സംവാദം:ഉരുളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉരുളി എന്ന് ഇവിടെ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ വാർപ്പാണ്. വാർപ്പ് എന്നാൽ ഉരുളിയിയെക്കാൾ അസാമാന്യവലുതും കാത് (കാത് എന്നാൽ "ഉരുളിക്ക്" സാധാരണ രണ്ടു വശവും ഉള്ള ചുരുണ്ട് കാണുന്ന സാധനമാണ്) ഉള്ളതാണ്. ഉരുളി എത്ര വലിപ്പമുണ്ടയാലും "കാത്" കാണില്ല.....

ഓട്ടുരുളി

2മത്തെ അർഥം നോക്കുക ഈ ചിത്രത്തിൻറെ "വാർപ്പിന്റെ" പുറകിൽ കാണുന്നതാണ് "ഉരുളി"--♥Aswini (സംവാദം) 15:49, 21 ഫെബ്രുവരി 2013 (UTC)[മറുപടി]

ശരിയാണ്. ചിത്രത്തിൽ കാണുന്നത് വാർപ്പ്. ലേഖനം ഉരുളിയെക്കുറിച്ചുള്ളത്. വാർപ്പ് വീടുകളിലെ സാധാരണ ഉപയോഗത്തിന് എടുക്കാറില്ല. --Adv.tksujith (സംവാദം) 06:21, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

അശ്വിനി പറഞ്ഞത് ശരിയാണ്. കാതുള്ളവയെ ഉരുളി എന്നു വിളിക്കാറില്ല വാർപ്പെന്നേ പറയാറുള്ളൂ. രണ്ടുരീതിയിൽ ഇത് മെച്ചപ്പെടുത്താം. ഒന്നുകിൽ വാർപ്പിനെ പ്രത്യേക താളാക്കുക. അല്ലെങ്കിൽ വലിപ്പമുള്ള ഉരുളികളെ വാർപ്പ് എന്നുവിളിക്കുന്നു എന്ന് ഈ താളിൽ വിശദീകരിക്കാം. --Vssun (സംവാദം) 10:11, 26 ഫെബ്രുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഉരുളി&oldid=1664118" എന്ന താളിൽനിന്ന് ശേഖരിച്ചത്