ഷാമ്പു
കേശപരിപാലന പദാർഥങ്ങളാണ് ഷാമ്പു (shampoo). തലമുടിയിൽ കുടുങ്ങിയിരിക്കുന്ന മാലിന്യങ്ങളെ ഇളക്കി കേശശുദ്ധിവരുത്തുക എന്നതാണ് ഷാമ്പുയിംഗ് കൊണ്ടുദ്ദേശിക്കുന്നത്. മാലിന്യങ്ങളിൽ പ്രധാനം എണ്ണമയം, ത്വക്കകോശാവിഷ്ടങ്ങൾ, പൊടിപടലമാലിന്യം, താരൻ മുടിയിൽ കുടുങ്ങിയ അന്തരീക്ഷമാലിന്യങ്ങൾ എന്നിവയാണ്. ഇന്ന് ഷാമ്പുവിനു സൗന്ദര്യ വർധക വസ്തുവിന്റെ പരിവേഷം വന്നിരിക്കുന്നു.
[തിരുത്തുക] ചരിത്രം
ഭാരതീയരാണ് ഷാമ്പുവിന്റെ ഉപജ്ഞാതാക്കൾ[അവലംബം ആവശ്യമാണ്]. ഷാമ്പു എന്ന പദം ഹിന്ദിയിലെ ചാംപൊ എന്ന പദത്തിൽ നിന്നാണത്രെ. 1762-ലാണ് ഈ പദം ഇംഗ്ലീഷിൽ ഉപയോഗിക്കപ്പെടുന്നത്. കേശണ്ണ (hair oil) ഉപയോഗിച്ച് തലതിരുമ്മൽ ആണ് ചാംപൊ. സാകെ ദീൻ മുഹമ്മദ് എന്ന ബംഗാളിയാണ് ഈ തിരുമ്മൽ പ്രക്രിയ ബ്രിട്ടീഷുകാർക്ക് പരിചിതമാക്കിയത്. 19ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രൈട്ടൺ എന്ന സഥലത്ത് ഐറിഷുക്കാരിയായ ഭാര്യയോടൊപ്പം തുരുമ്മൽ പാർലർ തുടങ്ങിയ മുഹമ്മദ് പിൽക്കാലത്ത് ജോർജ്ജ് നാലാമൻ, വില്യം അഞ്ചാമൻ ചക്രവർത്തിമാരുടെ കേശപാലകനായിരുന്നു (Shampooing Surgeon).
[തിരുത്തുക] ഷാമ്പുവിന്റെ ഉള്ളടക്കം
സോപ്പിന്റെ പ്രധാന ഘടകമായ sodiun laurly sulfate തന്നെയാണ് ഷാമ്പുവിന്റെ പ്രഥമ ഘടകം. ഈ പദാർഥം ഒരു surfectant ആണ് . മലിനവസ്തുകളും മുടിയും തമ്മിലുള്ള പ്രതലബലത്തെ(surface tension) അതിജീവിച്ച് മാലിന്യത്തെ ഇളക്കുക എന്നതാണ് ഇവിടെ surfacetant ന്റെ ധർമ്മം. മറ്റൊരു സർഫക്ടന്റ് ആയ cocamidopropyl betaine നൊടൊപ്പം വെള്ളത്തിൽ ലയിപ്പിച്ച് ശ്യാനതയേറിയ ഒരു ദ്രാവകമായി ഷാമ്പു വിപണനം ചെയ്യപ്പെടുന്നു.
ഈ ഘടങ്ങൾ കൂടാതെ ഉപ്പ് (sodium chloride), സുഗന്ധവർധകങ്ങൾ, ദ്രാവകം കേടുകൂടാതെയിരിക്കാനുള്ള പദാർഥങ്ങൾ(preservatives) എന്നിവയും ഷാമ്പുവിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിനകളടക്കം മറ്റ് പല ഘടകങ്ങളും ചേർത്ത് ഷാമ്പു വിപണനം ചെയ്യാറുണ്ടെങ്കിലും ഇവയുടെ മൂല്യം തെളിയിക്കപ്പെട്ടിട്ടിലാത്തതാണ്.