സംവാദം:എമു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രപഞ്ച നിയമത്തിൽ അനിവാര്യമായ പരിണാമപ്രക്രിയയിൽ വിധേയരാകാത്ത ഏക പക്ഷി എമുവാണ്‌ എന്നു പറയുന്നത് ശരിയല്ല. പരിണാമത്തിന് വിധേയമാകാതെ ഒന്നും ജീവലോകത്തിലില്ല. വളരെക്കാലം എമു കാര്യമായ പരിണാമത്തിന് വിധേയമാകാതെ നിന്നിട്ടുണ്ടാകാം. അങ്ങനെയുള്ള ജീവികൾ, പക്ഷികളടക്കം, വേറേയുമുൺട്. വംശനാശം വന്നുപോയ ജീവികളുമായി സമാനതകൾ പങ്കിടുന്ന ജീവികളെ ചിലപ്പോൾ Living fossils എന്ന് പറയാറുണ്ട്. വേണമെങ്കിൽ എമു അക്കൂട്ടത്തിൽ പെടുമെന്ന് പറയാം. പക്ഷികളുടെ ശാസ്ത്രീയവർഗ്ഗീകരണം എമുവിനെ, കസോവരി, ഒട്ടകപ്പക്ഷി, റിയ, കിവി എന്നിവ ഉൾക്കൊള്ളുന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. എമു പരിണാമത്തിന് വിധേയമായിട്ടില്ലെന്നാണെങ്കിൽ അതു തന്നെ ആ വിഭാഗത്തിലെ മറ്റു പക്ഷികളെപ്പറ്റിയും പറയേണ്ടി വരും.Georgekutty 11:06, 12 ജൂലൈ 2008 (UTC)[മറുപടി]

ജോർജ്ജുകുട്ടിയുടെ അഭിപ്രായം ശരിയായിരിക്കാം. പക്ഷേ ഞാൻ ഈ വസ്തുത മലയാള മനോരമയുടെ സമ്പാദ്യം ത്രൈമാസിക. 2008 മെയ്. ഡോ. ഡി. ഷൈൻ കുമാറിന്റെ ലേഖനം. താൾ - 80-81. ഇവിടെനിന്നും പകർത്തിയതാണ്‌. --സുഗീഷ് 17:48, 12 ജൂലൈ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:എമു&oldid=664866" എന്ന താളിൽനിന്ന് ശേഖരിച്ചത്