സംവാദം:കുമാരസംഭവം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടാം ഭാഗം[തിരുത്തുക]

എന്റെ കയ്യിൽ ഡോക്ടർ എസ്. രാധാകൃഷ്ണന്റെ General Introduction സഹിതമുള്ള കുമാരസംഭവത്തിന്റെ ഒരു സാഹിത്യ അക്കാദമി പതിപ്പുണ്ട്. 1982-ൽ അച്ചടിച്ചതാണ്. അതിൽ പതിനേഴു സർഗ്ഗങ്ങളുണ്ട്. കുമാരന്റെ ജനന-ജീവിതകഥകൾ പറയുന്ന അവസാനത്തെ 9 സർഗ്ഗങ്ങളും കാളിദാസന്റേതു തന്നെയാണെന്നാണ് അതിൽ പറയുന്നത്. കുറേ ന്യായങ്ങൾ എഴുതിയിട്ട്, ആ പതിപ്പിന്റെ സംശോധകർ എത്തിച്ചേരുന്ന നിഗമനം ഇതാണ്:
"The irresistible conclusion will be that the second half of the poem, depicting the birth and exploits of the fiery Kumara, is genuine; and it is for this reason that we have included it in the present edition of the poem."

ഈ നിലപാട്, ഇന്ന് തീരെ സ്വീകാര്യതയില്ലാത്തതാണോ എന്നറിയില്ല.Georgekutty 02:46, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഏതായാലും, "ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുകവഴി കഥാനിർവ്വഹണം പൂർണ്ണമായി എന്നും" പറയുന്നതിൽ ഒരു കഴമ്പുമില്ല. ആദ്യത്തെ എട്ടു സർഗ്ഗങ്ങൾ മാത്രം പരിഗണിച്ചാൽ കുമാരസംഭവം അപൂർണ്ണകൃതി തന്നെയാണ്. ശിവപാർവതീപരിണയം കഴിഞ്ഞ് 150 ഋതുക്കൾക്കു ശേഷവും ആ ദേവദമ്പതികൾ കാര്യം മറന്ന് പ്രണയലീലകളിൽ മാത്രം മുഴുകി കഴിയുന്നതായാണ് എട്ടം സർഗ്ഗത്തിലെ അവസാനശ്ലോകം പറയുന്നത്.Georgekutty 03:30, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുമാരസംഭവം&oldid=667807" എന്ന താളിൽനിന്ന് ശേഖരിച്ചത്