സംവാദം:ഒറ്റപ്പാലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഒറ്റപ്പാലം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ഒറ്റപ്പാലത്തിന്റെ ചരിത്രം[തിരുത്തുക]

കേരളത്തിന്റെ സ്ഥലനാമചരിത്രങ്ങൾ ഗവേഷണം നടത്തി രേഖപ്പെടുത്തിയ വി.വി.കെ.വാലത്ത് ഒറ്റപ്പാലം എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പറയുന്നത് 'ഒറ്റി' 'പലം' എന്നീ ര‌ണ്ട് വാക്കുകൾ ചേർന്ന് ഒറ്റിപ്പുലവും പി‌ന്നീടത് ഒറ്റപ്പാലവും ആയി എന്നാണ്. ഒറ്റി എന്നതിന് പണയം എന്നും പലം എന്നതിന് നിലം എന്നും അർത്ഥം. 1800കളുടെ അവസാനം വേങ്ങേരി മന ഒളപ്പമണ്ണ മനക്ക് ഒറ്റിയായി നൽകിയ പ്രദേശമാണ് ഒറ്റപ്പാലം എന്ന് ചില പ്അഴയ രേഖകളിലും കാണുന്നു.

1921ൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് എതിർ വശത്തെ വയലിൽ വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്ത പ്രധാന ‌ദേശീയ‌നേതാവ് ആന്ധ്രാകേസരി പ്രകാശം ആയിരുന്നു.മൂന്നായിക്കിടന്ന മലയാളദേശത്തെ ജനങ്ങളുടെ ആദ്യ ‌രാഷ്ട്രീയസമ്മേളനമായിരുന്നു അത്. പെരുമ്പിലാവിൽ രാമുണ്ണി‌മേനോൻ എന്ന ഒറ്റപ്പാലം ബാറിലെ വക്കീലായിരുന്നു സ്വാഗതസംഘം അധ്യക്ഷൻ. അദ്ദേഹത്തേയും ‌കോൺ‌ഗ്രസ്സ്-ഖിലാഫത്ത് വളണ്ടിയർമാരെയും ടൗണിലിട്ട് പോലീസ് ഭീകരമായി മർദ്ദിക്കുകയുണ്ടായി. ഇതിനെതിരെ പ്രതിഷേധപ്രകടനവും ഹർത്താലും നടത്തിയാണ് സമ്മേളനം അവസാനിച്ചത്.

1934 ജനുവ‌രി 10നാണ് ഗാന്ധിജി ഒറ്റപ്പാലം സന്ദർശിച്ചത്.ഒറ്റപ്പാലം ഹൈസ്ക്കൂളിലായിരുന്നു സ്വീകരണം. അന്ന് രാത്രി അദ്ദേഹം അവിടെ താമസിക്കുകയും ‌ചെയ്തു. അദ്ദേഹത്തിന് പാൽ കറന്ന് ‌കുടിക്കാൻ വേണ്ടി ഒരു ആടിനെ സംഘാടകർ ഏർപ്പാടാക്കിയിരുന്നു. പിറ്റെ ദിവസം അദ്ദേഹം പട്ടാമ്പിയിലും പ്രസംഗിച്ചു. — ഈ തിരുത്തൽ നടത്തിയത് 59.89.202.192 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ഒറ്റപ്പാലം&oldid=2010537" എന്ന താളിൽനിന്ന് ശേഖരിച്ചത്