സംവാദം:ആശൂറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്രയും കാര്യങ്ങൾ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. സത്യത്തിൽ ഇങ്ങനെയൊക്കെയുണ്ടൊ? അറിവില്ലാത്തവന്റെ ജിജ്ഞാസ യാണെ!! --  ജിഗേഷ്  ►സന്ദേശങ്ങൾ  19:33, 4 ജൂൺ 2007 (UTC)[മറുപടി]

അവിയൽ പരുവത്തിലുള്ള ലേഖനം[തിരുത്തുക]

ശിയ മുസ്ലിംങ്ങളുടെ മുഹറം ആഘോഷവും, ഹിജ്‌ റ വർഷത്തിലെ മുഹറവും. എല്ലാം കൂടി ഒരു അവിയൽ പരുവത്തിലായിട്ടുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 08:08, 5 ജൂൺ 2007 (UTC)[മറുപടി]

ഇത് മുഹറം (ആഘോഷം) എന്നോ മറ്റോ മാറ്റേണ്ടി വരും . മാസങ്ങളുടേ ഫലകവും കളയണം.--അഭി 17:35, 12 ജനുവരി 2008 (UTC)[മറുപടി]

കുറച്ചു മാറ്റം വരുത്തി, ഫലകം ഒഴിവാക്കി, ശരിയായ പേരും (ആശൂറ) അന്തർവിക്കികണ്ണികളും നൽകിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 17:21, 17 മാർച്ച് 2008 (UTC)[മറുപടി]

കേരളത്തിൽ മുഹറത്തിന്‌ പുലികളി നടത്താറുണ്ട്‌. ദേഹം മുഴുവൻ ചായം പൂശി പുലി വേഷം ധരിച്ച് , താളത്തിനൊപ്പിച്ച്‌ ചുവടു വയ്ക്കുന്നതാണ്‌ പുലികളി. ഹുസൈന്റെ ധീരോദാത്തത പ്രകീർത്തിക്കാനാണിത്‌. ഇതു പുലിക്കളി തന്നെയാണോ? ഓണത്തിനു തൃശ്ശൂർ ഭാഗങ്ങളിൽ കണ്ടുവരുന്ന കളി ആയാണ്‌ പുലിക്കളി അറിയപ്പെടുന്നത്. കാസർഗോഡ് അലാമിപ്പള്ളിയിൽ നടന്നുവന്നിരുന്ന അലാമിക്കളിയെയാണോ ഉദ്ദേശിച്ചത് എന്നൊന്നു നോക്കാവുന്നതാണ്‌. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 06:45, 25 ജൂൺ 2010 (UTC)[മറുപടി]

മുഹറത്തിന് പുലിക്കളി സംഘടിപ്പിക്കുന്നതായി കണ്ടിട്ടില്ല. വടക്കൻ കേരളത്തിൽ അലാമിക്കളി ഇക്കാലത്തുണ്ടെങ്കിൽ ധൈര്യമായി ലേഖനത്തിൽ തിരുത്തിയെഴുതൂ രാജേഷ്. --Vssun (സുനിൽ) 08:04, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ആചാരപൂർവം അലാമിക്കളി കുറച്ചുവർഷങ്ങൾക്കു മുമ്പ് നടന്നിരുന്നു. പത്രത്തിലൊക്കെ വന്നതായും ഓർക്കുന്നു. അന്നതിനെ കുറിച്ചൊന്നും അത്ര വിവരമില്ലാത്തതിനാൽ ശ്രദ്ധിച്ചിട്ടില്ല. ഇവിടെ പറഞ്ഞിരിക്കുന്ന പുലിക്കളി അലാമിക്കളി തന്നെയാണോ എന്നതിന് പ്രത്യേകിച്ച് തെളിവു തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ല. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 08:19, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ആ വാചകം ലേഖനത്തിൽ നിന്നും ഒഴിവാക്കി. --Vssun (സുനിൽ) 08:37, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അവസാന ഖണ്ഡിക[തിരുത്തുക]

പ്രവാചകന്റെ ചെറുമകൻ ഇമാം ഹുസൈനും അനുയായികളുമാണ്‌ അന്ന്‌ മരണം വരിച്ചത്‌. ഇതിന് തൊട്ടുമുൻപുള്ള വാചകത്തോട് ബന്ധമുള്ളതാണോ ഇത്? വ്യക്തമായി എഴുതിയാൽ നന്നായിരുന്നു. --Vssun (സുനിൽ) 17:51, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

മുസ്ലിം രാജാവ് യാസിദ് ജമാലിനെയും അനുചരരേയും പട്ടിണിക്കിട്ടത് എന്താണെന്നറിയില്ല.

വാസ്തവത്തിൽ ഉമയ്യദ് ഭരണാധികാരിയായിരുന്ന് യസീദുമായി ഏറ്റുമുട്ടി ഹുസൈൻ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു [ഉമയ്യദ് ഭരണാധികാരിയായിരുന്ന യസീദ് ഒന്നാമന് അനുസരണ പ്രതിജ്ഞ നൽകാൻ മുഹമ്മദ് നബിയുടെ പേരമകനായ ഹുസൈൻ ബിൻ അലി തയ്യാറായില്ല.ഇസ്ലാമിക അധ്യാപനങ്ങൾക്ക് അദ്ദേഹം എതിരായാണ് നിലകൊണ്ടത് എന്നതായിരുന്നു അനുസരണ പ്രതിജ്ഞ (ബൈഅത്ത്) നിരസിക്കാൻ ഹുസൈനും അനുയായികളും കാരണമായി പറഞ്ഞത്].കേവലം 72 പേരടങ്ങുന്ന ഹുസൈന്റെ സംഘം ഉമർ ഇബ്നു സഅദ് എന്ന സൈന്യാധിപന്റെ ഒരു ലക്ഷം വരുന്ന എതിരാളികളുമായി കർബലയിൽ ഏറ്റുമുട്ടി. ഹുസൈനും അനുയായികളും ഈ യുദ്ധത്തിൽ രക്തസാക്ഷികളായി. ഹുസൈന്റേതുൾപ്പടെയുള്ള മൃതശരീരങ്ങൾ എതിരാളികൾ വികൃതമാക്കുകയുണ്ടായി എന്നും ചില അവലംബങ്ങളിലുണ്ട്.--വിചാരം 18:39, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അവലംബമുള്ള വിവരങ്ങളനുസരിച്ച് ഒന്നു മാറ്റിയെഴുതാമോ? --Vssun (സുനിൽ) 00:50, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

വൃത്തിയാക്കൽ[തിരുത്തുക]

വൃത്തിയാക്കൽ ഫലകം ഒഴിവാക്കാം എന്നുകരുതുന്നു. --Vssun (സുനിൽ) 17:14, 26 ഓഗസ്റ്റ് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആശൂറ&oldid=1039984" എന്ന താളിൽനിന്ന് ശേഖരിച്ചത്