്കത്തക്ക തരത്തിൽ ലിങ്കുകൾ കൊടുക്കുകയും മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വ്യക്തത ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ താങ്കൾ തന്നെ വേണ്ട രീതിയിൽ മാറ്റം വരുത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 15:48, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

കുരിശിലേറ്റൽ എന്നു മതി[തിരുത്തുക]

Crucifixion എന്നതിന് മലയാളം കുരിശിലേറ്റൽ എന്നോ ക്രൂശീകരണം എന്നോ മതി.— ഈ തിരുത്തൽ നടത്തിയത് 117.246.11.71 (സംവാദംസംഭാവനകൾ) 11:20, മേയ് 9, 2014 (UTC)

കുരിശിലേറ്റൽ എന്ന് പേരുമാറ്റുന്നതിനോട് എതിർപ്പില്ല. --അജയ് (സംവാദം) 05:44, 14 മേയ് 2014 (UTC)[മറുപടി]