സംവാദം:കാനേഷുമാരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാനേഷുമാരി എന്ന താളിൽ ഈ പദത്തിന്റെ ശര്രിയായ അർഥം കൊടുക്കണമെന്നുണ്ട്. ഇത് ഇംഗ്ലീഷിലെ സെൻസസ് എന്ന പദത്തിന് സമാനമാണോ എന്നറിയില്ല. പോപ്പുലേഷൻ സെൻസുസ് എന്നു മാത്രമാണോ ഈ പദത്തിൻ അർത്ഥമെന്നു സംശയമുണ്ട്. ഈ താൾ പൂറ്ത്തിയാക്കുന്നതിനായ് പ്രവറ്ത്തിക്കുന്നതിനൂ മുമ്പ് ഈ സംശയം മാറിക്കിട്ടിയാൽ നന്നായിരുന്നു അറിയാവുന്നവരോട് ഇതിനായി അപേക്ഷിക്കുന്നു.

--Unnikn 15:23, 10 ഫെബ്രുവരി 2008 (UTC)[മറുപടി]

"ഒരു നിശ്ചിതകാലയളവിൽ ഒരു രാജ്യത്ത് താമസിക്കുന്ന ജനങ്ങളെ സംബന്ധിക്കുന്ന വിവിധ വിവരങ്ങളുടെ ശേഖരണവും കൂടിച്ചേർക്കലും വിശകലനവും പ്രസിദ്ധീകരണവുമാണ് കനേഷുമാരി അഥവാ സെൻസസ്"

SCERT 10ആം തരം സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽനിന്ന്--അഭി 15:28, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

താങ്കൾ കൊടുത്ത നിർവ്വചനം പൂറ്ണ്ണമാണോ എന്നതാൺ ചോദ്യം. മൃഗങ്ങളുടെ വിവരം ശേഖരിക്കുന്നതിനും, ഇംഗ്ലീഷിൽ സെൻസസ് എന്നുതന്നെയാൺ പറയുന്നത്. ഇന്ത്യയ്ല്ത്തന്നെ അടുത്ത കാലത്തായി മൃഗങ്ങൾ, ഉദ്യമങ്ങൾ(enterprises), ചെറുകിടജലസ്വേചനം, മത്സ്യബന്ധനം എന്നിവയുടെ സെൻസസ് ഉണ്ടായിരിക്കുന്നു. --Unnikn 12:19, 18 ഫെബ്രുവരി 2008 (UTC) ഒന്ന് ജനസംഖ്യാ നിര്ണ്ണയവും മറ്റേത് കണക്കെടുപ്പുമല്ലേ??--പ്രവീൺ:സംവാദം 12:36, 18 ഫെബ്രുവരി 2008 (UTC)[മറുപടി]

രണ്ടും ജനസംഖ്യാനിറ്ണ്ണയവും, കണെക്കെടുപ്പുമാൺ. ചോദ്യം അതല്ല. കാനേഷുമാരി എന്ന വാക്കിനു സെൻസസ് എന്ന ഇംഗ്ലീഷ് വാക്കിന്റെ മുഴുവൻ അർത്ഥവുമുണ്ടോ എന്നതാൺ. അതിന്റെ നിറ്വചനമായി സെൻസസ്സിന്റെ നിറ്വചനം കൊടുക്കാമോ എന്നതാൺ. ജനസംഖ്യ എന്ന മലയാളം വാക്കിന് പോപ്പുലേഷൻ എന്ന ഇംഗ്ലീഷ് വാക്കിന്റെ മുഴുവൻ അർത്ഥവും ഇല്ല. പോപ്പുലേഷൻ എന്ന വാക്കിന് ജനസംഖ്യ എന്നതു കൂടാതെ ജനത എന്ന് ഒരു സാമാന്യ അർത്ഥവുമുണ്ട്. അതു കൂടാതെ സ്റ്റാറ്റിസ്റ്റിക്സിൽ(സാംഖ്യശാസ്ത്രം) എല്ലാ ഏകകങ്ങളുടെയും ഒരു സെറ്റ് (set) എന്ന അർത്ഥവുമുണ്ട്. കാനേഷുമാരിക്ക് ഇംഗ്ലീഷിലുള്ള നിർവ്വചനത്തിൽ പോപ്പുലേഷൻ എന്നവാക്കുപയോഗിച്ചിരിക്കുന്നതു ജനസംഖ്യ എന്ന അർത്ഥത്തിലല്ല, മറിച്ച് മറ്റുള്ള രണ്ട് അർത്ഥങ്ങളിലുമാണ്. സംഖ്യശാസ്ത്രത്തിലെ അർത്ഥം സെൻസസ് എന്ന ഇംഗ്ലീഷ് വാക്കിനു ശരിക്കും ചേരുന്നു, എന്തുകൊണ്ടെന്നാൽ, ഇംഗ്ലീഷിൽ ഈ വാക്ക് മനുഷ്യരുടെ മാത്രമല്ല, മറ്റു പലതിന്റെയും (ഉദാ. മൃഗങ്ങൾ, ഭവനങ്ങൾ, ഉദ്യമങ്ങൾ, തുടങ്ങിയവ) വിവരശേഖരണത്തെക്കുറിക്കുന്നു.

സ്കൂൾ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന നിർവചനം തെറ്റാണ്. ജനസംഖ്യ നിശ്ചലമല്ല. അതിനാൽ ഒരു നിശ്ചിതകാലയളവിൽ എന്ന പ്രയോഗം തെറ്റാണ്. ഐക്യരാഷ്ട്രസഭ 2007ൽ അംഗീകരിച്ച നിർവചനം നോക്കുക A population census is the total process of collecting, compiling, evaluating, analysing and publishing or otherwise disseminating demographic, economic and social data pertaining, at a specified time, to all persons in a country or in a well-delimited part of a country.

population census എന്നുപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. കൂടാതെ data pertaining, at a specified time എന്ന പ്രയോഗവും ശ്രദ്ധിക്കുക. കാനേഷുമാരി എന്ന വാക്ക് മറ്റുള്ള സെൻസസുകളെക്കൂടി സൂചിപ്പിക്കുന്നുവെങ്കിൽ ലേഖനത്തിന്റെ തിരുത്തൽ ശരിയല്ല. ഇതിനൊരു തീരുമാനമുണ്ടകുന്നതുവരെ നിർവചനത്തിന്റെ ആദ്യത്തെ രൂപം നിലനിർത്തുന്നതാൺ നല്ലത്. അതിനാൽ ലേഖനം മറ്റുന്നു

--Unnikn 16:06, 18 ഫെബ്രുവരി 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കാനേഷുമാരി&oldid=4026261" എന്ന താളിൽനിന്ന് ശേഖരിച്ചത്