ഷെര്‍പ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെന്‍സിങ് നോര്‍ഗെ - എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മനുഷ്യന്‍ - ഒരു പ്രശസ്തനായ ഷെര്‍പ്പ

പടിഞ്ഞാറന്‍ നേപ്പാളിലെ കുന്നുകളില്‍ വസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഷെര്‍പ്പകള്‍. ഇവിടെ ഇവര്‍ യാക്കുകളേയ്യും മറ്റു കന്നുകാലികളെ മേയ്ക്കുകയും, ചെറുകിട കൃഷികള്‍ നടത്തുകയും, തിബറ്റിലേക്ക് കച്ചവടം നടത്തുകയും ചെയ്യുന്നു. എങ്കിലും ഇടയന്മാരായോ കച്ചവടക്കാരായോ അല്ല, മറിച്ച് ഹിമാലയത്തിലേക്കുള്ള പര്യവേഷണസംഘങ്ങളുടെ വാഹകരായാണ് ഷെര്‍പ്പകള്‍ക്ക് കൂടുതല്‍ പ്രശസ്തി. എവറസ്റ്റ് പുലികള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഷെര്‍പ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് ആരോഹണം ഏറെക്കുറെ അസാധ്യം തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഷെര്‍പ്പകള്‍ തങ്ങളുടെ തിബറ്റന്‍ സമീപസ്ഥരെപ്പോലെ ബുദ്ധമതാനുയായികളാണ്. ഇവരുടെ വസ്ത്രവും ജീവിതരീതിയും തിബറ്റന്‍ ബുദ്ധംതക്കാരുടേതുപോലെത്തന്നെയാണ്. മുടി നീട്ടിക്കെട്ടുന്ന ഇവര്‍ അതിന്റെ അറ്റത്ത് നിറമുള്ള നൂലുണ്ടകള്‍ തൂക്കിയിടുന്നു. വലിയ മേലങ്കി ധരിക്കുന്ന ഇവര്‍ക്ക് അരയില്‍ ഒരു കെട്ടും കാണും. സഞ്ചിപോലുള്ള നീളമുള്ള ട്രൌസറും തുണികൊണ്ടൂള്ള ഷൂസും ധരിക്കുന്നു. ഷൂസിന്റെ അടിവശം തുകല്‍ കൊണ്ടായിരിക്കും. ചെവിയെ തണുപ്പില്‍ നിന്നും രക്ഷിക്കുന്നതിന് രോമതൊപ്പിയും ഇവര്‍ ധരിക്കുന്നു.

ഷെര്‍പ്പകളുടെ വീടുകള്‍ കല്ലു കൊണ്ടായിരിക്കും നിര്‍മ്മിച്ചിരിക്കുക. കനത്ത തടികൊണ്ടുള്ള വാതിലുകളും ഉണ്ടാകും. കശ്മീരി ഇടയന്മാരുടെ വീടുകള്‍ പോലെ ഇവരുടെ വീടിന്റെ അടിയിലെ അറ മൃഗങ്ങള്‍ക്കുള്ളതായിരിക്കും.യാക്കുകളാണ് ഷെര്‍പ്പകളുടെ പ്രധാനപ്പെട്ട വളര്‍ത്തുമൃഗം. സാധനങ്ങള്‍ കടത്തുന്നതിനും ഇവര്‍ യാക്കുകളെ ഉപയോഗപ്പെടുത്തുന്നു. യാക്കുകളുടെ സഹായത്തോടെ ഇവര്‍ തിബറ്റിലേക്ക് കച്ചവടം നടത്തുന്നു. ഷെര്‍പ്പ സ്ത്രീകളും പുരുഷന്മാരെപ്പോലെ തൊഴിലെടുക്കുമെങ്കിലും കമ്പിളി നെയ്യലും നിറം കൊടുക്കലുമൊക്കെയാണ് ഇവരുടെ പ്രധാന ജോലി[1]‌.

[തിരുത്തുക] അവലംബം

  1. HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 200-218. 
"http://ml.wikipedia.org/wiki/%E0%B4%B7%E0%B5%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം