ഷോക്ക് അബ്‌സോർബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രവമാർദ്ദാധിഷ്ഠിത ഷോക്ക് അബ്‌സോർബർ. പ്രധാന ഘടകങ്ങൾ:
A - Bar
B - Piston and oil seal
C - Cylinder
D - Oil reservoir
E - Floating piston
F - Air chamber

മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ അവയ്ക്കനുഭവപ്പെടുന്ന ആഘാതം കുറയ്ക്കുവാനായി ഉപയോഗിക്കുന്ന ഉപകരണമാണു് ഷോക്ക് അബ്‌സോർബർ.

വാഹനങ്ങളുടെ ചട്ടക്കൂട് ചക്രങ്ങളോട് ഘടിപ്പിച്ചിരിക്കുന്നത് സ്‌പ്രിങ്ങുകൾ വഴിയാണു്. വാഹനങ്ങൾ കുഴിയിൽ വീഴുകയോ കല്ലിൽ കയറുകയോ ചെയ്യുമ്പോൾ ഈ സ്‌പ്രിങ്ങുകൾ നീളുകയും ചുരുങ്ങുകയുംചെയ്തു് ഒരു പരിധിവരെ വാഹനത്തിന്റെ ആഘാതം കുറയ്ക്കുന്നു. എന്നാൽ സ്‌പ്രിങ്ങുകൾ ഒരിക്കൽ നീളുകയോ ചുരുങ്ങുകയോ ചെയ്താൽ പൂർവസ്ഥിതി പ്രാപിക്കുന്നതുവരെ പ്രകമ്പനം ചെയ്തുകൊണ്ടിരിക്കും. ഈ പ്രകമ്പനം മൂലം വാഹനം പൊങ്ങുകയും താഴുകയും ചെയ്യുന്നതിനാൽ യാത്രികർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. ഈ പ്രകമ്പനം കൊണ്ടുണ്ടാകുന്ന ആഘാതത്തെ ലഘൂകരിക്കാനുള്ള ഉപകരണമാണു് ഷോക്ക് അബ്‌സോർബർ. ചക്രങ്ങൾക്കും വാഹനത്തിന്റെ ചട്ടക്കൂടിനും ഇടയിൽ സ്‌പ്രിങ്ങുകൾക്കു സമാന്തരമായാണു ഇതു ഘടിപ്പിക്കുന്നതു്.

ഓയിൽ അധിഷ്ഠിത ഷോക്ക് അബ്‌സോർബർ
"https://ml.wikipedia.org/w/index.php?title=ഷോക്ക്_അബ്‌സോർബർ&oldid=1863654" എന്ന താളിൽനിന്ന് ശേഖരിച്ചത്