സംവാദം:കുമ്പസാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

കത്തോലിക്കാ സഭയും ഓർത്തഡൊക്സ് സഭയിലും മാത്രമുള്ള ഒന്നാണ് കുമ്പസാരം എന്ന രീതിയലാണ് ലെഖനം പോകുന്നത്. പരസ്യ കുമ്പസാരവും, അനുഷ്ടിക്കുന്ന ക്രിസ്തീയ സഭകളുണ്ടല്ലൊ. ആ രീതിയിൽ ലേഖനം സംതുലിതമല്ലെന്ന് തോന്നുന്നു. noble 05:33, 28 മാർച്ച് 2009 (UTC)[മറുപടി]


പ്രശ്നം സന്തുലനത്തിന്റെയല്ല, പൂർണ്ണതയുടേതാണ്. ലേഖനം ഇപ്പോൾ പൂർണ്ണമല്ല. എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളു. ഇതരക്രൈസ്തവസഭകളെപ്പറ്റിയും ക്രൈസ്തവേതരമതങ്ങളെപ്പറ്റിയും എഴുതുന്നുണ്ട്. അവയെപ്പറ്റിയെല്ലാം ആദ്യഖണ്ഡികയിൽ തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. കത്തോലിക്കാ, ഓർത്തോഡോക്സ് സഭകളെ പ്രത്യേകം എടുത്തുപറയാൻ കാരണം "ചെവിക്കുമ്പസാരം"(Auricular Confession) ആ സഭകളിൽ മാത്രമാണുള്ളത് എന്ന കാരണത്താലാണ്. . Georgekutty 09:59, 28 മാർച്ച് 2009 (UTC)[മറുപടി]

എന്താൺ മാരകപാപങ്ങൾ. മരണകാരണമായേക്കാവുന്നവയാണോ? --ചള്ളിയാൻ ♫ ♫ 06:03, 29 മാർച്ച് 2009 (UTC)[മറുപടി]
Catholic Doctrine അനുസരിച്ച്, നിലനിൽക്കേ മരിച്ചാൽ ആത്മാവിന് നിത്യനാശം വരുത്തുന്ന പാപങ്ങളാണ് മാരകപാപങ്ങൾ. ദൈവപ്രമാണങ്ങളെയോ സഭയുടെ കല്പനകളെയോ പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടെ ലംഘിക്കുമ്പോഴാണ് അത്തരം പാപങ്ങൾ വന്നുപെടുന്നത്.Georgekutty


'കുമ്പസാരം' എന്ന മലയാളം വാക്കിന്റെ ഉല്പത്തിയെക്കുറിച്ച് എഴുതിയാൽ കൊള്ളാമെന്നുണ്ട്. അത് പോർത്തുഗീസ് ഭാഷയിൽ നിന്ന് വന്നതാണെന്ന് ഏറെക്കുറെ ഉറപ്പാണ്. ആർക്കെങ്കിലും തെളിവ് തരാൻ കഴിയുമോ?Georgekutty

താരാവലി പറയുന്നത് (ഫ്ര confessar) എന്നാണ്. അതു തെറ്റാണെന്നു തോന്നുന്നു. കാരണം ഫ്രെഞ്ചിൽ confesser ആണ് ക്രിയ. confessar ജോർജ്കുട്ടി പറഞ്ഞതുപോലെ പോർച്ചുഗീസ് ആണെന്നു തോന്നുന്നു. Not4u

കുമ്പസാരക്കൂടിന്റെ ചിത്രം[തിരുത്തുക]

മൂന്നു കുമ്പസാരക്കൂടുകളുടെ പടങ്ങൾ ലേഖനത്തിന്റെ തുടക്കത്തിൽ ചേർത്തിരുന്നതിൽ ഒരെണ്ണം നീക്കം ചെയ്തു. ഞായിപ്പിള്ളി പള്ളിയിലെ രണ്ടു കുമ്പസാരക്കൂടുകളിൽ ഒന്നാണ് കളഞ്ഞത്. മറ്റു രണ്ടെണ്ണം ലേഖനത്തിൽ രണ്ടിടങ്ങളിലായി മാറ്റി ചേർത്തിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 13:40, 2 ഓഗസ്റ്റ് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുമ്പസാരം&oldid=1954191" എന്ന താളിൽനിന്ന് ശേഖരിച്ചത്