സംതരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2006 നവംബര്‍ എട്ടിനു നടന്ന ബുധന്റെ സംതരണം

ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോള്‍, ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical transit) എന്നു പറയുന്നത്.

[തിരുത്തുക] സൗരയൂഥഗ്രഹങ്ങളുടെ സംതരണം

ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഭൂമിയ്ക്കും സൂര്യനുമിടയില്‍ വരുന്ന അവസ്ഥയിലാണ് സംതരണം സംഭാവ്യമാവുന്നത്.ഒരു നൂറ്റാണ്ടില്‍ പതിമൂന്നോ പതിന്നാലോ തവണകളില്‍ സംഭവിയ്ക്കുന്ന പ്രതിഭാസമാണ് ഇത്തരം സംതരണം.

ഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നും വീക്ഷിയ്ക്കുമ്പോള്‍ സൂര്യന്റെ പ്രതലത്തില്‍ ഒരു ബിന്ദു പോലെ കാണപ്പെടുന്നു. നക്ഷത്രങ്ങളുടെ ഇടയിലൂടെയുള്ള സൂര്യന്റെ സഞ്ചാരപാതയായിട്ട് അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം. സൂര്യനെ ദീര്‍ഘവൃത്താകൃതിയില്‍ വലം‌വെയ്ക്കുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥം ക്രാന്തിവൃത്തത്തില്‍ നിന്നും ചെറിയ കോണളവില്‍ ചെരിഞ്ഞിരിയ്ക്കും.ഇപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനം ക്രാന്തിവൃത്തത്തിന് വടക്കോ തെക്കോ ആയിരിയ്ക്കും.ഇവ ക്രാന്തിവൃത്തം മുറിച്ചുകിടക്കുന്ന വേളയില്‍ സൂര്യനും ഭൂമിയ്ക്കും ഇടയില്‍ ഒരേ നിരയില്‍ വരുമ്പോഴാണ് സംതരണം ഉണ്ടാവുന്നത്.

1677-ലെ ബുധസംതരണമാണ് കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിതെളിച്ചത്. 1761-ലും 1769-ലും ഉണ്ടായ സംതരണങ്ങള്‍ സൂര്യനിലേയ്ക്കുള്ള ദൂരമളക്കുന്നതിനായി വിനിയോഗിയ്ക്കപ്പെട്ടു.

"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%A4%E0%B4%B0%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍