സംവാദം:അർച്ചന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയ മതപരമായ ആചാരങ്ങളുടെ സംബന്ധമില്ലാത്ത ശേഖരമാവേണ്ടതില്ല. ഈ ലേഖനം വൈജ്ഞാനികമല്ല. കേട്ടുകേള്വിയെ അടിസ്ഥാനമാക്കിയുള്ള അപ്രസക്തമായ പ്രസ്താവങ്ങള് മാത്രമാണ്. ഇതു ഡിലീറ്റ് ചെയ്യാന് നിര്ദ്ദേശിക്കുന്നു. db-reason template പ്രവര്ത്തിക്കുന്നില്ലെന്നു തോന്നുന്നു. Calicuter 17:43, 16 ജൂലൈ 2007 (UTC)[മറുപടി]

ഹിന്ദു ഡിക്ഷ്ണറിയിൽ പറയുന്ന അർത്ഥവുമായി ഈ ലേഖനത്തിൽ എഴുതിയിരിക്കുന്ന അർച്ചനയുടെ അർത്ഥം വ്യത്യസ്തമാണല്ലോ. ഈ ലേഖനത്തിനു ആധാരമാക്കിയ ഗ്രന്ഥങ്ങൾ ഏതെങ്കിലും ഉണ്ടോ? അർച്ചന എന്ന പദം പുഷ്പാർച്ചനയെ മാത്രമേ കുറിക്കുന്നുള്ളോ?. ഇതേ ഡിക്ഷ്ണറിയിൽ തന്നെ അർച്ചനയുടെ അർത്ഥമായി ദിവ്യപദങ്ങൾ ഉരുവിടുക എന്നും ചേർത്തിരിക്കുന്നു. എനിക്ക് ലേഖനം തിരുത്താനുള്ള അവഗാഹമല്ലാത്തതിനാൽ തൽക്കാലം തിരുത്തി എഴുതുന്നില്ല. Simynazareth 03:29, 19 ജൂലൈ 2007 (UTC)[മറുപടി]

ആരെങ്കിലും എഴുതുതിനെ ഇങ്ങനെ നിരുത്സാഹപ്പെടുത്തുന്നതെന്തിന്‌. ഈ ലേഖനം അത്യാവശ്യം തന്നെ. അർച്ചന എന്താണെന്നറിയാത്ത ഹിന്ദുക്കൾക്ക് ഉപകാരമായിരിക്കും വിക്കിയുടെ നിലവാരത്തിലേക്ക് എത്തിച്ചാൽ വളരെ ദുർലഭമായ ഒരു ലേഖനം ആയി ഇത് പരിണമിക്കും എന്നാണ് എന്റെ വിശ്വാസം. --ചള്ളിയാൻ 04:40, 19 ജൂലൈ 2007 (UTC)[മറുപടി]

നിരുൽസാഹപ്പെടുത്തുന്നു എന്നു തോന്നേണ്ട കാര്യമില്ല. ലേഖനം ആവശ്യം തന്നെ. എന്നാൽ ലേഖനം വായിക്കുന്ന ആൾക്ക് തെറ്റായ വിവരങ്ങൾ നൽകരുത്. വിമർശനം വിക്കിപീഡിയയിൽ സാധാരണമാണ് അരുണേ. പൂവുകളെക്കാളും മുള്ളുകളായിരിക്കും കൂടുതൽ. എന്നാലും വിമർശിക്കുന്നവരുടെ ഉദ്ദേശം വ്യക്തിപരമല്ല, പ്രത്യുത വിക്കിപീഡിയയെ കൂടുതൽ നന്നാക്കുക ആണ് എന്ന് മനസിലാക്കൂ. Perspectives may differ, and messages might not always convey the intended tone. But more often than not, there would be a point in criticism. ഈ ലേഖനത്തിൽ ഒട്ടേറെ നല്ല കാര്യങ്ങൾ ഉണ്ട്, പക്ഷേ കുറച്ചുകൂടെ ആധികാരികം ആക്കണം, തെറ്റുകൾ തിരുത്തണം എന്നേ താല്പര്യമുള്ളൂ. (ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട്).
  • അരുണ: ഇത്രയും വിവരങ്ങൾ എവിടെനിന്നാണ് ചേർത്തത് (വിവര സ്രോതസ്സ് എന്താണ്) എന്നുകൂടി ലേഖനത്തിൽ ചേർക്കൂ.
  • തെച്ചിപ്പൂവ് പൂജകൾക്ക് ഉപയോഗിക്കാറുണ്ടോ? പരമശിവന്റെ ശാപം നിമിത്തം തെച്ചിപ്പൂവ് ക്ഷേത്രങ്ങളിൽ ആരാധനയ്ക്ക് ഉപയോഗിക്കാറില്ല എന്നാണ് വായിച്ചിട്ടുള്ളത്.
  • ഭക്തിമാർഗ്ഗത്തിന്റെ ഗ്രന്ഥങ്ങൾ എന്തെങ്കിലും ഉണ്ടോ? മേരുതന്ത്രം ആരെഴുതിയതാണ്?
  • ലക്ഷാർച്ചന, സഹസ്രാർച്ചന, അഷ്ടോത്തരാർച്ചന, എന്നിങ്ങനെയും കേരള സർക്കാരിന്റെ ശബരിമല വെബ് വിലാസത്തിൽ കാണുന്നുണ്ടല്ലോ. ഇവയും ചേർക്കാൻ താല്പര്യം. കാഞ്ചി കാമകോടിയിലും സായിബാബയുടെ ആശ്രമത്തിലും ഒക്കെ സഹസ്രനാമാർച്ചനയും ഉണ്ട്.
  • ഇതാ ശ്രീ പ്രേമാനന്ദൻ അർച്ചനയ്ക്ക് വേറെ ഒരു അർത്ഥം പറയുന്നു. ഇതെല്ലാം നോക്കൂ. Simynazareth 06:08, 19 ജൂലൈ 2007 (UTC)[മറുപടി]

സിമി പറഞ്ഞതാണ് ശരി , ഈ ലേഖനം നന്നാക്കിയെടുക്കണം. അർച്ചന എന്നതിന് പുഷ്പാജ്ഞലി എന്നർത്ഥമുണ്ട്. അതും റീഡയറക്ട് ചെയ്യണം. --  ജിഗേഷ്  ►സന്ദേശങ്ങൾ  12:10, 19 ജൂലൈ 2007 (UTC)[മറുപടി]

പരമശിവന്റെ ശാപം നിമിത്തം തെച്ചിപ്പൂവ് ക്ഷേത്രങ്ങളിൽ ആരാധനയ്ക്ക് ഉപയോഗിക്കാറില്ല എന്നാണ് വായിച്ചിട്ടുള്ളത് -തെച്ചി തന്നെ ചെത്തി. അതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ് എന്നു തോന്നുന്നു. ഒരു പക്ഷേ ദ്രാവിഡ പൂജകളിലും അതാണ് കൂടുതൽ. ‌ശിവൻറെ ശാപം കിട്ടിയത് കൈതപ്പൂവ് ആണ് സിമി.

മറ്റ് കാര്യങ്ങൾക്ക് അരുണ ഉത്തരം പറയട്ടെ --ചള്ളിയാൻ 12:18, 19 ജൂലൈ 2007 (UTC)[മറുപടി]


തെച്ചി പൂവ് ഭഗവതി പൂജയ്ക്ക് എടുക്കാറുണ്ടു.ശിവൻറെ ശാപം കിട്ടിയത് കൈനാരി പൂവിനല്ലേ? താഴമ്പൂവ് എന്നും പറയും കൈനാരി പൂവിന്.ചെത്തി എന്നത് കടുംചുവപ്പ് നിറത്തിൽ ഉള്ള മരുന്നുചെറ്റിയാണ്.ഇതേ ഇനത്തിൽ പെട്ട വലിയ പൂക്കളെ ആണ് തെച്ചി എന്നു വിളിക്കുന്നത്. രണ്ടും പൂജയ്ക്ക് ഉപയോഗിക്കാറുണ്ടു.പിന്നെ ഷൊർന്നൂർ ഭാഗത്ത് ചെത്തിക്ക് തെച്ചി എന്നും പറയാറുണ്ടു.പിന്നെ കേരളത്തിൽ മാത്രമല്ലല്ലോ അർചന ചെയ്യുന്നത്.തമിഴ് നാട്ടിൽ അർചനയ്ക്ക് താഴമ്പൂ ഒഴികെ എല്ലാ പൂക്കളും എടുക്കാറുണ്ടു.Aruna 12:36, 19 ജൂലൈ 2007 (UTC)[മറുപടി]

അശോകമരത്തിന്റെ പൂക്കൾ കണ്ടാൽ ചെത്തി പൂവാണെന്ന് തെറ്റി ധരിക്കാറുണ്ട്. അതെങ്കിലും ആണോ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  12:40, 19 ജൂലൈ 2007 (UTC

ശ്രീ പ്രേമാനന്ദൻറെ അർചനയ്കൂള്ള അർത്ഥം ഒന്നാനല്ലോ..പിന്നെ അർചന പല വിധത്തിൽ നടത്തി പോരുന്നുന്ണ്ടു.കേരളത്തിൽ പുഷ്പാഞലി ആണെങ്ങിൽ തമിഴ് നാട്ടിൽ അർചനയ്ക്ക് എല്ലാ പൂജാസാധനങ്ങളും ഉപയോഗിക്കുന്നു.പല സ്ഥലത്തും പല രീതിയിലാണു. നാമോച്ചാരണത്തിൻറെ എണ്ണം അനുസരിച്ചാണ് അഷ്ടോതരം,സഹസ്രനാമം,ലക്ഷാർച്ചന എന്നു പറയുന്നത്.പിന്നെ ഇത്രയും വിവരങ്ങൾ ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിക്കുന്ന ഭക്തപ്രിയ എന്ന പുസ്തകത്തിൽ നിന്നുമാണു.Reference ന് ഇനിയും ശ്രമിക്കാം.Aruna 13:07, 19 ജൂലൈ 2007 (UTC)[മറുപടി]


സിമി...ലേഖനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ ശരിയാണ് എന്നാണ് എൻറെ വിശ്വാസം.താങ്കൾ പറഞ്ഞ ഹിന്ദു ഡിക്ഷനരിയിലും അർചനയെ deity worship എന്നാണ് പറയുന്നത്.പിന്നെ തെച്ചിയും ചെത്തിയും പൂജയ്ക്കു എടുക്കും.ശിവൻറെ ശാപം കിട്ടിയത് കൈതപൂവ് അഥവാ കൈനാരിപൂവ് എന്നതിനാണ്. തെറ്റായ വിവരങ്ങൾ നൽകുന്നതായി കാണുന്നുവെങ്കിൽ u can very well correct it after a second opinion.Aruna 13:19, 19 ജൂലൈ 2007 (UTC)[മറുപടി]

തെച്ചിപ്പൂവിന്റെ കാര്യം ഓർമ്മയിൽ നിന്ന് എഴുതിയതാണ്. ശരിയാണ്, കൈതപ്പൂവിനാണ് ശാപം. തെറ്റെന്ന് തോന്നുന്ന ഭാഗങ്ങളിൽ ഞാൻ ({{fact}}) എന്ന് ചേർത്തുവെക്കാം. Simynazareth 14:11, 19 ജൂലൈ 2007 (UTC)[മറുപടി]

"പൂജാരിയാണ്‌ അർച്ചന ചെയ്യുന്നത് അതിനാൽ അയാൾ അർച്ചകൻ ആണ്‌." - ഈ വാക്യം നീക്കം ചെയ്യുന്നു. പൂജാരി എന്നതുകൊണ്ട് ക്ഷേത്രത്തിലെ / അമ്പലത്തിലെ പൂജാരി എന്നാണോ അർത്ഥം? അങ്ങനെ ആണെങ്കിൽ വീടുകളിലും / ഭക്തജനങ്ങളും അർച്ചന ചെയ്യുന്നില്ലേ?. അർച്ചകൻ - സ്ത്രീയാണ് അർച്ചന ചെയ്യുന്നതെങ്കിൽ അർച്ചക ആവല്ലേ? Simynazareth 14:22, 19 ജൂലൈ 2007 (UTC)[മറുപടി]

അതും ശബ്ദ താരവലിയാണ്‌ സിമീ :) സ്ക്രൂഡ്രൈവർ മാത്രമേ കയ്യിൽ ഒള്ളൂ എങ്കിൽ കാണുന്നതെല്ലാം സ്ക്രൂ ആയിത്തോന്നുന്നത് വെറുതെ അല്ല. പൂജാരിയാണ്‌ സാധാരണ അർച്ചന അർപ്പിക്കുന്നത്. അതിനാൽ പൂജാരിയുടെ പര്യായമായി അർച്ചകൻ എന്ന് ഉപയോഗിക്കുന്നു. അതിന്‌ ലിംഗഭേദമുണ്ടൊ എന്നറിയില്ല.--ചള്ളിയാൻ 16:38, 19 ജൂലൈ 2007 (UTC)[മറുപടി]

കുരുടൻമാരുടെ ആന[തിരുത്തുക]

ഒരു ലേഖനം എഴുതുമ്പോൾ അതെന്താണെന്ന് പറയുന്ന ആദ്യ വാക്യം- അവിടെയാണ് തുടങ്ങുക. അതിനില്ലായിരുന്നു. അപ്പടി അസംബന്ധവും വങ്കത്തരവും ആണിതിൽ. അസംബന്ധത്തിന് ഉദാഹരണം: 1. ധ്യാനം, ആവാഹനം, ആസനം തുടങ്ങിയ ഈശ്വരാനുഷ്ടാനങ്ങളിൽ പുഷ്പസമർപ്പണം ചെയ്തു കൊണ്ട് നാമോച്ചാരണം നടത്തുന്നു. (ഇതിൻറെ അർത്ഥം?) 2. പൂവ്, കുങ്കുമം,തുളസി എന്നിവ കൊണ്ടാണ് സാധാരണയായി ബാഹ്യമായ അർച്ചന ചെയ്യുന്നത്.(കുങ്കുമം എന്നു വെച്ചാൽ?) 3. അർച്ചന ചെയ്ത പൂക്കളും പഴങ്ങളും അശുദ്ധമാണ് എന്ന സങ്കല്പവും ബ്രാഹ്മണർക്കിടയിൽ നിലവിലുണ്ട്. (പഴങ്ങളും അർച്ചിക്കാറുണ്ടോ?) ബാക്കി നോക്കാൻ നേരവും തരവും ഇല്ല. പിന്നെ, ലേശം ഔചിത്യബോധമുണ്ടെങ്കിൽ മനസ്സിലാക്കാവുന്ന ഒരു കാര്യം (പുതിയ യൂസെറോടല്ല), എല്ലാ ഭാഷയും എല്ലായിടത്തും ചേരില്ലെന്നതാണ്. ഉദാഹരണത്തിന് ഉപചാരഭാഷ. ഏതെങ്കിലും രാജാക്കൻമാരെപ്പറ്റിയുള്ള ലേഖനത്തിൽ അങ്ങോര് തീപ്പെട്ടു എന്നു പറയുന്നതല്ല വിക്കിപീഡിയയുടെ രീതി, മരിച്ചു എന്നു പറയുന്നതാണ്. ആചാരങ്ങളെപ്പറ്റിയുള്ള കെരന്തങ്ങളിൽ കാണുന്ന ഭാഷ ഇവിടെ എടുത്തുപയോഗിക്കരുത്.Calicuter 18:05, 19 ജൂലൈ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അർച്ചന&oldid=659816" എന്ന താളിൽനിന്ന് ശേഖരിച്ചത്