സംവാദം:ഇബ്‌സൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇബ്സൻ എന്നതിനു പകരം ഇബ്‌സൻ എന്നാണ് സാധാരണ മലയാളത്തിൽ എഴുതാറുള്ളത്. അങ്ങനെയാവുന്നതാണ് നല്ലത്. ആമുഖഭാഗം അപ്രകാരം തിരുത്തിയിട്ടുണ്ട്. ഇബ്‌സന്റെ കൃതികൾ പലതും മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.കൃതികളുടെ പട്ടികയിൽ മലയാളപരിഭാഷകളുടെ പേരും ഉൾക്കൊള്ളിക്കാവുന്നതാണല്ലോ. മാത്രമല്ല,മലയാള നാടകവേദിയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലം നിലനിന്ന സ്വാധീനം ഇബ്‌സന്റേതായിരുന്നുവല്ലോ. ഈ ലേഖനത്തിൽ ഉപശീർഷകമായി ഇബ്‌സനും മലയാളനാടകവേദിയും എന്നൊന്ന് ഉണ്ടാകേണ്ടത് ആവശ്യമാണ്. ഡോ.മഹേഷ് മംഗലാട്ട് 22:37, 22 മേയ് 2007 (UTC)[മറുപടി]


എന്തോ എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത്. ഇബ്സൻ എന്നുതന്നെ. ഫോണ്ടിന്റെ പ്രശ്നം ആയിരിക്കും..
മഹേഷ്, മലയാള നാടകവേദിയും ഇബ്സനും എന്ന ഒരു ലേഖനം എഴുതാമോ? അങ്ങനെ ഒന്ന് എഴുതാൻ വേണ്ട വിവരങ്ങൾ എന്റെ കയ്യിൽ ഇല്ല.
മലയാളം പരിഭാഷകൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം. Simynazareth 03:02, 23 മേയ് 2007 (UTC)simynazareth[മറുപടി]

എഴുതാം.ഒരല്പം സമയം വേണം.അത്യാവശ്യമായി തീർക്കാനുള്ള കുറേ പണികളുണ്ട്.

അങ്ങനെ ഒരു ഉപവിഭാഗം ഉണ്ടായാലേ മലയാളം വിക്കിയിൽ ലേഖനം പൂർണ്ണമാവുകയുള്ളൂ. 59.93.22.212 04:35, 23 മേയ് 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇബ്‌സൻ&oldid=662649" എന്ന താളിൽനിന്ന് ശേഖരിച്ചത്