സംവാദം:ഇന്ത്യയുടെ ഭരണഘടന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ഭരണഘടന എന്നാക്കണ്ടേ?--Vssun 05:56, 17 ഓഗസ്റ്റ്‌ 2007 (UTC)

checkY ചെയ്തു --സാദിക്ക്‌ ഖാലിദ്‌ 09:36, 7 നവംബർ 2007 (UTC)[മറുപടി]

വകുപ്പ്/അനുഛേദം[തിരുത്തുക]

ഭരണഘടനയിൽ “വകുപ്പ്” എന്ന പ്രയോഗം കാണാറില്ല. കൂടുതൽ അനുയോജ്യം “അനുഛേദം” എന്നാണ്. സാധാരണ നിയമത്തിൽ “section" എന്ന് കാണുന്നതിനെ വകുപ്പെന്നും, ഭരണഘടനയിൽ “article" എന്നതിനെ അനുഛേദമെന്നുമാണ് സാധാരണ തർജ്ജമ ചെയ്യുക പതിവ്. അങ്ങനെ തിരുത്തുകയാണ്.

അതു പോലെ പ്രത്യേകതകളിൽ 22 ഭാഗം എന്നും 10 പട്ടിക എന്നും പറഞ്ഞിരുന്നത് ശരിയല്ല. ഒന്നു മുതൽ ഇരുപത്തിരണ്ടു വരെ ഭാഗങ്ങൾക്കിടയിൽ 4A 9A 14A എന്നിങ്ങനെ മൂന്ന് പുതിയ ഭാഗങ്ങൾ കാണാം. ഭാഗം 7 നീക്കം ചെയ്തു. അങ്ങനെ 24 ഭാഗം. ആദ്യം 8 പട്ടികകൾ ഉണ്ടായിരുന്നു. 1951ലും (ഒന്നാം ഭേദഗതി) 1985ലും (അൻപത്തിരണ്ടാം ഭേദഗതി) 9ഉം 10ഉം പട്ടികകൾ കൂട്ടിച്ചേർക്കപ്പെട്ടു. 1992ലെ 73ഉം 74ഉം ഭേദഗതികൾ വഴി 11ഉം 12ഉം പട്ടികകൾ ഉൾപ്പെടുത്തി. --hari 06:00, 21 ഓഗസ്റ്റ്‌ 2007 (UTC)

ഹരീ ഈ വിഷയത്തെ കുറിച്ച് ആധികാരിമായി അറിയുമെങ്കിൽ ധൈര്യമായി തിരുത്തിക്കോളൂ. ഇതിൽ ഇനിയും ധാരാളം കാര്യങ്ങൾ കൂട്ടിചേർക്കാനും ലേഖനം വൃത്തിയാക്കാനും ഉണ്ട്. --Shiju Alex 06:32, 21 ഓഗസ്റ്റ്‌ 2007 (UTC)

വളരെ നാൾ കഴിഞ്ഞ് വീണ്ടും ഒരു പുതിയ ഭാഗം കൂടി ചേർത്തു. ഭാഗം ഒന്നിലെ അനുഛേദങ്ങൾക്ക് വിശദമായ ലേഖനം ആക്കി. പതുക്കെ മറ്റുഭാഗങ്ങളിലേക്കും കടക്കാം. ചില ഭാഗങ്ങൾ അങ്ങനെ ഒരു വിശദീകരണം വേണ്ടവയല്ല എന്ന് തോന്നുന്നു. പ്രധാന ഭാഗങ്ങളിലേക്കിത് ചുരുക്കിയില്ലെങ്കിൽ ഈ ലേഖനം വളരെ സ്ഥൂലമാകില്ലേ എന്നൊരു സംശയം. ഒരു ലേഖനത്തിന്‌ പരിധിയുണ്ടോ, വലുപ്പത്തിൽ ?— ഈ തിരുത്തൽ നടത്തിയത് Harirajmr (സംവാദംസംഭാവനകൾ)
വലിപ്പം കൂടുന്നതിനനുസരിച്ച് വേറെ ലേഖനങ്ങളാക്കിമാറ്റാമെന്നെ--സാദിക്ക്‌ ഖാലിദ്‌ 15:35, 18 ഡിസംബർ 2007 (UTC)[മറുപടി]

മൗലിക കടമകൾ[തിരുത്തുക]

പൗരന്മാർക്കു മൗലികാവകാശങ്ങൾ മാത്രമല്ല, മൗലികമായ കടമകളും (Fundamental Duties) നിർ‍‌വഹിക്കാനുണ്ടെന്നു ഭരണഘടന ഓർമ്മപ്പെടുത്തുന്നു.

  1. ഭരണഘടന അനുസരിക്കുക. ഭരണഘടനയെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.
  2. സ്വാതന്ത്ര്യസമരത്തിനു ഉത്തേജനം പകർന്ന ഉന്നതമായ ആദർശങ്ങൾ പിന്തുടരുക.
  3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക.
  4. രാജ്യരക്ഷാ പ്രവർത്തനത്തിനും രാഷ്ട്രസേവനത്തിനും തയ്യാറാവുക.
  5. മത - ഭാഷ - പ്രദേശ - വിഭാഗ വൈജാത്യങ്ങൾക്കതീതമായി എല്ലാവർക്കുമിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക.
  6. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക, സം‌രക്ഷിക്കുക.
  7. പരിസ്ഥിതി സം‌രക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. വനം, തടാകം, നദികൾ, വന്യജീവികൾ എന്നിവയെ കാത്തു സൂക്ഷിക്കുക. ജീവനുള്ളവയോടെല്ലാം അനുകമ്പ കാട്ടുക.
  8. ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും പരിഷ്കരണ ത്വരയും വികസിപ്പിക്കുക.
  9. പൊതു സ്വത്ത് സം‌രക്ഷിക്കുക. അക്രമം ഉപേക്ഷിക്കുക.
  10. എല്ലാ മണ്ഡലങ്ങളിലും മികവുകാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറുവാൻ സഹായിക്കുക.

ഇതൊന്നു വായിച്ച് നോക്കി ഒന്നു ശരിയായ ഘണ്ഡികയിൽ ചേർക്കാൻ സഹായിക്കൂ..... --Caduser2003 10:16, 29 ജനുവരി 2008 (UTC)[മറുപടി]

ഭരണഘടന[തിരുത്തുക]

ഈ ലെഖനത്തിന്റെ പോക്കു കണ്ടിട്ടു ഭരണഘ്ടന മൊത്തം ഇതിലാവുന്ന സ്ഥിതിയാണ്‌. വിക്കിപീഡിയയിൽ ഭരണഘടനയെ കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ആകാവൂ. അതിന്റെ ചരിത്രവും, ചെറു വിവരണവും മറ്റും. ബാക്കി ഭരണഘടന തന്നെ ഇതിൽ ചേർക്കുന്നതു ഒഴിവാക്കി അവയൊക്കെ വിക്കി സൊർസിലേക്കു മാറ്റണം. ഇംഗ്ലീഷ് വിക്കിസോർസിൽ ഭരണഘടനയിലേക്കൂള്ള ലിങ്ക് ഇതാ. http://en.wikisource.org/wiki/Constitution_of_India. ഇതിന്റെ മലയാള പരിഭാഷ മലയാളം വിക്കിഗ്രന്ഥശാലയിൽ വരണം. --ഷിജു അലക്സ് 10:24, 29 ജനുവരി 2008 (UTC)[മറുപടി]

വിക്കി ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളേ പാടുള്ളൂ. ഏതു വിഷയത്തിലുള്ള പുസ്തകങ്ങളുണ്ടാക്കാനുതകുന്ന രീതിയിൽ വിക്കി പാഠശാലയുടെ നയങ്ങൾ പുതുക്കുകയാണെങ്കിൽ അവിടമാണ് ഇത്തരം കൃതികൾക്കുള്ള സ്ഥാനം. --Vssun (സംവാദം) 09:21, 17 ഡിസംബർ 2012 (UTC)[മറുപടി]