സംവാദം:ആർ.വി.ജി. മേനോൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധിക്കുക, ആർ.വി.ജി അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് എടുത്തു എന്നതു സംബന്ധിച്ച് മലയാളത്തിലെ പ്രമുഖമായ ഒരു മെയിലിംഗ് ഗ്രൂപ്പിൽ ഒരു ചർച്ച നടക്കുന്നുണ്ട്. അദ്ദേഹം അത് നിഷേധിക്കുകയും, അമേരിക്കയിൽ ആണവോർജ്ജമേഖലയിൽ ഗവേഷണത്തിനായി ചേർന്നത് ശരിയാണെങ്കിലും ആയതിൽ വിശ്വാസവും താല്പര്യവും നഷ്ടപ്പെട്ട് ഗവേഷണം ഉപേക്ഷിച്ചെന്നും പിന്നീട് കേരള സർവ്വകലാശാലയിൽ നിന്നും സൌരോർജ്ജമേഖലയിലാണ് ഡോക്ടറേറ്റ് നേടിയതെന്നും അവിടെ വിശദീകരിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ലേഖനത്തിലെ തെറ്റായ പ്രസ്താവന തിരുത്തണമെന്ന് പരിചയമുള്ളതിനാൽ അദ്ദേഹം എന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ലഭ്യമായ ലിങ്കിലെ തെറ്റായ വിവരമാണ് ഇവിടെ ചേർത്തിരുന്നത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അത് തൽക്കാലം തിരുത്തുന്നു. അതിന് പിന്തുണയായി വ്യക്തമായ ലിങ്ക് ഉടൻ തന്നെ നൽകുന്നതാണ്. സംഗതി ചർച്ചയായ സ്ഥിതിക്ക് ഉടൻ തന്നെ ഈ തിരുത്ത് നടത്തുകയാണ്. തെറ്റ് വിക്കിപീഡിയയുടേതല്ല. റഫറൻസ് ലിങ്കിലേതാണ് എന്ന് ക്ഷമാപണത്തോടെ അറിയിക്കുന്നു. --Adv.tksujith (സംവാദം) 14:57, 13 നവംബർ 2012 (UTC)[മറുപടി]

പക്ഷെ ആധികാരിക അവലംബങ്ങളിൽ അങ്ങനെ ഒരു വാർത്ത വരാത്തിടത്തോളം കാലം നമുക്ക് ആ വിധത്തിൽ തിരുത്താൻ പറ്റുമോ?--ഷിജു അലക്സ് (സംവാദം) 16:08, 13 നവംബർ 2012 (UTC)[മറുപടി]

ഇവിടെ അവലംബങ്ങളുടെ ആധികാരികത എന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലെ പ്രധാന മെയിലിംഗ് ഗ്രൂപ്പുകളിലൊന്നായ ഫോർത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗ്രൂപ്പിലാണ് ഈ ചർച്ച നടന്നത്. അദ്ദേഹം അയച്ച ഇ-മെയിൽ നമ്മുടെ മെയിലിംഗ് ഗ്രൂപ്പിലേക്ക് വേണമെങ്കിൽ അയയ്കാം. എവിടെയെങ്കിലും ഇതുസംബന്ധമായ പരാമർശം ഉണ്ടോ എന്ന് പരതിക്കൊണ്ടിരിക്കുകയാണ്. തെറ്റ് കണ്ടെത്തിയാൽ അത് തിരുത്തുന്നതല്ലേ നല്ലത്. അവലംബത്തെ പഴിച്ചാൽ നാട്ടുകാർക്ക് ദഹിക്കണമെന്നില്ല. --Adv.tksujith (സംവാദം) 16:55, 13 നവംബർ 2012 (UTC)[മറുപടി]

മാറ്റത്തിന് ആധാരമായ അവലംബം ചേർത്തിട്ടുണ്ട്. --Adv.tksujith (സംവാദം) 17:05, 13 നവംബർ 2012 (UTC)[മറുപടി]


എനിക്ക് തോന്നുന്നു ഇത്തരം ഘട്ടങ്ങളിൽ നമുക്ക് ചെയ്യാവുന്നത് താഴെ പറയുന്നത് ആണെന്ന്

  1. തെറ്റായ വാചകം ഒഴിവാക്കി പുതിയ വാചകം ചേർക്കുക
  2. പുതിയ വാചകത്തിനു അവലംബം ആവശ്യമാണ് എന്ന ഫലകം ചേർക്കുക
  3. ശരിയായ വാചകത്തിനുള്ള അവലംബം വരുമ്പോൾ അത് ലേഖനത്തിൽ ചേർക്കുക

എന്തയാളും ലേഖനത്തിന്റെ ആധാരമായ വ്യതിയിൽ നിന്നു തന്നെ ഇതേ പോലൂള്ള കാര്യങ്ങളിൽ സ്ഥിരീകരണം ലഭിക്കുമ്പോൾ അത് ലേഖനത്തിൽ ചേർക്കുന്നത് നന്നാണ്. എങ്കിലും ഇത് പലരും ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയും തള്ളികളയാനാവില്ല. പ്രത്യേകിച്ച് വിമർശനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. --ഷിജു അലക്സ് (സംവാദം) 03:38, 14 നവംബർ 2012 (UTC)[മറുപടി]

പരാതിപരിഹാര സംവിധാനം[തിരുത്തുക]

ഇവിടെ പുതിയൊരു പ്രശ്നം കൂടി ശ്രദ്ധയിൽ പെടുന്നു. വിക്കിലേഖനങ്ങളെ സംബന്ധിച്ച് പരാതിയും വിമർശനങ്ങളുമുള്ള പൊതുജനങ്ങൾ ഉണ്ടാകാം. അവർക്ക് അത് പ്രകടിപ്പിക്കുവാൻ നിലവിൽ ഫലപ്രദമായ വേദിയുണ്ടോ എന്ന കാര്യം സംശയമാണ്.

ഇവിടെ തന്നെ, തന്നെക്കുറിച്ചുള്ള തെറ്റായ പരാമർശം നീക്കുവാൻ ആർ.വി.ജി. മാഷ് സ്വയം ശ്രമിച്ചിരുന്നു. വിക്കിഎഡിറ്റിംഗ് പരിചയമില്ലാത്ത അദ്ദേഹം "പദ്യൂ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുത്തു" എന്നവാചകത്തെ "പഠിച്ചിരുന്നു" എന്നാക്കിമാറ്റി ചെറിയ ഒരു തിരുത്ത് നടത്തി. അതിന് അവലംബം ചേർക്കണമെന്ന കാര്യമൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു.അദ്ദേം യൂസർ ഐ.ഡി എടുക്കാതെയുമാണ് അത് ചെയ്തത്. (നാൾവഴിയിലെ 146.139.76.144 എന്ന ഐ.പി. യുടെ തിരുത്ത് കാണുക). എന്നാൽ അജ്ഞാത ഉപയോക്താവിന്റെ നശീകരണപ്രവർത്തനമാണെന്നു കരുതി റസിമാൻ ആ തിരുത്ത് തിരസ്കരിക്കുകയും ചെയ്ത. അതിനുശേഷമാണ് അദ്ദേഹം "ഞാൻ നോക്കിയിട്ട് അത് ശരിയാക്കാൻ പറ്റുന്നില്ല" എന്ന വിഷമത്തോടെ എനിക്ക് മെയിൽ അയയ്കുന്നത്.

ഇവിടെ മാഷിന് നമ്മളിൽ ചിലരെ പരിചയമുള്ളതുകൊണ്ട് അങ്ങനെ ചെയ്യാൻ കഴിഞ്ഞു. പക്ഷേ നമ്മുടെ പ്രധാന താളിൽ തന്നെ വിക്കിപീഡിയ സംബന്ധമായ അഭിപ്രായങ്ങൾ എഴുതുവാൻ ഒരു പ്രത്യേക ഇടം, അല്ലെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കുവാൻ പൊതു മെയിൽ ഐഡി പോലുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ പൊതുജനത്തിന് /ബന്ധപ്പെട്ടയാളുകൾക്ക് ഇപ്രകാരമുള്ള കാര്യങ്ങൾ നമ്മളോട് സംവദിക്കാൻ പറ്റിയേനേ. പ്രധാന താളിന്റെ സംവാദം താളും ആശയവിനിമയം എന്ന കണ്ണിയിലെ സംവിധാനങ്ങളും സാധാരണ വെബ്സൈറ്റുകളിലെ "Contact Us" സംവിധാനത്തിന് പകരം വെയ്കാവുന്നതായി തോന്നുന്നില്ല. അല്ലെങ്കിൽ തന്നെ വിക്കിയിലേക്ക് ആദ്യം കടന്നുവരുന്ന ഒരാളിന്, പ്രത്യേക സാങ്കേതിക പരിജ്ഞാനം ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്, സംവാദം താളും അതിലെ കുറിപ്പിടലും എത്രകണ്ട് ദുഷ്കരമായിരിക്കും എന്ന് ചിന്തിക്കുക --Adv.tksujith (സംവാദം) 08:12, 14 നവംബർ 2012 (UTC)[മറുപടി]

ഇത്തരം അവസരങ്ങളിൽ പ്രധാന മെയിലിങ്ങ് ലിസ്റ്റിലേക്ക് തന്നെ മെയിൽ അയക്കുന്നതല്ലേ ഉചിതം? --Anoop | അനൂപ് (സംവാദം) 08:49, 14 നവംബർ 2012 (UTC)[മറുപടി]

സംവാദത്താളുകൾ തിരുത്താൻ ശ്രമിക്കുമ്പോൾ

എന്ന കുറിപ്പ് മുകളിൽ കാണാമല്ലോ. ഇതിന് സമാനമായി ഫലകത്താളുകളും തിരുത്തുമ്പോൾ കാണാവുന്ന ഒരു കുറിപ്പുണ്ട്. തിരുത്തൽ സംഗ്രഹത്തിലും സംവാദത്താളിലുമായി തിരുത്തുകൾക്ക് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ലേഖനത്താളുകൾക്കും ഇതുപോലെ ഒരു കുറിപ്പിട്ടാൽ നന്നാകുമോ? തിരുത്തൽ സംഗ്രഹം പോലും നൽകാതെ മൂന്ന് ഡിഗ്രികളുടെയും പേരുകൾ എടുത്തുകളഞ്ഞപ്പോൾ ആരോ ഒരു പരീക്ഷണം നടത്തിയതായേ എനിക്ക് തോന്നിയുള്ളൂ, അതുകൊണ്ടാണ് തിരുത്ത് റോൾബാക്ക് ചെയ്യുന്നതിനു പകരം അൺഡു ചെയ്തത് -- റസിമാൻ ടി വി 10:52, 14 നവംബർ 2012 (UTC)[മറുപടി]

റസിമാൻ ഇവിടെ മാഷിന്റെ തിരുത്തൽ അൺഡു ചെയ്തതിൽ ഒരു പിശകുമില്ല. മാത്രമല്ല അത് ചെയ്യുന്നത് വിക്കിപീഡിയയുടെ താല്പര്യവ്യത്യാസം എന്ന നയവുമായി നോക്കുമ്പോൾ മാഷ് തന്നെ അത്തരമൊരു തിരുത്ത് നടത്തുന്നത് ശരിയല്ലല്ലോ. മാഷിന്റെ തിരുത്ത് നിലനിർത്താനുമാകില്ലല്ലോ. അത് അദ്ദേഹത്തട് പറഞ്ഞിട്ടുണ്ട്.
നിലവിലുള്ള താളുകൾ തിരുത്തുന്നതിനുമുൻപു മുന്നറിപ്പ് നൽകുന്ന കുറിപ്പ് വയ്കാമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്. പൊതുജനങ്ങൾക്ക് പരാതി / നിർദ്ദേശങ്ങൾ തുടങ്ങിയവ സമർപ്പിക്കുന്നതിനായി പ്രധാന മെയിലിംഗ് ലിസ്റ്റ് ഉപയോഗപ്പെടുത്താനാവുമോ എന്നതിൽ സംശയമുണ്ട്. അതിലും ജോയിൻ ചെയ്തും കൺഫേം ചെയ്തുമൊക്കെ അത്തരം കാര്യങ്ങൾ സമർപ്പിക്കുന്നത് അത്ര എളുപ്പവും താല്പര്യജനകവുമാകില്ല. --Adv.tksujith (സംവാദം) 11:21, 14 നവംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആർ.വി.ജി._മേനോൻ&oldid=4025711" എന്ന താളിൽനിന്ന് ശേഖരിച്ചത്