സംവാദം:ഓപ്റ്റിക്കൽ റ്റ്വീസർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവത്കരണം[തിരുത്തുക]

ട്രാപ്പ്, മാനിപ്പുലേറ്റ് തുടങ്ങിയ വാക്കുകൾക്ക് തത്തുല്യമായ മലയാളവാക്കുകൾ ഉപയോഗിച്ച് പരമാവധി ഇംഗ്ലീഷ് വാക്കുകളെ ഒഴിവാക്കാവുന്നതാണ്...Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം) 03:05, 3 ജനുവരി 2012 (UTC)[മറുപടി]

ഇവിടെ ട്രാപ്പ്, മാനിപ്പുലേറ്റ് എന്നിവ യഥാക്രമം, പിടിച്ചെടുക്കലും കൈകാര്യം ചെയ്യലുമല്ലേ? ആമുഖത്തിലെ രണ്ടാം ഭാഗം ("ജീവശാസ്ത്രഗവേഷണങ്ങളിൽ പലതരം .... ") തുടക്കത്തിൽ വന്നിരുന്നെങ്കിൽ കൂടുതൽ ഗ്രാഹ്യമാകുമായിരുന്നു എന്ന അഭിപ്രായവുമുണ്ട്. --Vssun (സംവാദം) 03:13, 3 ജനുവരി 2012 (UTC)[മറുപടി]
അർത്ഥവ്യത്യാസം വരാതെ വാക്യഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് വാക്കുകൾക്ക് തത്തുല്യം അതുതന്നെയാണോ എന്നറിയില്ല :( Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ (സംവാദം) 03:25, 3 ജനുവരി 2012 (UTC)[മറുപടി]

നന്ദി. മലയാളത്തിലെ സാങ്കേതിക പദങ്ങൾ, പത്താം തരം വരെ പഠിപ്പിക്കുന്നതേ എനിക്കറിയൂ. ക്യൂറിയസേട്ടൻ (സംവാദം) 10:18, 13 ജനുവരി 2012 (UTC)[മറുപടി]

ലേഖനത്തിന്റെ രണ്ടാം ഖണ്ഡികയിൽ "ഇലക്ട്രീക് ഫീൽഡിനെ മാനിപ്പുലേറ്റ് ചെയ്യുന്ന" എന്ന് തുടങ്ങിയിരിക്കുന്നത് ശരിയാണോ?‌ ഇലക്ട്രീക് ഫീൽഡുപയോഗിച്ച് കോശങ്ങളെയല്ലേ‌ മാനിപ്പുലേറ്റ് ചെയ്യുന്നത്? ലേഖനത്തിന്റെ തലക്കെട്ട് ഓപ്റ്റിക്കൽ റ്റ്വീസർ എന്നായതിനാൽ ഇലക്ട്രീക് റ്റ്വീസറിനെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നതിനേക്കാൽ നല്ലത്, ഈ ലേഖനം റ്റ്വീസർ എന്ന പേരിൽ ഒരു പ്രധാന ലേഖനമായി മാറ്റുകയും അതിൽ ഇലക്ട്രിക്, ഓപ്റ്റിക്കൽ റ്റ്വീസറൂകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നതാണ്. --Vssun (സംവാദം) 15:08, 13 ജനുവരി 2012 (UTC)[മറുപടി]
വൈദ്യുത മണ്ഡലം (ഫീൾഡ്), ലേസർ കണം എന്നിവ പായിച്ച് കോശത്തിനുള്ളിലെ കണങ്ങളെ (ഇലക്ട്രോൺ, പ്രോട്ടോൺ) കൈകാര്യം ചെയ്ത് അതിലൂടെ കോശത്തെപ്പറ്റി പഠിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് തോനുന്നു. (പന്ത്രണ്ടിൽ ജീവശാസ്ത്രത്തിൽ ഇതിനു സമാനമായി എന്തൊക്കെയോ പഠിച്ചിട്ടുള്ളതായി ഓർമ്മ) അങ്ങനെയെങ്കിൽ "ഇലക്ട്രീക് ഫീൽഡുപയോഗിച്ച് കോശത്തിനുള്ളിലെ കണങ്ങളെ മാനിപ്പുലേറ്റ് ചെയ്യുന്ന" എന്ന വിധത്തിൽ മാറ്റിയാൽ നന്നാവുമെന്ന് കരുതുന്നു. ലേഖനം നവീകരിക്കുന്നതിന് സുനിലേട്ടനോട് യോജിക്കുന്നു. (പറ്റുമെങ്കിൽ ഈ ലേഖനം വൃത്തിയാക്കിയ ശേഷം റ്റ്വീസർ, വൈദ്യുത റ്റ്വീസർ എന്നിങ്ങനെ പുതിയ രണ്ട് ലേഖനങ്ങൾ തുടങ്ങുന്നതാവും നല്ലത്. --അഖിലൻ‎ 16:48, 13 ജനുവരി 2012 (UTC)[മറുപടി]