സംവാദം:ആഴമിതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അഗാധതാമാപനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്കൃതവൽക്കരണം[തിരുത്തുക]

അഗാധതാമാപനം എന്ന സംസ്കൃതവാക്കിന് ആഴമളക്കൽ എന്നേ അർത്ഥമുള്ളൂ. അപ്പോൾപ്പിന്നെ "ആഴമളക്കൽ" എന്നുപോരേ? എന്തിനാണ്‌ വായിൽക്കൊള്ളാത്ത ഒരു സംസ്കൃതവാക്ക്‌ ഇറക്കുമതി ചെയ്യുന്നത്? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 13:52, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

അഗാധതയും മാപനവും മലയാളത്തിൽ പരക്കെ ഉപയോഗത്തിലിരിക്കുന്ന വാക്കുകളല്ലേ? ([1], [2]) സംസ്കൃതജന്യമാണെന്ന കാരണത്താൽ *മാത്രം* ഒഴിവാക്കേണ്ട എന്നെന്റെ അഭിപ്രായം --പ്രവീൺ:സംവാദം 18:39, 26 ഫെബ്രുവരി 2011 (UTC)[മറുപടി]

അതിനെക്കാൾ ലളിതവും പറയാൻ എളുപ്പമുള്ളതും ആർക്കും പെട്ടെന്ന് മനസിലാകുന്നതുമായ പച്ചമലയാളം വാക്കുള്ളപ്പോൾ എന്തിനാണ് കടുകട്ടിയായ സംസ്കൃതം? വാക്കുകൾ മലയാളവൽക്കരിക്കുന്നതിന്റെ ലക്‌ഷ്യം തന്നെ സാധാരണക്കാർക്ക്‌ മനസ്സിലാക്കാൻ എളുപ്പമാക്കുക എന്നതാണ്. അതിനു പകരം വായിൽ കൊള്ളാത്ത വാക്കുകൾ ഉണ്ടാക്കിയാൽ അവർ "ഇതിലും ഭേദം ഇംഗ്ലീഷ് വാക്ക്‌ തന്നെ" എന്നു കരുതി അതുതന്നെ ഉപയോഗിക്കും. ക്യാൻസറിന്റെ കാര്യം നോക്കുക. സാധാരണക്കാർ സംസാരഭാഷയിൽ ക്യാൻസർ എന്നേ പറയാറുള്ളൂ. ആരും അർബുദം എന്നു പറയുന്നതു കേട്ടിട്ടില്ല. ആഴമളക്കൽ എന്നു പ്രയോഗിച്ചാൽ കൊച്ചുകുട്ടിയ്ക്കുവരെ കാര്യം മനസിലാകും. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 03:02, 27 ഫെബ്രുവരി 2011 (UTC)[മറുപടി]

മുകളിൽ നൽകിയത് സംസ്കൃതജന്യമാണെന്ന ഒറ്റക്കാരണത്താൽ അഗാധതാ മാപനം എന്ന പദം ഒഴിവാക്കുന്നത് ശരിയല്ല എന്നാണ്. സംസ്കൃതപദങ്ങൾ കൂടി ചേർന്നതല്ലേ മലയാളം. കുറേക്കൂടി ലളിതമായ തലക്കെട്ട് ഉപയോഗിക്കാം എന്ന് പറയേണ്ട കാര്യമേയുള്ളു. അഗാധതാ മാപനം പരിചയമില്ലാത്ത വാക്കാണ് എന്നിരുന്നാലും അത് സാധാരണക്കാരുമായി ആശയവിനിമയം ചെയ്യുന്നതല്ലെന്ന് വാദിക്കുന്നത് മറ്റുള്ളവരുടെ ബുദ്ധിശക്തിയേയും ഭാഷാ പരിചയത്തേയും പരിഹസിക്കലാണ്. അർബുദം അത്ര ഉപയോഗിക്കാത്ത വാക്കാണെന്നും തോന്നുന്നില്ല([2]).--പ്രവീൺ:സംവാദം 05:18, 27 ഫെബ്രുവരി 2011 (UTC)[മറുപടി]

float --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 08:08, 27 ഫെബ്രുവരി 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആഴമിതി&oldid=4026479" എന്ന താളിൽനിന്ന് ശേഖരിച്ചത്