സംവാദം:ആനന്ദമഠം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിലെ ഉള്ളടക്കം എന്ന ഭാഗം വിജ്ഞാന കോശത്തിനു ചേരാത്തതിനാൽ മാറ്റിയെഴുതുകയോ ഡിലീറ്റ് ചെയ്യുകയോ വേണം--അനൂപൻ 05:36, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

ഈ നോവലിലെ ഗാന മാണോ വന്ദേമാതരം ?--ബ്ലുമാൻ‍ഗോ ക2മ 08:37, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

ലേഖനത്തിന് സന്തുലനം വരുത്താൻ ശ്രമിച്ചിട്ടുണ്ട്.Kumar ettumanoor

ഇത് വേണ്ട[തിരുത്തുക]

തീർത്തും പ്രകോപനപരമായ ഈ ലേഖനം ഉടനേ Delete ചെയ്യേണ്ടതാണ്. തീർച്ചയായും ഇത് നല്ല ഉദ്ദേശത്തോടെ എഴുതിയതല്ല. ലേഖനത്തിന് വിഷയമായ നോവൽ പ്രധാനമല്ല എന്നോ അതിനെക്കുറിച്ച് ലേഖനം വിക്കിയിൽ ആവശ്യമില്ല എന്നോ അല്ല. പക്ഷേ ഇങ്ങനെയോരു ലേഖനം ഏതായാലും വേണ്ട.Georgekutty 10:46, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

മുസാഫിർ (സിദ്ദീഖ്/മിയമിയ/മൊയമൊയ....അങ്ങനെ നിരവധി പേരുകൾ) നല്ല ഉദ്ദേശത്തോടു തന്നെയാവും ഇതു ചെയ്തതു. മുൻപ് ബൈബിൾ എന്ന ലേഖനത്തിലും അപ്പോസ്തോലന്മാർ എന്ന ലേഖനത്തിലും ത്രിത്വം എന്ന ലേഖനത്തിലും പിന്നെ മറ്റു ചിലയിടത്തും ഇത്തരം നല്ല ഉദ്ദേശത്തോടു കൂടി അദ്ഡേഹം വിക്കിയിലേക്കു സംഭാവന ചെയ്തിട്ടുണ്ട്. അതേ പോലെ ഏതോ ജിയോസിറ്റീസ് സൈറ്റിൽ നിന്നു അടിച്ചു മാറ്റിയതാവും ഇതും. (ഗൂഗിളീൽ സേർച്ച് ചെയ്തു കണ്ടുപിടിക്കാനുള്ള വെല്ലിവിളീ പ്രതീക്ഷിക്കുന്നു)
സോക്ക് ആണെന്നു അറിഞ്ഞിട്ടും പ്രസ്തുത യൂസറെ വിക്കിയിൽ തിരുത്താൻ അനുവദിക്കുന്നതിലെ സാംഗത്യം മനസ്സിലാവുന്നില്ല. --ഷിജു അലക്സ് 11:05, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

ലേഖനം അപ്പാടെ ഒഴിവാക്കേണ്ടതില്ല. വർഗ്ഗീയ കാഴ്ചപ്പാടോടെ എഴുതിയതു മാറ്റിയെഴുതിയാൽ മതിയാവും.--ഷിജു അലക്സ് 11:12, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

ആനന്ദമഠം ഞാൻ വായിച്ചിട്ടില്ല. നോവലിന്റെ ഉള്ളടക്കത്തോട് നീതി പുലർത്താത്ത ഭാഗങ്ങൾ തെളിവുകളുടെ പിൻ‌ബലത്തോടെ മാറ്റിയെഴുതുക. അല്ലാതെ ലേഖനം നീക്കം ചെയ്യണം എന്നതിനെ അനുകൂലിക്കുന്നില്ല. ഹാങോൺ ഇടുന്നു. --Vssun 11:16, 25 ഫെബ്രുവരി 2008 (UTC)[മറുപടി]
ഈ ലേഖനത്തിലെ ഉള്ളടക്കം എന്ന ഭാഗം തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാത്രം എഴുതിയതാണെന്നു കരുതുന്നു.നോവലിലെ അത്ര പ്രധാന ഭാഗമല്ലാതിരുന്നിട്ടും ,ആ ഭാഗം മാത്രം ഉദ്ധരിച്ചതിന്റെ ഔചിത്യം രാഷ്ട്രീയലക്ഷ്യം അല്ലാതെ മറ്റെന്തായിരിക്കാം?--അനൂപൻ 11:27, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇവിടെ ചില തീരുമാനം എടുക്കാൻ സഹായിക്കുന്ന കുറച്ച് പഴയ ഉദ്ധരണികൾ നൽകുന്നു.

ലേഖനം വൃത്തിയാക്കുക മത്രം ചെയ്താൽ മതി എന്നാണ് എന്റെ എളിയ അഭിപ്രായം--ബ്ലുമാൻ‍ഗോ ക2മ 11:49, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

ഈ വിഷയത്തിൽ ഇംഗ്ലീഷ് വിക്കിയിലുള്ള ലേഖനം ഒത്തിരി പരിണമിച്ച് ഇപ്പോൾ വളരെ ചെറിയ രൂപമായിരിക്കുന്നു. അതിനെ പിന്തുടർന്ന് ഞാൻ ലേഖനം മാറ്റിയെഴുതിയിട്ടുണ്ട്.Georgekutty 11:55, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

പഴയ ലേഖനം restore ചെയ്തിരിക്കുന്നതായി കാണുന്നു. ഈ വിഷം ഇങ്ങനെ തന്നെ വിക്കിയിൽ ഉണ്ടാകണം എന്ന വാശിയാണെങ്കിൽ നല്ലത്. ഞാൻ ഇനി തൊടുന്നില്ല.Georgekutty 11:59, 25 ഫെബ്രുവരി 2008 (UTC)[മറുപടി]


ഇംഗ്ലീഷ്‌വിക്കിയെ അടിസ്ഥാനമാക്കേണ്ടതില്ല. ലേഖനത്തിലെ വിവരങ്ങൾ (റെഫറൻസ് ഉള്ളവയടക്കം) അപ്പാടെ മാക്കുന്നത് വാൻഡലിസമാണ്‌. ജോർജ്ജ് കുട്ടിയുടെ വെർഷൻ കൂടി ഉൾക്കൊള്ളിച്ച് തിരുത്തിയെഴുതിയിട്ടുണ്ട്. --Vssun 12:02, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

കൊള്ളാം. വാൻഡലിസം ഞാനാണ് ചെയതതെന്നു ഇപ്പോളാണറിഞ്ഞത്. ഞാൻ വിചാരിച്ചു original ലേഖനം ആയിരുന്നു vandalisam എന്ന്. Georgekutty 12:06, 25 ഫെബ്രുവരി 2008 (UTC)[മറുപടി]


വർഗ്ഗീയ ചുവയോടു കൂടി എഴുതിയ കഥാസം‌ഗ്രഹം മാറ്റിയെഴുതിയാൽ മതി എന്നു എന്റെ അഭിപ്രായം. പക്ഷെ അതു ആരെഴുതും. പൂച്ചയ്ക്കാരു മണികെട്ടും. എന്തായാലും ഇതു ഇട്ടാ ആൾ ചെയ്യാൻ പോവുന്നില്ല. അങ്ങനെ നല്ല ഉദ്ദേശത്തിൽ ഇട്ടതാണെങ്കിൽ ഈ ലേഖനം ഈ രുപത്തിലല്ല ഇവിടെ വരണ്ടതു. ‍ --ഷിജു അലക്സ് 12:09, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

വിക്കിപീഡിയയിൽ വർഗ്ഗീയ ചുവയില്ലാത്ത കാര്യങ്ങൾ മാത്രമേ എഴുതാവൂ എന്ന നയം ഒന്നു കാണിച്ചു തരാമോ ഷിജു --ബ്ലുമാൻ‍ഗോ ക2മ 13:17, 7 മാർച്ച് 2008 (UTC)[മറുപടി]
ഇതൊന്നു കാണുക വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് . വർഗ്ഗീയത എന്നത് ഒരു കാഴ്ചപ്പാട് മാത്രം ആകുന്നതുകൊണ്ട്,ആ കാഴ്ച്കപ്പാടിൽ നിന്നു മാത്രം കൊണ്ട് ലേഖനങ്ങൾ എഴുതരുതെന്ന് ചുരുക്കം--അനൂപൻ 13:22, 7 മാർച്ച് 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആനന്ദമഠം&oldid=960312" എന്ന താളിൽനിന്ന് ശേഖരിച്ചത്