സംവാദം:

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ലത്തീൻ-ഗ്രീക്ക് ഭാഷകളിലെ ആൽഫ" എന്നു കാണുന്നത് ശരിയോ? ലത്തീനിൽ 'ആൽഫ' എന്നു പറയുമോ? ലത്തീനിൽ ഇംഗ്ലീഷിലെപ്പോലെ എബിസിഡീ തന്നെയല്ലോ?Georgekutty 20:24, 16 ഒക്ടോബർ 2008 (UTC)[മറുപടി]

വിജ്ഞാനകോശം![തിരുത്തുക]

സർവവിജ്ഞാനകോശത്തിൽ നിന്ന് അപ്പടി കോപ്പിയ ഈ ലേഖനം വിചിത്രമായ തെറ്റുകൾ ഉൾ‍ക്കൊള്ളുന്നതാണ്:-

സംസ്കൃതം, പാലി, പ്രാകൃതം, അപഭ്രംശം എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും 

-പ്രാകൃതം, അപഭ്രംശം ഇവ ഭാഷകളാണോ!

കണ്ഠ്യം തുടങ്ങിയ വിധത്തിൽ സ്വരങ്ങളുടെ വർഗ്ഗീകരണം ആധുനികഭാഷാശാസ്ത്രം യോജിക്കുന്നില്ല. മുൻ, പിൻ, കേന്ദ്രം എന്നിങ്ങനെയാണ് സ്വരങ്ങളുടെ വർഗ്ഗീകരണം.

“-അ ഉപയോഗിക്കുന്ന ചില വാക്കുകൾ അല്ലാഹു അമ്മ ആലേലൂയ-” -ഇതെന്ത് ഏർപ്പാട്? (സ്വനിമങ്ങളുടെ സ്ഥാനഭേദമനുസരിച്ചുള്ള സ്വനഭേദം കാണിക്കാൻ ആദിമധ്യാന്തസ്ഥാനങ്ങൾ ഉദാഹരിക്കാറുണ്ട്. ഇതെന്നാ!) പിശകുകൾ മാത്രമുള്ള ഈ ലേഖനം(മലയാളം വിക്കിയിലെ ഒന്നാമത് ലേഖനം!) എത്രയും പെട്ടെന്ന് പുതുക്കുവാനും അക്ഷരമാലയിലെ മറ്റക്ഷരങ്ങളെക്കുറിച്ച് ലേഖിക്കുവാനും നിർദേശിക്കുന്നു.തച്ചന്റെ മകൻ 11:43, 23 മാർച്ച് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അ&oldid=655861" എന്ന താളിൽനിന്ന് ശേഖരിച്ചത്